കൊച്ചി ∙ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തിരികെക്കൊണ്ടുവരുന്നതിനെ ചെറുക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കേരള ശാസ്ത്ര കോൺഗ്രസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഐതിഹ്യങ്ങളിലെയും പുരാവൃത്തങ്ങളിലെയും യുക്തിപൂർണമല്ലാത്ത കഥകളെ, പണ്ടേ ഇവിടെയുണ്ടായിരുന്ന കണ്ടുപിടിത്തം എന്നുപറഞ്ഞ് തറവാടിത്തഘോഷണ മാതൃകയിൽ അവതരിപ്പിക്കുന്നതു തുറന്നുകാട്ടണം. അതിനുതകുംവിധം ശാസ്ത്രത്തെയും ഗവേഷണങ്ങളെയും പ്രയോജനപ്പെടുത്തുന്ന ചർച്ചകളുണ്ടാകമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്ത്യയുടെ ദേശീയ വളർച്ചയിൽ കേരളം നിർണായകമായ പങ്കു വഹിച്ചിട്ടുണ്ടെന്ന് ചടങ്ങിൽ മുഖ്യാതിഥിയായ ഐഎസ്ആർഒ ചെയർമാൻ വി. നാരായണൻ പറഞ്ഞു. ഉയർന്ന സാക്ഷരത കേരളത്തെ മനുഷ്യ വികസനമാതൃകകളുടെ പരീക്ഷണശാലയായി മാറ്റിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2024 ലെ കേരള ശാസ്ത്ര പുരസ്കാരത്തിന് അർഹയായ ഡോ. ടെസി തോമസിനു മുഖ്യമന്ത്രി അവാർഡ് സമ്മാനിച്ചു.
21 MINUTES AGO
പൊലീസിനെ കണ്ട് എംഡിഎംഎ വിഴുങ്ങി; പരിശോധനയിലൂടെ 11.260 ഗ്രാംകണ്ടെടുത്തു
37 MINUTES AGO
‘കുടുംബത്തോട് ക്ഷമ ചോദിക്കുന്നു’: സി.ജെ.റോയ് ആത്മഹത്യ ചെയ്യാൻ നേരത്തേ തീരുമാനിച്ചു? ഡയറിക്കുറിപ്പ് കുടുംബത്തിന്
Latest News
56 MINUTES AGO
കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിൽ യാത്രക്കാരിയുടെ കാലുകളിലൂടെ ബസ് കയറിയിറങ്ങി ഗുരുതര പരുക്ക്
Thiruvananthapuram
കേരള സംസ്ഥാന യുവ ശാസ്ത്രജ്ഞർക്കുള്ള പുരസ്കാരം കുസാറ്റിലെ ഗണിതശാസ്ത്ര വിഭാഗത്തിലെ അസിസ്റ്റന്റ് പ്രഫസർ ഡോ. പി. ശങ്കർ, ഐഎസ്ആർഒ സെൻസർ ഇലക്ട്രോണിക്സ് ഡിവിഷൻ എൻജിനീയറായ ഡോ. അഞ്ജിത വിശ്വനാഥ് എന്നിവർക്കു ലഭിച്ചു. ജനപ്രിയ ശാസ്ത്ര സാഹിത്യത്തിനുള്ള പുരസ്കാരം ബെംഗളൂരു ഗാർഡൻ സിറ്റി സർവകലാശാലയിലെ ഡീൻ ഡോ. ബിജു ധർമപാലനും ഗഹനമായ വൈജ്ഞാനിക ശാസ്ത്ര സാഹിത്യത്തിനുള്ള പുരസ്കാരം കേരള കാർഷിക സർവകലാശാല മുൻ സയന്റിഫിക് ഓഫിസർ ഡോ. ഗോപകുമാർ ചോലയ്ക്കും സമ്മാനിച്ചു.
മികച്ച ശാസ്ത്ര പത്രപ്രവർത്തകനുള്ള പുരസ്കാരം മലയാള മനോരമ കോട്ടയം യൂണിറ്റിലെ സീനിയർ സബ് എഡിറ്റർ അശ്വിൻ നായർ ഏറ്റുവാങ്ങി. നിർമിതബുദ്ധിയെക്കുറിച്ചു മലയാള മനോരമയിൽ പ്രസിദ്ധീകരിച്ച പരമ്പരയാണു പുരസ്കാരത്തിന് അർഹനാക്കിയത്. മന്ത്രി പി. രാജീവ് ആമുഖ പ്രഭാഷണം നടത്തി. കേരള ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിൽ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പ്രഫ. കെ.പി. സുധീർ അധ്യക്ഷനായി.
ADVERTISEMENT
സയൻസ് കോൺഗ്രസിന്റെ ചെയർപഴ്സൻ കൂടിയായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിന്റെ മുൻ ഡയറക്ടർ പ്രഫ. പി. ബലറാം, കൊച്ചി മേയർ വി.കെ. മിനിമോൾ, ടി.ജെ. വിനോദ് എംഎൽഎ, ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിൽ മെംബർ സെക്രട്ടറി പ്രഫ. എ. സാബു, ശാസ്ത്രസാങ്കേതികപരിസ്ഥിതി കൗൺസിൽ നാറ്റ്പാക് ഡയറക്ടർ ഡോ. ആർ. ആശാലത, സെന്റ് ആൽബർട്സ് കോളജ് പ്രിൻസിപ്പൽ ഡോ. ജോസഫ് ജസ്റ്റിൻ റിബെല്ലോ, കോളജ് മാനേജർ ഡോ. ഫാ. ആന്റണി തോപ്പിൽ എന്നിവർ പ്രസംഗിച്ചു.
വിജയികളുടെ പ്രോട്ടോടൈപ്പുകൾ പ്രദർശനത്തിനെത്തിച്ച് കേരള ശാസ്ത്ര കോൺഗ്രസ്
കൊച്ചി ∙ സംസ്ഥാനതല യങ് ഇന്നവേറ്റേഴ്സ് പ്രോഗ്രാം (വൈഐപി) വിജയികളുടെ പ്രോട്ടോടൈപ്പുകൾ പ്രദർശനത്തിനെത്തിച്ച് കേരള ശാസ്ത്ര കോൺഗ്രസ്. സ്കൂൾ, കോളജ്, ഗവേഷണ തലങ്ങളിലെ 13നും 37നും മധ്യേയുള്ള വിദ്യാർഥികൾക്കു നൂതനമായ ആശയങ്ങൾ വികസിപ്പിക്കാനും പ്രാവർത്തികമാക്കാനും ആവശ്യമായ സാങ്കേതിക സാമ്പത്തിക സഹായങ്ങൾ നൽകുന്ന കേരള സർക്കാരിന്റെ പരിപാടിയാണ് വൈഐപി. കേരള ഡവലപ്മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിലാണ് (കെ-ഡിസ്ക്) ഇതിനു നേതൃത്വം കൊടുക്കുന്നത്. കേരള വികസനം മുൻനിർത്തിയുള്ള പ്രശ്നപരിഹാരത്തിനു ശ്രമിക്കുന്ന വൈഐപിയുടെ എട്ടാമത്തെ പതിപ്പാണു നടക്കുന്നത്. ജില്ലാതലത്തിൽ വിജയിക്കുന്നവർക്ക് 25,000 രൂപയും സംസ്ഥാനതല വിജയികൾക്ക് 50,000 രൂപയും സമ്മാനത്തുകയായി ലഭിക്കും.
ADVERTISEMENT

