ലോക സാമ്പത്തിക ശക്തിയായി ഇന്ത്യ മാറുന്ന കാഴ്ചയാണ് നാം കാണുന്നത്. ഇപ്പോഴിതാ, ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ ഭാവി പ്രവചിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയും ആഗോള നിക്ഷേപക ഭീമനായ ബ്ലാക്ക്‌റോക്കിന്റെ (BlackRock) സിഇഒ ലാറി ഫിങ്കും. അടുത്ത 20 മുതൽ 30 വർഷം വരെ ലോകം ഭരിക്കുക ഇന്ത്യയായിരിക്കുമെന്നാണ് ഇരുവരും ഒരേസ്വരത്തിൽ പറയുന്നത്.
മുംബൈയിൽ ജിയോ ബ്ലാക്ക്‌റോക്ക് സംഘടിപ്പിച്ച ‘ഫയർസൈഡ് ചാറ്റിൽ’ (Fireside Chat) സംസാരിക്കുകയായിരുന്നു ഇരുവരും. ഇന്ത്യൻ ഓഹരി വിപണിയുടെ കുതിപ്പും സാമ്പത്തിക അടിത്തറയും ചർച്ചയായ വേദിയിൽ സാധാരണക്കാർക്കുള്ള സുപ്രധാനമായ ഉപദേശവും ഇരുവരും നൽകി.
സേവിങ്‌സ് മാത്രം പോരാ, നിക്ഷേപകരാകണം! ഇന്ത്യക്കാർ പരമ്പരാഗതമായി പണം സമ്പാദിച്ചു വെക്കുന്നവരാണ് (Savers). എന്നാൽ ഇനി ആ ശീലം മാറ്റണമെന്നാണ് മുകേഷ് അംബാനിയും ലാറി ഫിങ്കും പറയുന്നത്. പണം ബാങ്കിലിട്ട് വെറുതെ ഇരിക്കാതെ, അത് വിപണിയിൽ ഇറക്കി ‘നിക്ഷേപകരായി’ മാറണം. എങ്കിൽ മാത്രമേ രാജ്യത്തിന്റെ ഈ വമ്പൻ വളർച്ചയുടെ ഗുണം ഓരോ കുടുംബത്തിനും ലഭിക്കൂ.
ചരിത്രപരമായ അവസരം “ഇതൊരു ചരിത്രപരമായ ജാലകമാണ് . ആഗോളതലത്തിൽ ഇന്ത്യക്ക് സമാനതകളില്ലാത്ത അവസരമാണ് വരാൻ പോകുന്നത്,” ലാറി ഫിങ്ക് പറഞ്ഞു. വരും വർഷങ്ങളിൽ ലോകത്തിലെ ഏറ്റവും വലിയ നിക്ഷേപ കേന്ദ്രമായി ഇന്ത്യ മാറുമെന്നും, ഇതിന്റെ ഗുണം സാധാരണക്കാർക്ക് കൂടി ലഭ്യമാക്കാനാണ് ജിയോയും ബ്ലാക്ക്‌റോക്കും കൈകോർക്കുന്നതെന്നും അംബാനി വ്യക്തമാക്കി.
ADVERTISEMENT

