ഇന്ത്യയിലെ അറിയപ്പെടുന്ന ടെക്‌നോളജിസ്റ്റുകളില്‍ ഒരാളായ അനുരാജ് എന്നൈ (Anuraj Ennai) വിവിധ മേഖലകളില്‍ ഇതിനോടകം വ്യക്തിമുദ്ര പതിപ്പിച്ചുകഴിഞ്ഞു. ഇന്‍ഫിനിഎഐ ലാബ്‌സിന്റെ (InfinyAI Labs) സ്ഥാപകനും, ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസറായ അദ്ദേഹം, ടെക്‌നോളജി ആര്‍ക്കിടെക്ചര്‍, എന്‍ജിനിയറിങ് ലീഡര്‍ഷിപ്പ്, അപ്ലൈഡ് റീസേര്‍ച്ച്, സ്റ്റാര്‍ട്ട്അപ്പ് ബില്‍ഡിങ് തുടങ്ങി വൈവിധ്യമാര്‍ന്ന ഒരു പറ്റം മേഖലകളിലെ അനുഭവ സമ്പത്തുമായി മനോരമ ഓൺലൈൻ ടെക്സ്‌പെക്റ്റേഷൻസ് 2026ന്റെ വേദിയിലെത്തുന്നു. 2030-ഓടെ ഇന്ത്യയിലെ സാങ്കേതിക മേഖലയിലുണ്ടാകുന്ന വിപ്ലവകരമായ മാറ്റങ്ങളെയും, ആ മാറ്റങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന സ്റ്റാർട്ടപ്പുകളെയും കുറിച്ച് ചർച്ച ചെയ്യുന്ന “Catalysts 2030: India’s Next Wave of Scalable Tech Innovators” എന്ന സെഷനിലാണ് പങ്കെടുക്കുക.
‘ടെക്സ്പെക്റ്റേഷൻസ് 2026’ കൊച്ചിയിൽ, റജിസ്റ്റർ ചെയ്യുന്നവരെ കാത്തിരിക്കുന്നത് 2030-ലെ ലോകം!
ചർച്ചയിൽ ഇന്ത്യയിലെ സാങ്കേതിക രംഗത്തെ പ്രമുഖര്‍ അണിനിരക്കുന്നു. ജിഐസി പ്രൈവറ്റ് ലിമിറ്റഡ് വൈസ് പ്രസിഡന്റ് ആശിഷ് അഗർവാൾ, കേരള സ്റ്റാർട്ടപ്പ് മിഷൻ സിഇഒ അനൂപ് അംബിക എന്നിവരും പാനലിലെ പ്രധാന സാന്നിധ്യങ്ങളാകും.
സൈക്കിളിൽ പറക്കാം; മാമത്ത് ലേക്സിലെ മഞ്ഞുമലകൾക്കിടയിലൂടെ ഒരു ‘രുചിയാത്ര’!
World Escapes
കൂടാതെ, സ്റ്റാർട്ടപ് ലോകത്തെ യുവ സംരംഭകരായ എയിറ്റ് ടൈംസ് എയിറ്റ് (Eight Times Eight) കോ-ഫൗണ്ടർ അഭിജിത്ത് എം, ചിരഞ്ജീവ് )ഫൗണ്ടറും സിഇഒയുമായ ഹേമന്ത് ജെയിൻ, കൺവേർഷൻ എബി & കെപിഎച്ച് ഫൗണ്ടർ ഫെലിക്സ് ജോസ്മോന്‍ എന്നിവരും ചർച്ചയിൽ പങ്കെടുക്കും. 2030-ഓടെ സാങ്കേതികവിദ്യ ഇന്ത്യൻ വിപണിയിലും സംരംഭകത്വത്തിലും കൊണ്ടുവരാൻ പോകുന്ന വിപ്ലവകരമായ മാറ്റങ്ങളെക്കുറിച്ച് ഇവർ തങ്ങളുടെ കാഴ്ചപ്പാടുകൾ പങ്കിടും.
ADVERTISEMENT
ജനറേറ്റിവ് എഐ വികസിപ്പിക്കുന്ന ഇന്‍ഫിനിഎഐ
ഇന്‍ഫോസിസിലും, വിപ്രോയിലും ജോലിയെടുത്ത ശേഷമാണ് മോട്ടറോള, മോട്ടറോള റീസേര്‍ച്ച് ലാബ്‌സ് എന്നിവിടങ്ങളില്‍ 3ജി, മള്‍ട്ടിമീഡിയ മെസേജിങ് സിസ്റ്റംസ് (എംഎംഎസ്), എന്റര്‍പ്രൈസ് മൊബിലിറ്റി എന്നിവയുടെ പുരോഗതിക്കായി അനുരാജ് യത്‌നിച്ചത്. ഒന്നിലേറെ പേറ്റന്റുകള്‍ സ്വന്തമാക്കിയ അദ്ദേഹം പല പ്രസിദ്ധീകരണങ്ങളും നടത്തിയിട്ടുണ്ട്. തുടര്‍ന്ന്, 2011ല്‍ മോബിയോട്ടിക്‌സ് (Mobiotics) എന്ന കമ്പനിയുടെ സഹസ്ഥാപകനും മേധാവിയുമായി. അത് ഒരു വിഡിയോ പ്ലാറ്റ്‌ഫോം-ആസ്-എ-സര്‍വിസ് (Video Platform-as-a-Service (VPaaS) പ്ലാറ്റ്‌ഫോമായിരുന്നു. അനുരാജിന്റെ പുതിയ കമ്പനിയായ ഇന്‍ഫിനിഎഐ ആകട്ടെ ജനറേറ്റിവ് എഐ വികസിപ്പിക്കുന്നതില്‍ ശ്രദ്ധിക്കുന്നു.
