തിരുവനന്തപുരം ∙ ഗവേഷണങ്ങളും പേറ്റന്റുകളും ഉൽപന്നങ്ങളാക്കുന്നതിന് ഊന്നൽ നൽകി സംസ്ഥാനത്തിന്റെ ബൗദ്ധിക സ്വത്തവകാശ (ഐപിആർ) നയം. ഗവേഷണങ്ങളെ വാണിജ്യവൽക്കരിക്കാനും പാരമ്പര്യ അറിവുകളെ പുതിയ സാങ്കേതികവിദ്യയുമായി യോജിപ്പിക്കാനും മിഷൻ–ഐപിആർ എന്ന പദ്ധതി നടപ്പാക്കണമെന്നും നയത്തിന്റെ കരടിൽ നിർദേശിക്കുന്നു.
What you should read next
റിസർവ് ബാങ്കിൽ അവസരം: 650 ഒഴിവുകൾ
Career Guru
നിലവിലെ ഇന്റലക്ച്വൽ പ്രോപ്പർട്ടി റൈറ്റ്സ് ഇൻഫർമേഷൻ സെന്റർ–കേരളയെ (ഐപിആർഐസി–കെ) കേരള സ്റ്റേറ്റ് ഇന്റലക്ച്വൽ പ്രോപ്പർട്ടി റൈറ്റ്സ് കോ–ഓർഡിനേഷൻ സെന്റർ (കെഎസ്ഐപിആർസിസി) ആയി ഉയർത്തും. ഏതു മേഖലയിലും കണ്ടുപിടിത്തങ്ങൾ നടത്തുന്നവരുടെ ഏകജാലക സംവിധാനമായിരിക്കും ഇത്. ഇതിനു കീഴിൽ അക്കാദമിക്, ഗവേഷണ സ്ഥാപനങ്ങളെ ബന്ധിപ്പിക്കുന്ന ഡിജിറ്റൽ വിജ്ഞാനകേന്ദ്രമായി വെർച്വൽ ഐപിആർ അക്കാദമി സ്ഥാപിക്കണമെന്നും സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് ചെയർമാൻ ഡോ.എൻ.അനിൽകുമാർ അധ്യക്ഷനായ സമിതി രൂപം നൽകിയ കരട് നിർദേശിക്കുന്നു.
കരട് നയത്തിലെ പുതിയ നിർദേശങ്ങൾ
∙ എല്ലാ ബിരുദ, ബിരുദാനന്തര കോഴ്സുകളിലും ബൗദ്ധിക സ്വത്തവകാശം എന്ന വിഷയം നിർബന്ധമാക്കണം.
∙ ഓരോ 2 വർഷത്തിലും സംസ്ഥാനതല ഐപി ഓഡിറ്റ്.
∙ നാഷനൽ റിസർച് ആൻഡ് ഡവലപ്മെന്റ് കോർപറേഷന്റെ മാതൃകയിൽ സംസ്ഥാനതല ഏജൻസി.
∙ ഫിൻടെക്, നിർമിതബുദ്ധി, നാനോ ടെക് തുടങ്ങിയ മേഖലകൾക്കു പ്രത്യേക പരിഗണന.
∙ പേറ്റന്റ് ഫയലിങ്ങിനും ഭൗമസൂചികാ റജിസ്ട്രേഷനും പിന്തുണ നൽകാൻ ഐപി ഫണ്ടുകൾ.
സങ്കീർണതലങ്ങളുള്ളതിനാൽ പാരമ്പര്യ വിജ്ഞാനവുമായി ബന്ധപ്പെട്ട ഭരണ നടപടികളെ പ്രത്യേക പ്രവർത്തന മേഖലയായി പരിഗണിക്കണം. റജിസ്ട്രേഷൻ എന്ന ആശയത്തിനു പകരം ട്രഡീഷനൽ നോളജ് ഡോക്കറ്റിങ് സിസ്റ്റം (ടികെഡിഎസ്) വേണം. സമൂഹങ്ങളുടെ ഉടമസ്ഥതയിലുള്ള അറിവുകൾ അംഗീകരിക്കുന്നതിനൊപ്പം അവരുടെ അവകാശങ്ങൾക്കു കോട്ടം തട്ടാതിരിക്കാനും ഇതു സഹായിക്കും. പാരമ്പര്യ അറിവുകൾ രേഖപ്പെടുത്തുമ്പോൾ ബന്ധപ്പെട്ട സമൂഹത്തിന്റെ സമ്മതം ഉറപ്പാക്കണമെന്നും പങ്കാളിത്തം വേണമെന്നും നിർദേശമുണ്ട്.

