ഗോരഖ്പുർ∙ ചൈനയുമായുള്ള അതിർത്തി തർക്കമാണ് ഇന്ത്യയുടെ ഏറ്റവും വലിയ വെല്ലുവിളിയെന്ന് ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (സിഡിഎസ്) ജനറൽ അനിൽ ചൗഹാൻ. ഗോരഖ്പുരിൽ ഗുർഖ വാർ മെമ്മോറിയലിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം, ഗുർഖ മ്യൂസിയത്തിന്റെ കല്ലിടീൽ എന്നിവയ്ക്കായുള്ള ചടങ്ങിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സർക്കാരിന്റെ നേതൃത്വത്തിൽ ചൈനയുമായുള്ള ബന്ധം ഊഷ്മളമാക്കാനുള്ള നടപടികൾക്കിടെയാണ് സിഡിഎസിന്റെ പ്രസ്താവന വരുന്നത്.
‘ഇന്ത്യയെയും റഷ്യയെയും നമുക്ക് നഷ്ടമായെന്നാണ് തോന്നുന്നത്, ദുരൂഹമായ ചൈനയോട്; നല്ല ഭാവിയുണ്ടാകട്ടെ’: പരിഹസിച്ച് ട്രംപ്
‘‘ചൈനയുമായി 1947, 1962, 1965 എന്നീ വർഷങ്ങളിൽ നിരവധി യുദ്ധങ്ങൾ ഇന്ത്യ നടത്തിയിട്ടുണ്ട്. പാക്കിസ്ഥാൻ ഇന്ത്യയ്ക്കെതിരെ നടത്തുന്ന നിഴൽ യുദ്ധമാണ് അടുത്ത വലിയ വെല്ലുവിളി. ആയിരം മുറിവുകളാൽ ചോരയിറ്റുവീഴ്ത്തി ഇന്ത്യയെ വേദനിപ്പിക്കുക എന്നതാണ് പാക്കിസ്ഥാന്റെ തന്ത്രം. ചൈനയുമായുള്ള അതിർത്തി തർക്കം ഏറ്റവും വലിയ വെല്ലുവിളിയായി തുടരും. യുദ്ധങ്ങളുടെ രീതി മാറുകയാണ്. ഇപ്പോൾ സൈബർ, ബഹിരാകാശ ഇടങ്ങളിലേക്കും യുദ്ധം കടന്നുചെന്നിട്ടുണ്ട്.
ഒരില നാലാകും, കൈനിറയെ കാശ് തരും ഇലവാഴ; കായ ഉണ്ടാകുമോ? ഒരേക്കറിൽ ഇത്രയും ലാഭമോ? ഇൗ വാഴക്കൃഷി പക്ഷേ വനംവകുപ്പിന് ഇഷ്ടമല്ല!
ഏഴു രാജ്യങ്ങളുമായാണ് ഇന്ത്യ അതിർത്തി പങ്കിടുന്നത്. നമ്മുടെ രണ്ട് എതിരാളികളും ആണവശക്തികളാണ്. അവർക്കെതിരെ എന്തു നടപടിയെടുക്കണമെന്ന് നമ്മൾ തീരുമാനിക്കുന്നതുതന്നെ വെല്ലുവിളിയാണ്. ഓപ്പറേഷൻ സിന്ദൂറിന്റെ സമയം സൈനികവിഭാഗങ്ങൾക്ക് പൂർണ സ്വാതന്ത്ര്യം തന്നിരുന്നു. പഹൽഗാം ആക്രമണത്തിന് പകരം വീട്ടുക മാത്രമല്ല, നമ്മുടെ ക്ഷമയ്ക്കും ഒരു അതിരുണ്ടെന്നു കാട്ടുകയുമായിരുന്നു ലക്ഷ്യം. പദ്ധതിയൊരുക്കുന്നതിലും ലക്ഷ്യങ്ങൾ തിരഞ്ഞെടുക്കുന്നതിലും ഞങ്ങൾക്കുമേൽ നിയന്ത്രണം ഉണ്ടായിരുന്നില്ല.
ഭീകരത ഒരു വലിയ വെല്ലുവിളിയാണ്. എന്നാൽ ഇപ്പോൾ അതിന്റെ സ്വാധീനം കുറഞ്ഞു. ചില ഭീഷണികൾ ഉണ്ടാകുന്നുണ്ടെങ്കിലും അതു പലപ്പോഴും ശ്രദ്ധിക്കപ്പെടുന്നുപോലുമില്ല’’ – അദ്ദേഹം കൂട്ടിച്ചേർത്തു.

