Breaking
29 Apr 2025, Tue

അങ്ങനെ താഴത്തില്ലെടാ എന്ന് ഗൂഗിള്‍; ഓപ്പണ്‍ എഐയുടെ സോറയ്ക്ക് മറുപടിയായി വിയോ2

കഴിഞ്ഞ ദിവസമാണ് ഓപ്പണ്‍ എഐ തങ്ങളുടെ വീഡിയോ ജനറേഷന്‍ ടൂളായ സോറ ടര്‍ബോ പുറത്തിറക്കിയത്. എന്നാല്‍ സോറയ്ക്ക് മറുപടിയായി എഐ വീഡിയോ ജനറേറ്റിങ് മോഡലായ വിയോയുടെ രണ്ടാംപതിപ്പുമായി ഗൂഗിളും രംഗത്തെത്തിക്കഴിഞ്ഞു. 4കെ റെസല്യൂഷനിലുള്ള വിഡിയോകള്‍ നിര്‍മിക്കാന്‍ വിയോയ്ക്ക് സാധിക്കും. ഇമേജ് ജനറേറ്റീവ് എഐ മോഡലായ  ഇമേജന്‍ 3 യും ഗൂഗിള്‍ വിയോ റിലീസിനൊപ്പം പുറത്തിറക്കുകയുണ്ടായി. നിര്‍ഭാഗ്യവശാല്‍ രണ്ടും ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകില്ല. ഓപ്പണ്‍ എഐ സോറ തങ്ങളുടെ പെയ്ഡ് യുസേഴ്സിനായി പുറത്തിറക്കി ഉടനാണ് ഗൂഗിള്‍ വിയോ അനൗണ്‍സ് ചെയ്തിരിക്കുന്നത്. ഇത് ഒരു തുറന്ന യുദ്ധത്തിലേക്ക് നയിക്കുമോ എന്നാണ് ടെക് ലോകം ഉറ്റുനോക്കുന്നത്.

“വിയോ 2 എന്ന ഞങ്ങളുടെ പുതിയതും അത്യാധുനികവുമായ വീഡിയോ മോഡൽ അവതരിപ്പിക്കുന്നു. ഇത് യഥാർത്ഥ ലോകത്തെ ചലനത്തെ  മെച്ചമായ രീതിയിൽ മനസ്സിലാക്കാൻ കഴിവുള്ളതും, 4K റെസല്യൂഷൻ വരെയുള്ള വിഡിയോ ഫലം തരുന്നതുമാണ്. നിങ്ങൾക്ക് VideoFX ന്‍റെ വെയിറ്റ്‌ലിസ്റ്റിൽ ചേരാൻ കഴിയും. പുതുതായി മെച്ചപ്പെടുത്തിയ Imagen 3 മോഡൽ അത്യാധുനിക സാങ്കേതികവിദ്യ പിന്തുണയ്ക്കുന്നതും നൂതനമായ റിസള്‍ട്ടുകള്‍തരാന്‍ കഴിവുള്ളതുമാണ്, ഇമേജ് എഫ്എക്‌സ് വഴി 100ലേറെ രാജ്യങ്ങളില്‍ ഇമേജന്‍ 3 യുടെ കഴിവുകള്‍ പ്രയോജനപ്പെടുത്താന്‍ സാധിക്കും.” ഗൂഗിളിന്റെയും ആൽഫബെറ്റിന്റെയും സിഇഒ സുന്ദർ പിച്ചൈ X പോസ്റ്റിൽ ഇങ്ങനെ കുറിച്ചു.

വിയോ 2 ന് ഉയര്‍ന്ന ക്വാളിറ്റിയിലുള്ള വിഡിയോ റിസല്‍റ്റുകള്‍ തരാന്‍ കഴിയും അതും വൈവിധ്യമാര്‍ന്ന വിഷയവും സ്റ്റൈലുകളും സംയോജിപ്പിച്ചുകൊണ്ട് തന്നെ. ഓപ്പണ്‍ എഐയുടെ സോറയെയും മെറ്റയുടെ മൂവിജെനിനെയും ക്ലിങ് വി1.5നെയും മിനിമാക്സിനെയും കടത്തിവെട്ടുമെന്നാണ് ഗൂഗിള്‍ അവകാശപ്പെടുന്നത്. സമീപ ഭാവിയില്‍ തന്നെ ഗൂഗിളിന്‍റെ തന്നെ ഉടമസ്ഥതയിലുള്ള യൂട്യബ് ഷോര്‍ട്സില്‍ വിയോ 2 വിന്‍റ ഫീച്ചറുകള്‍ ഉപയോഗപ്പെടുത്താന്‍ ഗൂഗിളിന് പദ്ധതിയുണ്ട്. വിയോ 2നും, ഇമേജന്‍ 3യ്ക്കുമൊപ്പം ഇമേജന്‍ 3 യുടെ പിന്‍ബലത്തില്‍ പ്രവര്‍ത്തിക്കുന്ന വിസ്‌ക് (Whisk) എന്ന ടൂളും ഗൂഗിള്‍ പുറത്തിറക്കിയിട്ടുണ്ട്.

Content retrieved from: https://www.manoramanews.com/technology/ai-world/2024/12/18/google-launched-veo-2-imagen-3-ai-models.html.

By admin

Leave a Reply

Your email address will not be published. Required fields are marked *