നിങ്ങളുടെ ആധാർ കാർഡുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈൽ നമ്പറോ ഇമെയിൽ വിലാസമോ ഏതാണെന്ന് ഓർക്കാൻ കഴിയുന്നില്ലേ? എങ്കിൽ അത് കണ്ടെത്താൻ ഇപ്പോൾ വളരെ എളുപ്പമാണ്. യുഐഡിഎഐ (UIDAI) യുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി വീട്ടിലിരുന്ന് തന്നെ നിങ്ങളുടെ സ്മാർട്ട്ഫോണിലൂടെയോ കമ്പ്യൂട്ടറിലൂടെയോ ഈ വിവരങ്ങൾ പരിശോധിക്കാം. അതിനുള്ള എളുപ്പവഴികൾ താഴെ നൽകുന്നു:
അരനൂറ്റാണ്ടിനുശേഷം വീണ്ടും ചന്ദ്രനരികിലേക്ക്!;ചരിത്രയാത്രയിൽ മാറ്റുരയ്ക്കാൻ നാല് വിസ്മയ മനുഷ്യർ, എപ്പോഴാണെന്നറിയാം
പരിശോധിക്കുന്നത് എങ്ങനെ?
ഘട്ടം 1: ഔദ്യോഗിക പോർട്ടൽ സന്ദർശിക്കുക
ആദ്യം myaadhaar.uidai.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഹോം പേജിൽ താഴേക്ക് സ്ക്രോൾ ചെയ്യുമ്പോൾ ‘Check Enrolment & Update Status’ എന്ന വിഭാഗത്തിൽ ‘Verify Email/Mobile Number’ എന്നൊരു ഓപ്ഷൻ കാണാം. അതിൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 2: വിവരങ്ങൾ നൽകുക
തുറന്നു വരുന്ന പേജിൽ രണ്ട് ഓപ്ഷനുകൾ ഉണ്ടാകും:
ADVERTISEMENT
മൊബൈൽ നമ്പർ പരിശോധിക്കാൻ ‘Verify Mobile Number’ തിരഞ്ഞെടുക്കുക.
ഇമെയിൽ പരിശോധിക്കാൻ ‘Verify Email Address’ തിരഞ്ഞെടുക്കുക.
ഇതിൽ ആവശ്യമുള്ളത് തിരഞ്ഞെടുത്ത ശേഷം നിങ്ങളുടെ 12 അക്ക ആധാർ നമ്പർ നൽകുക. തുടർന്ന് നിങ്ങൾ പരിശോധിക്കാൻ ആഗ്രഹിക്കുന്ന മൊബൈൽ നമ്പറോ ഇമെയിൽ വിലാസമോ ടൈപ്പ് ചെയ്യുക.
ആധാറുമായി ലിങ്ക് ചെയ്ത മൊബൈൽ നമ്പർ ഏതാണെന്ന് സംശയമുണ്ടോ? നിമിഷങ്ങൾക്കകം ഫോണിലൂടെ കണ്ടെത്താം
ഘട്ടം 3: ക്യാപ്‌ച (Captcha) നൽകുക
സ്ക്രീനിൽ കാണുന്ന ക്യാപ്‌ച കോഡ് കൃത്യമായി നൽകിയ ശേഷം ‘Send OTP’ എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 4: പരിശോധനാ ഫലം സ്ക്രീനിൽ കാണാം
ADVERTISEMENT
നമ്പർ ശരിയാണെങ്കിൽ: “The mobile number you had entered is already verified with our records” എന്ന സന്ദേശം സ്ക്രീനിൽ തെളിയും. ഇതിനർത്ഥം നിങ്ങൾ നൽകിയ നമ്പർ തന്നെയാണ് ആധാറുമായി ലിങ്ക് ചെയ്തിട്ടുള്ളത് എന്നാണ്.
നമ്പർ തെറ്റാണെങ്കിൽ: നിങ്ങൾ നൽകിയ നമ്പർ ആധാറുമായി ലിങ്ക് ചെയ്തിട്ടില്ലെങ്കിൽ, ആ നമ്പർ റെക്കോർഡുകളുമായി പൊരുത്തപ്പെടുന്നില്ല എന്ന സന്ദേശം സ്ക്രീനിൽ കാണിക്കും.
ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ:
ഓൺലൈനായി നമ്പർ മാറ്റാൻ കഴിയില്ല: നിങ്ങളുടെ ആധാറിലെ മൊബൈൽ നമ്പർ മാറ്റാനോ, പുതിയത് ചേർക്കാനോ ഓൺലൈൻ വഴി സാധിക്കില്ല. ഇതിനായി അടുത്തുള്ള അക്ഷയ കേന്ദ്രത്തിലോ ആധാർ സേവാ കേന്ദ്രത്തിലോ (Aadhaar Seva Kendra) നേരിട്ട് പോകേണ്ടതുണ്ട്.
രേഖകൾ ആവശ്യമില്ല: മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യുന്നതിന് മറ്റ് തിരിച്ചറിയൽ രേഖകളുടെയൊന്നും ആവശ്യമില്ല. നേരിട്ട് ചെന്ന് നിങ്ങളുടെ ബയോമെട്രിക് വിവരങ്ങൾ (വിരലടയാളം/കണ്ണ്) നൽകി ഇത് എളുപ്പത്തിൽ ചെയ്യാം.
(മുന്നറിയിപ്പ്: ആധാർ സംബന്ധമായ ഒടിപികൾ (OTP) ഒരു കാരണവശാലും ഫോണിലൂടെയോ അല്ലാതെയോ മറ്റൊരാളുമായി പങ്കുവെക്കാതിരിക്കുക. ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കുക.)
ADVERTISEMENT
Follow the Topics
Pan Aadhaar Linking
Technology News
Add as a preferred source on Google
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com

