Breaking
29 Apr 2025, Tue

ഈ ഗെയിം വാങ്ങുന്നവർ ജയിലിൽ പോകും!, ഭരണകൂടം എതിർക്കുന്ന ആ പരമ്പര ഇങ്ങനെ

37 വർഷം മുൻപ് സംഭവിച്ച, ലോകത്തിലെ ഏറ്റവും വലിയ ആണവദുരന്തമായ ചേർണോബിൽ സംഭവത്തിന്‌റെ അപകടകരമായ വിഷവസ്തുക്കൾ ഇന്നും ആ അന്തരീക്ഷത്തിൽ ഭീതിപരത്തുന്നു. നിരവധി സിനിമകളും സീരീസുകളും ഈ സംഭവത്തെ അധികരിച്ച് ഉണ്ടായിട്ടുണ്ട്. എന്നാൽ 2006ൽ നിഗൂഢമായ മറ്റൊരു ചെർണോബിൽ ദുരന്തം നടന്നുവെന്നും അതിന്റെ ഫലമായി ആ പ്രദേശത്ത് നിരവധി മ്യൂട്ടന്റുകളും പ്രകൃതി പ്രതിഭാസങ്ങളും അരങ്ങേറുന്നതായി ചിത്രീകരിക്കുന്ന ഗെയിം പരമ്പരയാണ് സ്റ്റോക്കർ. അർക്കാഡിയുടെയും ബോറിസ് സ്‌ട്രുഗാറ്റ്‌സ്‌കിയുടെയും റോഡ്‌സൈഡ് പിക്‌നിക് എന്ന നോവലിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ പരമ്പര.

റഷ്യയും യുക്രെയ്‌നും തമ്മിലുള്ള സംഘർഷം കാരണം STALKER 2ന്റെ ഡവലപ്പറായ GSC ഗെയിം വേൾഡ് റഷ്യയിൽ ഗെയിം വിൽക്കുന്നത് നിരോധിക്കാൻ തീരുമാനിച്ചു. ഡവലപ്പർ ഉക്രേനിയൻ സൈന്യത്തിന് പിന്തുണ അറിയിക്കുകയും അതിനായി സംഭാവനകൾ നൽകുകയും ചെയ്തിട്ടുണ്ട് എന്നാൽ യുക്രെയ്ന്‍, റഷ്യ സംഘർഷത്തില്‍ ഈ ഗെയിമിന്റെ പേരിലും പോര് മുറുകുമെന്നാണ് സൂചന. രാജ്യദ്രോഹക്കുറ്റമാരോപിച്ച് ഈ ഗെയിം നിരോധിക്കാനുള്ള സാധ്യത നിലനിൽ‍ക്കുന്നുണ്ട്. വാങ്ങുന്നവർ ജയിലിൽ പോകേണ്ടി വരുമെന്ന് സാരം.

യുക്രെനിയൻ ഗെയിം ഡവലപ്പർമാരായ ജിഎസ്എസ് ഗെയിം വേൾഡ് വികസിപ്പിച്ച ഫസ്റ്റ് പേഴ്സൺ ഷൂട്ടർ, സർവൈവൽ വിഡിയോ ഗെയിം ഫ്രാഞ്ചൈസിയാണ് സ്റ്റോക്കർ. സ്റ്റേക്കർ വിഡിയോ ഗെയിം സീരീസിൽ പുറത്തിറങ്ങിയ നാലാമത്തെ പ്രധാന ഗെയിമും 2009-ൽ Call of Pripyat പുറത്തിറങ്ങിയതിന് ശേഷം 15 വർഷത്തിനിടയിലെ ആദ്യത്തെ STALKER ഗെയിമും കൂടിയാണിത്.

നിരവധി നാളത്തെ ഗെയിമർമാരുടെ കാത്തിരിപ്പിന് ശേഷം ഇപ്പോൾ സ്റ്റോക്കർ 2 റിലീസ് തീയതി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു.2024 നവംബർ 20-ന് സ്റ്റോക്കർ 2 പുറത്തിറങ്ങും. ഗെയിം 2022 ഏപ്രിൽ 28-ന് റിലീസ് ചെയ്യാൻ ഷെഡ്യൂൾ ചെയ്‌തിരുന്നു. എന്നിരുന്നാലുംആസ്ഥാനമായുള്ള യുക്രെയ്ൻ സംഘർഷം കാരണം അനിശ്ചിതമായി വൈകുകയായിരുന്നു. ഇപ്പോള്‍ എക്സ് ബോക്സ്, പിസി പ്ലാറ്റ്ഫോമുകളിലാണ് ലോഞ്ച് സ്ഥിരീകരിച്ചത്.

Content retrieved from: https://www.manoramaonline.com/technology/gaming-hub/2024/11/12/buying-stalker-2-heart-of-chornobyl.html.

By admin

Leave a Reply

Your email address will not be published. Required fields are marked *