Breaking
13 Feb 2026, Fri

എ​സ്ഡി​ആ​ർ സാ​ങ്കേ​തി​കവി​ദ്യ: ആ​ഗോ​ള​ശ്ര​ദ്ധ നേ​ടി കെ​എ​സ്‌​യു​എം സ്റ്റാ​ർ​ട്ട​പ്പ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഓ​​​ട്ടോ​​​മോ​​​ട്ടീ​​​വ് രം​​​ഗ​​​ത്തെ ഏ​​​റ്റ​​​വും പു​​​തി​​​യ സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​ക​​​ളി​​​ൽ ഒ​​​ന്നാ​​​യ സോ​​​ഫ്റ്റ്‌​​​വേ​​​ർ ഡി​​​ഫൈ​​​ൻ​​​ഡ് റേ​​​ഡി​​​യോ (എ​​​സ്ഡി​​​ആ​​​ർ) മേ​​​ഖ​​​ല​​​യി​​​ൽ ആ​​​ഗോ​​​ള​​​ശ്ര​​​ദ്ധ ആ​​​ക​​​ർ​​​ഷി​​​ച്ചു മ​​​ല​​​യാ​​​ളി സ്റ്റാ​​​ർ​​​ട്ട​​​പ്പ്. കേ​​​ര​​​ള സ്റ്റാ​​​ർ​​​ട്ട​​​പ്പ് മി​​​ഷ​​​നി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തി​​​ട്ടു​​​ള്ള ഇ​​​ൻ​​​ടോ​​​ട്ട് ടെ​​​ക്നോ​​​ള​​​ജീ​​​സാ​​​ണ് പു​​​ത്ത​​​ൻ സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​യി​​​ലൂ​​​ടെ ഡീ​​​പ് ടെ​​​ക് മേ​​​ഖ​​​ല​​​യി​​​ൽ ചു​​​വ​​​ടു​​​റ​​​പ്പി​​​ക്കു​​​ന്ന​​​ത്.

ലോ​​​ക​​​മെ​​​ന്പാ​​​ടു​​​മു​​​ള്ള ദ​​​ശ​​​ല​​​ക്ഷ​​​ത്തി​​​ല​​​ധി​​​കം വാ​​​ഹ​​​ന​​​ങ്ങ​​​ളി​​​ൽ ഇ​​​വ​​​രു​​​ടെ എ​​​സ് ഡി​​​ആ​​​ർ സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ ഉ​​​പ​​​യോ​​​ഗി​​​ക്ക​​​പ്പെ​​​ടു​​​ന്നു. രാ​​​ജി​​​ത് നാ​​​യ​​​ർ, പ്ര​​​ശാ​​​ന്ത് ത​​​ങ്ക​​​പ്പ​​​ൻ എ​​​ന്നി​​​വ​​​രാ​​​ണ് കൊ​​​ച്ചി ഇ​​​ൻ​​​ഫോ​​​പാ​​​ർ​​​ക്ക് കേ​​​ന്ദ്ര​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ഇ​​​ൻ​​​ടോ​​​ട്ട് ടെ​​​ക്നോ​​​ള​​​ജീ​​​സി​​​നു പി​​​ന്നി​​​ൽ.

ഡി​​​ജി​​​റ്റ​​​ൽ റേ​​​ഡി​​​യോ റി​​​സീ​​​വ​​​റി​​​ൽ പ​​​ര​​​ന്പ​​​രാ​​​ഗ​​​ത​​​മാ​​​യി ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന ചി​​​പ്പു​​​ക​​​ൾ​​​ക്ക് പ​​​ക​​​രം സോ​​​ഫ്റ്റ്‌വേ​​​ർ ഉ​​​പ​​​യോ​​​ഗി​​​ച്ച് സി​​​ഗ്ന​​​ൽ റി​​​സീ​​​വിം​​​ഗ് സാ​​​ധ്യ​​​മാ​​​ക്കു​​​ക​​​യാ​​​ണ് ഇ​​​ൻ​​​ടോ​​​ട്ട് ടെ​​​ക്നോ​​​ള​​​ജീ​​​സ്. ഡി​​​ജി​​​റ്റ​​​ൽ റേ​​​ഡി​​​യോ സേ​​​വ​​​ന​​​ങ്ങ​​​ൾ (ഡി​​​ആ​​​ർ​​​എം, ഡി​​​എ​​​ബി, എ​​​ച്ച്ഡി റേ​​​ഡി​​​യോ തു​​​ട​​​ങ്ങി​​​യ​​​വ) ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന നൂ​​​ത​​​ന എ​​​സ്ഡി​​​ആ​​​ർ സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​യാ​​​ണി​​​ത്. ഈ ​​​സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യാ ഉ​​​ത്പ​​​ന്ന​​​ത്തി​​​ന് നി​​​ല​​​വി​​​ൽ പ​​​ന്ത്ര​​​ണ്ടു പേ​​​റ്റ​​​ന്‍റു​​​ക​​​ൾ സ്വ​​​ന്ത​​​മാ​​​ണ്.

