Breaking
21 Jun 2025, Sat

ഇനി സ്മാർട്ട് ഫോൺ വേണ്ട; ഒറിയോൺ സ്മാർട്ട് ഗ്ലാസ്സുമായി മെറ്റ – Meta’s Orion Smart Glasses

വെര്‍ച്വല്‍ റിയാലിറ്റിയിലെ യാഥാർഥ്യമാക്കി ഹെഡ്സെറ്റും സ്മാര്‍ട്ട് ഗ്ലാസുകളും അവതരിപ്പിച്ച് മെറ്റ. ലോകം കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും നൂതനമായ കണ്ണടകള്‍ എന്ന വിശേഷണത്തോടെ മെറ്റാ കണക്ട് 2024 എന്ന ഇവന്റിലായിരുന്നു സിഇഒ മാർക്ക് സുക്കർബർഗ് കാലിഫോര്‍ണിയയിലെ മെന്‍ലോ പാർക്ക് മെറ്റ ആസ്ഥാനത്ത് വെച്ച് ‘ഓറിയോണ്‍’ സ്മാർട്ട് ഗ്ലാസ് അവതരിപ്പിച്ചത്.

100 ഗ്രാമില്‍ താഴെ ഭാരം വരുന്ന സ്മാര്‍ട്ട് ഗ്ലാസാണ് ഓറിയോണ്‍. കമ്പനിയുടെ ആദ്യത്തെ ഉപഭോക്തൃ-ഗ്രേഡ് ഫുള്‍ ഹോളോഗ്രാഫിക് എആര്‍ ഗ്ലാസാണിത്. കസ്റ്റം സിലിക്കണും സെന്‍സറുകളും സഹിതം നാനോ സ്‌കെയില്‍ ഘടകങ്ങളുള്ള ചെറിയ പ്രൊജക്ടറുകളും ഇതിൽ ഉള്‍പ്പെടുന്നു. സാധാരണ സ്മാര്‍ട്ട് ഗ്ലാസുകള്‍ പോലെ ഇവയും വോയ്സ്, എഐ എന്നിവ ഉപയോഗിച്ച് നിയന്ത്രിക്കാം. കൂടാതെ ബ്രെയിൻ സിഗ്നലുകൾ ഉപയോഗിച്ച് പ്രവർത്തനങ്ങളെ നിയന്ത്രിക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ന്യൂറൽ ഇന്റർ‌ഫെയ്സ് സംവിധാനവും സജ്ജീകരിച്ചിട്ടുണ്ട്.

സെലിബ്രിറ്റികളുടെ ശബ്ദങ്ങള്‍ ഉള്‍ക്കൊള്ളുന്ന വോയ്സ് ഇന്ററാക്ഷന്‍ ഫീച്ചര്‍ ഉള്‍പ്പെടെ, മെറ്റയുടെ എഐ സംവിധാനങ്ങളെ കുറിച്ചുള്ള അപ്ഡേറ്റുകളും ഓറിയോൺ സ്മാർട്ട് ഗ്ലാസുകളുടെ പൂർണ്ണമായ പ്രവർത്തനവും പ്രോട്ടോടൈപ്പ് ഇവന്റിന്റെ സ്റ്റേജിൽ ലൈവായി പ്രദര്‍ശിപ്പിച്ചു. ഇതിലൂടെ ടെക്നോളജി വളർച്ചയിലെ അടുത്ത ഘട്ടത്തിലേക്കു കടന്നിരിക്കുകയാണ്.

Content retrieved from: https://anweshanam.com/850041/metas-orion-smart-glasses/.

By admin

Leave a Reply

Your email address will not be published. Required fields are marked *