ഇന്ത്യൻ പരസ്യ മേഖല കഴിഞ്ഞ ഏതാനും വർഷങ്ങളിൽ കൈവരിച്ച വമ്പിച്ച പരിവർത്തനങ്ങളിൽ നിർണ്ണായക പങ്ക് വഹിച്ച വ്യക്തിത്വമാണ് ആദിത്യ കാന്തി (Aditya Kanthy). ആഗോള പരസ്യ ഭീമനായ ഒമ്‌നികോം (Omnicom) അഡ്വർടൈസിങ് ഇന്ത്യയുടെ പ്രസിഡന്റും മാനേജിങ് ഡയറക്ടറുമായ അദ്ദേഹം, മനോരമ ഓൺലൈൻ ടെക്സ്‌പെക്റ്റേഷൻസ് 2026-ന്റെ (Techspectations 2026) വേദിയിലെത്തുന്നു.
What you should read next
അനുരാജ് എന്നൈ: കാല്‍ നൂറ്റാണ്ടിന്റെ അനുഭവസമ്പത്തുമായി ഒരു ടെക്‌നോളജിസ്റ്റ്
ഭാവിയുടെ വിപണനതന്ത്രങ്ങൾ തേടി ഒരു പാനൽ ചർച്ച
സാങ്കേതികവിദ്യയും ആർട്ടിഫിഷ്യൽ ഇന്റലിജൻസും വിപണന മേഖലയെയും വാണിജ്യത്തെയും എങ്ങനെ മാറ്റിമറിക്കും എന്ന വിഷയത്തിൽ നടക്കുന്ന സുപ്രധാനമായ പാനൽ ചർച്ചയിലാണ് ആദിത്യ കാന്തി പങ്കെടുക്കുന്നത്. “How Technology & AI Will Shape the Future of Retail and Commerce” എന്ന വിഷയത്തിൽ നടക്കുന്ന സംവാദത്തിൽ അദ്ദേഹത്തോടൊപ്പം ഈ രംഗത്തെ മറ്റ് രണ്ട് പ്രമുഖർ കൂടി അണിനിരക്കുന്നു:
നരസിംഹ റാവു: ജനറൽ മാനേജർ (ഇന്ത്യ & MEA), MoEngage.
ADVERTISEMENT
ആരോൺ റിഗ്ബി: റീജിയണൽ ഡയറക്ടർ (SEA & India), Taboola.
ഡിജിറ്റൽ യുഗത്തിലെ ബ്രാൻഡിങ്, വിപണന തന്ത്രങ്ങളിലെ നൂതന പ്രവണതകൾ എന്നിവയെക്കുറിച്ച് ഈ മേഖലയിലെ വിദഗ്ധർ തങ്ങളുടെ കാഴ്ചപ്പാടുകൾ പങ്കുവെക്കും.
മുദ്രയിൽ നിന്ന് ഒമ്‌നികോമിലേക്ക്
2003-ൽ ‘മുദ്ര’ (പിന്നീട് ഡിഡിബി മുദ്ര ഗ്രൂപ്പ്) എന്ന കമ്പനിയിലൂടെയാണ് ആദിത്യ തന്റെ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. അവിടെ ചീഫ് സ്ട്രാറ്റജി ഓഫിസർ മുതൽ സിഇഒയും മാനേജിങ് ഡയറക്ടറും വരെയുള്ള പദവികൾ അദ്ദേഹം അലങ്കരിച്ചു. ആദിത്യയുടെ നേതൃത്വത്തിൽ ഡിഡിബി മുദ്ര ഗ്രൂപ്പ് കൈവരിച്ച നേട്ടങ്ങൾ നിരവധിയാണ്.
ADVERTISEMENT
2021-ലെ WARC റാങ്കിങ്ങിൽ ഏഷ്യയിലെ ഒന്നാം നമ്പർ ‘പരസ്യ എഫക്റ്റീവ് ഏജൻസി’ എന്ന പദവി മുദ്ര സ്വന്തമാക്കിയിരുന്നു. ബ്രാൻഡുകളെ പ്രാദേശിക സംസ്കാരവുമായി വൈകാരികമായി ബന്ധിപ്പിക്കുന്നതിൽ അദ്ദേഹം കാണിച്ച മികവ് ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
What you should read next
‘ടെക്സ്പെക്റ്റേഷൻസ് 2026’ കൊച്ചിയിൽ, റജിസ്റ്റർ ചെയ്യുന്നവരെ കാത്തിരിക്കുന്നത് 2030-ലെ ലോകം!
ഒമ്‌നികോമിന്റെ പ്രവർത്തനങ്ങൾക്ക് ദിശാബോധം നൽകുക, നൂതന തന്ത്രങ്ങൾ ആവിഷ്കരിക്കുക തുടങ്ങി വൈവിധ്യമാർന്ന ഉത്തരവാദിത്തങ്ങളാണ് ആദിത്യ ഇപ്പോൾ നിർവ്വഹിക്കുന്നത്. അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒമ്‌നികോമിന് 70-ലേറെ രാജ്യങ്ങളിൽ സാന്നിധ്യമുണ്ട്. അയ്യായിരത്തിലേറെ വമ്പൻ കമ്പനികളുടെ പരസ്യങ്ങൾ കൈകാര്യം ചെയ്യുന്ന ഈ ആഗോള സ്ഥാപനത്തിന്റെ ഇന്ത്യൻ വിപണിയിലെ വളർച്ചയിൽ ആദിത്യ കാന്തിയുടെ പങ്ക് നിർണ്ണായകമാണ്.
What you should read next
അഡോബിയുടെ ഡിജിറ്റല്‍ കുതിപ്പിന്റെ മുഖമായി മന്‍മീത് ധോതി, ടെക്സ്പെക്റ്റേഷൻസിലേക്ക്!
കേരളത്തിലെ ഏറ്റവും വലിയ ടെക് കോൺക്ലേവ്
സാങ്കേതിക ലോകത്തെ വമ്പൻ മാറ്റങ്ങളും അവയുടെ പ്രായോഗിക സാധ്യതകളും ചർച്ച ചെയ്യുന്ന മനോരമ ഓൺലൈൻ ഡിജിറ്റൽ ഉച്ചകോടി ‘ടെക്സ്പെക്റ്റേഷൻസ്’ (Techspectations) പത്താം വർഷത്തിലേക്ക് കടക്കുകയാണ്.
ADVERTISEMENT
‘ക്രിസ്റ്റൽ ബോളിങ് 2030’ (Crystal Balling 2030) എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന ഈ ഉച്ചകോടി, ഭാവിയിലെ കേരളം എങ്ങനെയായിരിക്കും എന്നതിന്റെ കൃത്യമായ രൂപരേഖ ലോകത്തിന് മുന്നിൽ അവതരിപ്പിക്കും.
കൂടുതൽ വിവരങ്ങൾക്കും റജിസ്‌ട്രേഷനുമായി www.techspectations.com സന്ദർശിക്കുക.

