കാണാന്‍ ആഗ്രഹമില്ലാത്ത ഫോട്ടോസ് കാണിച്ച് ഗൂഗിള്‍ ഫോട്ടോസ് വിഷമിപ്പിക്കാറുണ്ടോ? ഇനി ഉണ്ടാവില്ല. പോംവഴിയുണ്ട്.. ‘അണ്‍ഡു ഡിവൈസ് ബാക്കപ്പ് (Undo device backup)’ എന്ന പുതിയ ഫീച്ചറാണ് ഗൂഗിള്‍ ഫോട്ടോസ് അവതരിപ്പിച്ചിരിക്കുന്നത്. ഇതുവഴി ഫോണില്‍ നിന്ന് വീഡിയോ ഇമേജ് തുടങ്ങിയവ ഡിലീറ്റ് ചെയ്യാതെ തന്നെ ഗൂഗിള്‍ ഫോട്ടോസില്‍ നിന്ന് കളയാന്‍ സാധിക്കും. ഫോട്ടോസ് ഫോണില്‍ നിന്ന് നീക്കം ചെയ്യാതെ ഗൂഗിള്‍ ഫോട്ടോസില്‍ നിന്ന് കളയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ ഫീച്ചര്‍ ഉപകാരപ്രദമായിരിക്കും.
ഇതിനായി ഗൂഗിള്‍ ഫോട്ടോസ് ആപ്പ് ഓപ്പണ്‍ ചെയ്ത് വലത് ഭാഗത്തുള്ള പ്രൊഫൈല്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്ത് ഗൂഗിള്‍ ഫോട്ടോസ് സെറ്റിങ്ങ്‌സിലെ ബാക്ക് അപ്പില്‍ ക്ലിക്ക് ചെയ്യുക. ഈ ഭാഗത്ത് സ്‌ക്രോള്‍ ചെയ്യുമ്പോള്‍ ‘അണ്‍ഡു ബാക്ക് അപ് ഫോര്‍ ദിസ് ഡിവൈസ്’ എന്ന ബട്ടണ്‍ കാണാന്‍ സാധിക്കും.ഈ ബട്ടണില്‍ ക്ലിക്ക് ചെയ്ത് ‘ഐ അണ്ടര്‍സ്റ്റാന്‍ഡ് മൈ ഫോട്ടോസ് ആന്‍ഡ് വീഡിയോസ് ഫോര്‍ ദിസ് ഡിവൈസ് വില്‍ ബി ഡിലീറ്റഡ്’ എന്ന ബോക്‌സില്‍ ടിക് ചെയ്യുക. അവസാനം ഡിലീറ്റ് ഫോട്ടോസ് ബാക്ക് അപ് ബട്ടണില്‍ ക്ലിക്ക് ചെയ്യുന്നതോടെ നിങ്ങളുടെ ഫോട്ടോസ് ഗൂഗിള്‍ ഫോട്ടോസില്‍ നിന്ന് ഡിലീറ്റ് ചെയ്യപ്പെടുന്നതായിരിക്കും.
ഒരു തവണ ഗൂഗിള്‍ ഫോട്ടോസ് ബാക്കപ്പ് ഡിലീറ്റ് ചെയ്താല്‍ ആ ഫോണിലെ ബാക്ക് അപ് സ്വയം തന്നെ ഓഫാകും.മുൻപ് ദിവസങ്ങളും പ്രത്യേകതകളും അടിസ്ഥാനമാക്കി ഗൂഗിള്‍ ഫോട്ടോസ് സ്വയം ക്രിയേറ്റ് ചെയ്യുന്ന മെമ്മറിസ് എഡിറ്റ് ചെയ്യാനുള്ള ഓപ്ഷൻ ഉപഭോക്താക്കള്‍ക്കായി ഗൂഗിള്‍ അവതരിപ്പിച്ചിരുന്നു. ഗൂഗിൾ ഫോട്ടോസിൽ നിന്ന് കൊളാബറേറ്റീവ് ആൽബവും ഷെയർ ചെയ്യാനാകും. ഇങ്ങനെ ഗൂഗിള്‍ അക്കൗണ്ട് ഉള്ള മറ്റുള്ളവർക്കും ഇതിലേക്ക് ഓർമ്മകൾ ചേർക്കാന്‍ കഴിയും. ആകർഷകമായ ക്യാപ്ഷൻ, വിവരണം എന്നിവയും ഇത്തരത്തില്‍ ഷെയര്‍ ചെയ്യുന്ന മെമ്മറികളില്‍ ചേര്‍ക്കാന്‍ സാധിക്കും
Content retrieved from: https://www.manoramanews.com/technology/info-hub/2024/12/12/google-photos-gets-undo-device-backup-feature-here-is-how-it-works.html.