Breaking
29 Apr 2025, Tue

ഇന്ത്യയില്‍ ടീന്‍ അക്കൗണ്ടുകള്‍ അവതരിപ്പിച്ച് ഇന്‍സ്റ്റഗ്രാം

ഇന്‍സ്റ്റഗ്രം ടീന്‍ അക്കൗണ്ടുകള്‍ ഇന്ത്യയിലേക്ക് വിപുലീകരിച്ച് മെറ്റ. ബില്‍റ്റ് ഇന്‍ പ്രൊട്ടക്ഷന്‍സ് ബലപ്പെടുത്താനും മാതാപിതാക്കള്‍ക്ക് അവരുടെ കുട്ടികളുടെ സുരക്ഷിതമായ ഇന്‍സ്റ്റഗ്രാം അനുഭവത്തെക്കുറിച്ച് ആത്മവിശ്വാസം നൽകുന്നതിനുമാണ് ഈ മാറ്റങ്ങള്‍. കുട്ടികൾക്ക് സുരക്ഷിതവും പ്രായത്തിന് യോജിച്ചതുമായ അനുഭവം നൽകാൻ, അവരെ തന്നെ automatically ഏറ്റവും ഉയർന്ന സുരക്ഷാ ക്രമീകരണങ്ങളിൽ ഉൾപ്പെടുത്തും. ഇത് പ്രായ വ്യാജീകരണം തടയുകയും സെൻസിറ്റീവ് ഉള്ളടക്കം നിയന്ത്രിക്കുകയും ചെയ്യും.  സേഫർ ഇന്‍റര്‍നെറ്റ് ദിനാഘോഷത്തിന്‍റെ ഭാഗമായി, ഇന്ത്യയിൽ ഇന്‍സ്റ്റഗ്രാം ടീന്‍ അക്കൊണ്ട്സ് ഘട്ടംഘട്ടമായി വ്യാപിപ്പിക്കാനാണ് മെറ്റയുടെ പദ്ധതി. യുവ ഉപയോക്താക്കളുടെ ഓൺലൈൻ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പ്രതിബദ്ധത ഇതിലൂടെ ശക്തിപ്പെടുത്തുന്നു.

കുട്ടികൾക്ക് കൂടുതൽ സുരക്ഷിതവും പ്രായത്തിനൊത്ത് പോകുന്ന ഓൺലൈൻ ഇടം സൃഷ്ടിക്കാനുമാണ് ടീന്‍ അക്കൗണ്ട് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇവയിൽ തന്നെ നിലവിൽ സുരക്ഷാ ക്രമീകരണങ്ങൾ ഉണ്ടാകും, അനാവശ്യ ഇടപെടലുകൾ നിയന്ത്രിക്കും, സ്വകാര്യതാ ക്രമീകരണങ്ങൾ മെച്ചപ്പെടുത്തും, കൂടാതെ മാതാപിതാക്കൾക്ക് കൂടുതൽ നിയന്ത്രണം നൽകുകയും ചെയ്യും.

ഇന്നത്തെ ഡിജിറ്റൽ ലോകത്ത്, കുട്ടികളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് അത്യന്താപേക്ഷിതമാണ്. സൈബർബുള്ളിയിംഗ്, ഹാനികരമായ ഉള്ളടക്കങ്ങൾ, സ്വകാര്യതാ പ്രശ്നങ്ങൾ എന്നിവയെക്കുറിച്ച് മാതാപിതാക്കൾ, അധ്യാപകർ, നയരൂപീകരണ അധികൃതർ എന്നിവർക്കുള്ള ആശങ്കകൾ പരിഹരിക്കുകയാണ് ഇന്‍സ്റ്റഗ്രാം ടീന്‍ അക്കൗണ്ട് ലക്ഷ്യമിടുന്നത്. അതിനായി, എല്ലാ ടീന്‍ അക്കൗണ്ടുകളും സുരക്ഷിതമായ ക്രമീകരണങ്ങളിൽ ഓട്ടോമാറ്റിക്കായി ഉൾപ്പെടുത്തും, കുട്ടികൾക്ക് കൂടുതൽ സുരക്ഷിതമായി ഡിജിറ്റൽ ലോകം ഉപയോഗിക്കാൻ മികച്ച ടൂളുകൾ നൽകുകയും ചെയ്യും.