ഇ​​​ൻ​​​നോ​​​ട്ട് വി​​​ക​​​സി​​​പ്പി​​​ച്ച സോ​​​ഫ്റ്റ്‌വേ​​​ർ റേ​​​ഡി​​​യോ സി​​​ഗ്ന​​​ലു​​​ക​​​ളെ ഡി​​​ജി​​​റ്റ​​​ൽ സി​​​ഗ്ന​​​ലു​​​ക​​​ളാ​​​ക്കി മാ​​​റ്റു​​​ന്ന​​​തി​​​നൊ​​​പ്പം ഈ ​​​ഡി​​​ജി​​​റ്റ​​​ൽ സി​​​ഗ്ന​​​ലി​​​നെ ഡീ​​​കോ​​​ഡ് ചെ​​​യ്ത് ശ​​​ബ്ദ​​​മാ​​​ക്കി മാ​​​റ്റു​​​ക​​​യും ചെ​​​യ്യും. സ്മാ​​​ർ​​​ട്ട്ഫോ​​​ണി​​​ൽ ഒ​​​രു പു​​​തി​​​യ ആ​​​പ്പ് ഇ​​​ൻ​​​സ്റ്റാ​​​ൾ ചെ​​​യ്യു​​​ന്ന​​​തു പോ​​​ലെ ല​​​ളി​​​ത​​​മാ​​​യി ഡി​​​ജി​​​റ്റ​​​ൽ റേ​​​ഡി​​​യോ സേ​​​വ​​​നം ല​​​ഭ്യ​​​മാ​​​ക്കാ​​​ൻ ഇ​​​ൻ​​​നോ​​​ട്ടി​​​ന്‍റെ സോ​​​ഫ്റ്റ്‌വേ​​​ർ സ​​​ഹാ​​​യി​​​ക്കും. കു​​​റ​​​ഞ്ഞ ചെ​​​ല​​​വ്, കൂ​​​ടു​​​ത​​​ൽ കാ​​​ര്യ​​​ക്ഷ​​​മ​​​ത, കു​​​റ​​​ഞ്ഞ ഊ​​​ർ​​​ജ ഉ​​​പ​​​ഭോ​​​ഗം തു​​​ട​​​ങ്ങി​​​യ​​​വ ഇ​​​തി​​​ന്‍റെ മേ​​ന്മ​​ക​​​ളാ​​​ണ്.

നാ​​​സ്കോ​​​മി​​​ന്‍റെ 2023ലെ ​​​എ​​​മെ​​​ർ​​​ജ് 50 പു​​​ര​​​സ്കാ​​​ര​​​വും ഇ​​​ൻ​​​ടോ​​​ട്ടി​​​നു ല​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്. പ്ര​​​മു​​​ഖ അ​​​മേ​​​രി​​​ക്ക​​​ൻ ഓ​​​ട്ടോ​​​മോ​​​ട്ടീ​​​വ് ഇ​​​ല​​​ക്‌ട്രോണി​​​ക്സ് ക​​​ന്പ​​​നി​​​യാ​​​യ വി​​​സ്റ്റി​​​യോ​​​ണ്‍ കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ഇ​​​ൻ​​​ടോ​​​ട്ടി​​​നെ ഏ​​​റ്റെ​​​ടു​​​ത്തി​​​രു​​​ന്നു.

Indot Technologies automotive industry Kerala Startup Mission KSUM Startup SDR Technology

By admin

Leave a Reply

Your email address will not be published. Required fields are marked *