Breaking
29 Apr 2025, Tue

ഓപ്പൺ എഐയുടെ ശ്രദ്ധ ഇനി സൂപ്പർ ഇന്‍റലിജൻസിൽ: ഓൾട്ട്മാൻ

ർട്ടിഫിഷ്യല്‍ ജനറല്‍ ഇന്റലിജൻസ് (എജിഐ) എങ്ങനെ നിർമിക്കാം എന്നത് സംബന്ധിച്ച്‌ കമ്പനിക്ക് ഇപ്പോള്‍ അടിസ്ഥാനപരമായ ധാരണയുണ്ടെന്നും സൂപ്പർ ഇന്റലിജൻസിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും ഓപ്പണ്‍എഐ സിഇഒ സാം ആള്‍ട്ട്മാൻ.

സൂപ്പർ ഇന്റലിജൻസിന് ലോകത്തെ പുനർനിർമിക്കാനാവുമെന്നും ശാസ്ത്രീയ കണ്ടുപിടുത്തങ്ങളും നവീകരണവും ത്വരിതഗതിയിലാക്കാനാവുമെന്നും ഓള്‍ട്ട്മാൻ അവകാശപ്പെടുന്നു.

എന്നാല്‍ എത്രകാലം കൊണ്ട് സൂപ്പർ ഇന്റലിജൻസ് യാഥാർത്ഥ്യമാക്കുമെന്ന് ഓള്‍ട്ട്മാൻ വ്യക്തമാക്കിയില്ല. അടുത്ത കുറച്ച്‌ വർഷങ്ങള്‍ക്കുള്ളില്‍ സൂപ്പർ ഇന്റലിജൻസിന്റെ ആദ്യ പതിപ്പുകള്‍ കാണാനാവുമെന്നാണ് അദ്ദേഹം പറയുന്നത്.

പുതുവർഷത്തോടനുബന്ധിച്ച്‌ പങ്കുവെച്ച ഒരു ബ്ലോഗ് പോസ്റ്റിലാണ് ഓള്‍ട്ട്മാൻ ഈ വിവരങ്ങള്‍ പങ്കുവെച്ചത്. ഇതോടൊപ്പം ഓപ്പണ്‍ എഐയുടെ തുടക്കകാലവും അദ്ദേഹം ഓർത്തെടുക്കുന്നു.

ഒമ്പത് വർഷങ്ങള്‍ക്ക് മുമ്പ് ലാഭേതര സ്ഥാപനം എന്ന നിലയിലാണ് ഓപ്പണ്‍ എഐ ആരംഭിച്ചതെന്നും 2022 ല്‍ ചാറ്റ് ജിപിടി അവതരിപ്പിക്കുന്നത് വരെ സാങ്കേതിക വിദ്യാ വ്യവസായ രംഗത്ത് യാതൊരു പ്രസക്തിയും ഓപ്പണ്‍ എഐക്ക് ഉണ്ടായിരുന്നില്ലെന്നും ഓള്‍ട്ട്മാൻ പറഞ്ഞു.

‘ചാറ്റ് വിത്ത് ജിപിടി 3.5’ എന്ന പേരാണ് ആദ്യം ചാറ്റ് ബോട്ടിന് നല്‍കാൻ ഉദ്ദേശിച്ചിരുന്നതെന്നും ഓള്‍ട്ട്മാൻ പറഞ്ഞു.

ആർട്ടിഫിഷ്യല്‍ ജനറല്‍ ഇന്റലിജൻസ് നിർമിക്കുന്നതിനുള്ള പരമ്പരാഗതവും അടിസ്ഥാനപരവുമായ ധാരണ തങ്ങള്‍ക്കുണ്ടെന്ന് അവകാശപ്പെട്ട ഓള്‍ട്ട്മാൻ 2025 ഓടുകൂടി ആദ്യ സ്വയം പ്രവർത്തിക്കാൻ കഴിവുള്ള എഐ ഏജന്റുകള്‍ രംഗപ്രവേശം ചെയ്യുമെന്നും പ്രവചിക്കുന്നു.

സൂപ്പർ ഇന്റലിജൻസ് ഉപയോഗിച്ച്‌ എന്തും ചെയ്യാൻ നമുക്കാവും. അതിന് മനുഷ്യരേക്കാള്‍ കഴിവുണ്ടാവുമെന്നും ശാസ്ത്രീയ കണ്ടെത്തലുകളും നൂതന ആശയങ്ങളും വേഗത്തിലാക്കാൻ അതിന് സാധിക്കുമെന്നും അടുത്ത കുറച്ച്‌ വർഷങ്ങള്‍ക്കുള്ളില്‍ ഓപ്പണ്‍ എഐയ്ക്ക് സൂപ്പർ ഇന്റലിജൻസ് യാഥാർത്ഥ്യമാക്കാൻ സാധിക്കുമെന്നും ഓള്‍ട്ട്മാൻ പറഞ്ഞു.

നിലവില്‍ ജിപിടി 5 ന്റെ ജോലികളിലാണ് ഓപ്പണ്‍ എഐ എന്നാണ് വിവരം. പ്രൊജക്‌ട് ഓറിയണ്‍ എന്ന പേരിലാണ് അതിനുള്ള ജോലികള്‍ നടക്കുന്നത്.

Content retrieved from: https://www.livenewage.com/open-ais-focus-now-on-superintelligence-altman-3g6d/.

By admin

Leave a Reply

Your email address will not be published. Required fields are marked *