കുട്ടികളുടെ സുരക്ഷയെ മുൻനിർത്തിയാണ് Teen Account സുരക്ഷാ സംവിധാനങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. മാതാപിതാക്കൾക്ക് പ്രധാനമായും ആശങ്കയുള്ള മൂന്ന് കാര്യങ്ങൾ – കുട്ടികൾ ആരുമായി ഓൺലൈനില്‍ ഇടപെടുന്നു, അവർ കാണുന്ന ഉള്ളടക്കം എന്തൊക്കെയാണ്, അവർ ആപ്പ് എത്ര സമയം ഉപയോഗിക്കുന്നു – എന്നിവ നിയന്ത്രിക്കുന്നതിനാണ് ഈ സംരക്ഷണങ്ങൾ. ഈ സവിശേഷതകൾ ഡിഫോൾട്ടായി പ്രവർത്തിക്കും, കൂടാതെ 16 വയസ്സിൽ താഴെയുള്ളവർക്ക് നിയന്ത്രണങ്ങൾ കുറയ്ക്കണമെങ്കിൽ മാതാപിതാക്കളുടെ അനുവാദം ആവശ്യമായിരിക്കും.

പ്രധാന സുരക്ഷാ സവിശേഷതകൾ:

സ്വകാര്യ അക്കൗണ്ടുകൾ: ടീന്‍ അക്കൊണ്ടുകള്‍ സ്വാഭാവികമായും സ്വകാര്യമായി (പ്രൈവറ്റ്) ക്രമീകരിക്കപ്പെട്ടിരിക്കും. ഇതിലൂടെ, പുതിയ ഫോളോവർമാരെ അംഗീകരിക്കേണ്ടത് കുട്ടികള്‍ തന്നെയായിരിക്കും, അതുപോലെ, ഫോളോ ചെയ്യാത്തവർക്ക് അവരുടെ ഉള്ളടക്കം കാണാനോ ഇടപെടാനോ കഴിയില്ല. 16 വയസ്സിൽ താഴെയുള്ള എല്ലാവർക്കും (നിലവിലുള്ളവരും പുതുതായി ജോയിൻ ചെയ്യുന്നവരും) 18 വയസ്സിൽ താഴെ പ്രായമുള്ള അകൗണ്ട് തുറക്കുന്നവർക്കും ഇത് ബാധകമാണ്.

മെസ്സേജിങ് നിയന്ത്രണങ്ങൾ: കുട്ടികൾക്ക് ഏറ്റവും കർശനമായ മെസ്സേജിങ് ക്രമീകരണങ്ങൾ ലഭ്യമാകും. അവർ പിന്തുടരുന്നവരിൽ നിന്ന് അല്ലെങ്കിൽ നേരത്തേ ബന്ധം പുലർത്തുന്നവരിൽ നിന്ന് മാത്രമേ സന്ദേശങ്ങൾ ലഭിക്കുകയുള്ളു.

സെൻസിറ്റീവ് ഉള്ളടക്ക നിയന്ത്രണം: കുട്ടികൾക്ക് ഏറ്റവും പരിമിതപ്പെടുത്തിയ ക്രമീകരണങ്ങൾ സ്വാഭാവികമായി പ്രവർത്തിക്കും. ഉദാഹരണത്തിന്, ആക്രമണ ദൃശ്യങ്ങളോ കോസ്മെറ്റിക് സർജറികളുടെ പ്രചാരണമൊക്കെയോ അടങ്ങിയ ഉള്ളടക്കം എക്സ്പ്ലോര്‍– റീല്‍സ് വിഭാഗങ്ങളിൽ കാണാൻ സാധിക്കില്ല.

പരിമിതമായ ഇടപെടലുകൾ: കുട്ടികൾക്ക് അവർ പിന്തുടരുന്നവരിൽ നിന്ന് മാത്രമേ ടാഗ് ചെയ്യാനോ മെൻഷൻ ചെയ്യാനോ കഴിയൂ. കൂടാതെ, അശ്ലീലഭാഷ ഉപയോഗിക്കുന്ന കമന്റുകളും ഡിഎം അഭ്യർത്ഥനകളും ഫ്രിൽട്ടർ ചെയ്യുന്നതിനായി Hidden Words എന്ന ആന്റി-ബുള്ളിയിങ് സവിശേഷതയുടെ ഏറ്റവും കർശനമായ പതിപ്പ് സ്വാഭാവികമായി പ്രവർത്തിക്കും.

സമയ പരിധി ഓർമ്മിപ്പിക്കൽ: ദിവസേന 60 മിനിറ്റ് ആപ്പ് ഉപയോഗിച്ചതിന് ശേഷം കുട്ടികൾക്ക് ആപ്പ് ക്ലോസ് ചെയ്യാൻ നിർദ്ദേശിക്കുന്ന അറിയിപ്പുകൾ

Content retrieved from: https://www.manoramanews.com/technology/latest/2025/02/11/meta-expands-instagram-teen-accounts-to-india.html.

By admin

Leave a Reply

Your email address will not be published. Required fields are marked *