അഡോബിയുടെ ഡിജിറ്റല്‍ കുതിപ്പിന്റെ മുഖമായി മന്‍മീത് ധോതി, ടെക്സ്പെക്റ്റേഷൻസിലേക്ക്!
കോളജ് ഓഫ് എന്‍ജിനിയറിങ് ട്രിവാന്‍ഡ്രം/യുണിവേഴ്‌സിറ്റി ഓഫ് കേരളയില്‍ നിന്ന് ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എൻജിനിയറിങില്‍ ബിടെക് സ്വന്തമാക്കിയ ശേഷമായിരുന്നു അനുരാജിന്റെ ജൈത്രയാത്ര ആരംഭിക്കുന്നത്. തുടര്‍ന്ന് ഷിക്കാഗോയിലെ ഇലിനോയിസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് കംപ്യൂട്ടര്‍ സയന്‍സില്‍ എംഎസ് നേടി. സ്ട്രാറ്റജി ആന്‍ഡ് മാര്‍ക്കറ്റിങ് വിഷയത്തില്‍ ഐഐഎം ബെംഗളൂരുവില്‍ നിന്ന് എംബിഎ (പിജിഎസ്ഇഎം) സ്വന്തമാക്കിയിട്ടുമുണ്ട്.
ADVERTISEMENT
അതിനൊക്കെ പുറമെ അനുരാജ് സ്റ്റാര്‍ട്ട്അപ്പ് ലീഡര്‍ഷിപ്പ് പ്രോഗ്രാമിലെ ഒരു ഫെലോ എന്ന നിലയിലും പ്രവര്‍ത്തിക്കുന്നു. ഇവിടെ അദ്ദേഹത്തിന്റെ സാസ് (SaaS) പ്രൊഡക്ട് മാനേജ്‌മെന്റ്, ഡിസൈന്‍ ആന്‍ഡ് എൻജിനിയറിങ്, യുഐ/യുഎക്‌സ്, ക്ലൗഡ് കംപ്യൂട്ടിങ്, എക്‌സ്ആര്‍/മെറ്റാവേഴ്‌സ്, ബ്ലോക്ക്‌ചെയിന്‍, എഐ/മെഷീന്‍ ലേണിങ്, അനലിറ്റിക്‌സ് എന്നീ വിഭാഗങ്ങളിലെല്ലാം തന്റെ കഴിവ് പ്രദര്‍ശിപ്പിച്ച ടെക്‌നോളജിസ്റ്റ് ആണ് അനുരാജ്.
What you should read next
ആരോഗ്യമേഖലയിലെ സാങ്കേതിക വിപ്ലവം; ‘പേഴ്സണലൈസ്ഡ് ഹെൽത്ത് ടെക്’ ചര്‍ച്ചകളും ടെക്സ്പെക്റ്റേഷൻസ് വേദിയിൽ
കേരളത്തിലെ ഏറ്റവും വലിയ ടെക് കോൺക്ലേവ്
2016-ൽ ആരംഭിച്ച ടെക്സ്പെക്റ്റേഷൻസ് ഇന്ന് കേരളത്തിലെ ഏറ്റവും വലിയ ടെക് കോൺക്ലേവുകളിൽ ഒന്നാണ്. കേവലം ചർച്ചകൾക്കപ്പുറം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഹെൽത്ത് ടെക്, വിനോദ മേഖലയിലെ മാറ്റങ്ങൾ, സ്റ്റാർട്ടപ്പ് നിക്ഷേപം തുടങ്ങിയവയിൽ പ്രായോഗികമായ കർമ്മപദ്ധതികൾ രൂപീകരിക്കുകയാണ് ഉച്ചകോടിയുടെ ലക്ഷ്യം. സാങ്കേതികവിദ്യ സമൂഹത്തിലും സമ്പദ്‌വ്യവസ്ഥയിലും വരുത്തുന്ന മാറ്റങ്ങളെ മുൻകൂട്ടി കാണാനും അതിനനുസരിച്ച് നയങ്ങൾ രൂപീകരിക്കാനും ഈ വേദി വലിയ രീതിയിൽ സഹായിക്കുന്നു. റജിസ്‌ട്രേഷനായി ക്ലിക്ക് ചെയ്യുക, കൂടുതൽ വിവരങ്ങൾക്കും www.techspectations.com സന്ദർശിക്കുക.
ADVERTISEMENT

