ഫോളോവര്‍മാര്‍ അല്ലാത്തവര്‍ക്ക് ഉള്ളടക്കങ്ങള്‍ ഷെയര്‍ ചെയ്യുന്നതിനായി ട്രയല്‍ റീല്‍സ് എന്ന പുതിയ ഫീച്ചര്‍ അവതരിപ്പിച്ചു. ഈ ഉള്ളടക്കങ്ങളുടെ പ്രകടനം എങ്ങനെയുണ്ടെന്ന് പരിശോധിക്കാനുമാവും. പ്രൊഫഷണല്‍ അക്കൗണ്ടുകള്‍ക്ക് മാത്രം ലഭ്യമാക്കുന്ന ഈ ഫീച്ചര്‍ നിലവില്‍ തിരഞ്ഞെടുത്ത ക്രിയേറ്റര്‍മാര്‍ക്ക് മാത്രമാണ് ലഭ്യമാക്കിയിട്ടുള്ളത്.
ഒരു ക്രിയേറ്റര്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെക്കുന്ന ട്രയല്‍ റീല്‍ അയാളുടെ ഫോളോവര്‍മാര്‍ക്ക് കാണാന്‍ സാധിക്കില്ല. അത് റീല്‍സ് ടാബിലും പ്രധാന ഗ്രിഡ്ഡിലും കാണാന്‍ സാധിക്കില്ല. ഷെയര്‍ എവരിവണ്‍ ബട്ടന്‍ ഓപ്ഷന്‍ തിരഞ്ഞെടുത്താല്‍ മാത്രമേ അത് ഫോളോവര്‍മാരിലേക്ക് എത്തൂ. 24 മണിക്കൂറിനുള്ളില്‍ ഈ ഉള്ളടക്കത്തിന്റെ പ്രകടനം എങ്ങനെയുണ്ടെന്ന് അറിയാനുമാവും.
അതേസമയം ഈ ട്രയല്‍ റീലുകള്‍ ഡയറക്ട് മെസേജ് ആയി അയച്ചാലോ അല്ലെങ്കില്‍ റീലില്‍ ഉപയോഗിച്ചിട്ടുള്ള ശബ്ദം, ലൊക്കേഷന്‍ എന്നിവയുടെ പേജിലും ഫോളോവര്‍മാര്‍ക്ക് കാണാനാവും.
ട്രയല്‍ റീലുകള്‍ക്ക് പേജ് വ്യൂ ലഭിക്കുന്നതിന്റെ വേഗം കുറവായിരിക്കും എന്നാല്‍ അത് ഫോളോവര്‍മാരല്ലാത്തവരിലേക്ക് ഉള്ളടക്കങ്ങള്‍ എത്തിക്കുന്നതിന് സഹായകമാവും. മറ്റ് റീലുകളുടെ പ്രകടനത്തെയും ഇത് ബാധിക്കില്ല.
സാധാരണരീതിയില്‍ റീല്‍സ് വീഡിയോ പങ്കുവെക്കാന്‍ ശ്രമിക്കുമ്പോള്‍ ഷെയര്‍ ബട്ടണ്‍ ക്ലിക്ക് ചെയ്യുന്നതിന് മുമ്പ് ‘ട്രയല്‍’ എന്ന പേരില്‍ ഒരു ടോഗിള്‍ ബട്ടണ്‍ കാണാം. ഇത് ടാപ്പ് ചെയ്തതിന് ശേഷം വേണം റീല്‍സ് പങ്കുവെക്കാന്‍.
ട്രയല്‍ വീഡിയോയ്ക്ക് നല്ല സ്വീകാര്യത ലഭിക്കുന്നുണ്ടെങ്കില്‍ അത് ഫോളോവര്‍മാരിലേക്കും പങ്കുവെക്കാം. വ്യൂ ട്രയല്‍ ഇന്‍സൈറ്റ്‌സ് തിരഞ്ഞെടുത്തതിന് ശേഷം ഷെയര്‍ എവരിവണ്‍ ഓപ്ഷന്‍ തിരഞ്ഞെടുക്കുക. ഷെയര്‍ എവരിവണ്‍ ഓട്ടോമാറ്റിക് ആയി സെറ്റ് ചെയ്യാനും സൗകര്യം ലഭ്യമാണ്.
Content retrieved from: https://www.mathrubhumi.com/technology/news/instagram-trial-reels-non-followers-1.10158116.