Breaking
5 Feb 2026, Thu

ഇത് ഗൂഗിളിനുള്ള പണി; ചാറ്റ് ജിപിടി സെര്‍ച്ച് ഇനി എല്ലാവര്‍ക്കും, അടുത്തത് ഓപ്പണ്‍ എഐയുടെ ബ്രൗസര്‍ 

ചാറ്റ് ജിപിടി അക്കൗണ്ട് ഉള്ളവര്‍ക്കെല്ലാം ഇനി അതുവഴി ഇന്റര്‍നെറ്റ് സെര്‍ച്ച് നടത്താം. ഡിസംബര്‍ 16 മുതല്‍ ചാറ്റ്ജിപിടി സെര്‍ച്ച് സേവനം എല്ലാ ഉപഭോക്താക്കള്‍ക്കുമായി ലഭ്യമാക്കിയിരിക്കുകയാണ് ഓപ്പണ്‍ എഐ. ചാറ്റ് ജിപിടിയുടെ മൊബൈല്‍ ആപ്പിന്റേയും ഡെസ്‌ക്ടോപ്പ് വേര്‍ഷന്റെയും ഉപഭോക്താക്കള്‍ക്ക് ഇനി ഇന്റര്‍നെറ്റില്‍ നിന്നുള്ള തത്സമയ വിവരങ്ങളും അറിയാനാവും. നേരത്തെ ചാറ്റ് ജിപിടി പ്ലസ് സ്ബ്‌സ്‌ക്രൈബര്‍മാര്‍ക്ക് മാത്രമാണ് ഈ സൗകര്യം ലഭ്യമാക്കിയിരുന്നത്.

പുതിയ അപ്‌ഡേറ്റ് അവതരിപ്പിച്ചതോടെ ഉപഭോക്താക്കള്‍ക്ക് അവരുടെ വെബ് ബ്രൗസറില്‍ ചാറ്റ് ജിപിടി സെര്‍ച്ചിനെ ഡിഫോള്‍ട്ട് സെര്‍ച്ച് എഞ്ചിനായി സെറ്റ് ചെയ്യാനാവും. ഗൂഗിള്‍ ക്രോമിന് സമാനമായി സ്വന്തം വെബ് ബ്രൗസര്‍ അവതരിപ്പിക്കാനും ഓപ്പണ്‍ എഐയ്ക്ക് പദ്ധതിയുണ്ട്.

ഇതോടൊപ്പം, ചാറ്റ് ജിപിടിയില്‍ മാപ്പ് സേവനവും അവതരിപ്പിച്ചതായി കമ്പനി പ്രഖ്യാപിച്ചു. ചാറ്റ് ജിപിടിയിലെ വോയ്‌സ് മോഡും ചാറ്റ് ജിപിടി സെര്‍ച്ചില്‍ ഉപയോഗിക്കാനാവും.

ദിവസങ്ങള്‍ക്ക് മുമ്പാണ് ഓപ്പണ്‍ എഐയുടെ ടെക്സ്റ്റ് ടു വീഡിയോ ജനറേറ്ററായ സോറ ഉപഭോക്താക്കള്‍ക്കുമായി ലഭ്യമാക്കിയത്. എന്നാല്‍ ചാറ്റ് ജിപിടി പ്രോ പാക്കേജ് സബ്‌സ്‌ക്രൈബ് ചെയ്യുന്നവര്‍ക്കാണ് ഇത് ലഭിക്കുക. 200 ഡോളറാണ് ഇതിന്റെ നിരക്ക്.

Content retrieved from: https://www.mathrubhumi.com/technology/news/open-ai-chat-gpt-search-available-to-all-1.10173328.

By admin

Leave a Reply

Your email address will not be published. Required fields are marked *