‘21ാം നൂറ്റാണ്ടിന്റെ വിശുദ്ധരാകാൻ ശ്രമിക്കൂ’ 2018ൽ പെറു സന്ദർശിക്കുന്നതിനിടെ ഫ്രാൻസിസ് മാർപാപ്പ യുവത്വത്തോടു പറഞ്ഞ വാക്കുകളാണിത്. ലോകമെമ്പാടുമുള്ള കത്തോലിക്കാ വിശ്വാസികൾക്കിടയിൽ 21ാം നൂറ്റാണ്ടിന്റെ വിശുദ്ധർ എങ്ങനെയാകണമെന്ന ചർച്ചകൾക്ക് ഇൗ വാക്കുകൾ വഴിതെളിച്ചു. വിശുദ്ധിയും വിശുദ്ധരും പഴങ്കഥകളാണെന്ന് വിശ്വസിക്കുന്ന യുവത്വത്തിനു മുന്നിലൂടെ, ലോകം നൽകുന്ന സന്തോഷങ്ങളിൽനിന്നും സൗകര്യങ്ങളിൽനിന്നും ‘അകന്നു’ ജീവിക്കാത്ത 2 യുവാക്കൾ വിശുദ്ധ പദവിയിലേക്കെത്തുമ്പോൾ ആ ചർച്ചകൾക്കും സംശയങ്ങൾക്കും വിരാമമാവുക കൂടിയാണ് ചെയ്യുന്നത്.

