Breaking
12 Feb 2026, Thu

സ്റ്റെതസ്കോപ്പും മൈക്കും ഒരുപോലെ വഴങ്ങുന്ന ഡോക്ടർ; ഡോ. അനിൽ എബ്രഹാം ‘ടെക്സ്പെക്റ്റേഷൻസ് 2026’ ലേക്ക്

ചികിത്സയിലെ വൈദഗ്ധ്യത്തിനൊപ്പം ചിരിയുടെ ‘കുറിപ്പടി’യുമായി ഡോ. അനിൽ എബ്രഹാം മനോരമ ഓൺലൈൻ സംഘടിപ്പിക്കുന്ന ടെക്സ്പെക്റ്റേഷൻസ് 2026 വേദിയിലെത്തുന്നു. ഫെബ്രുവരി 27-ന് കൊച്ചി ക്രൗൺ പ്ലാസയിൽ നടക്കുന്ന ടെക് കോൺക്ലേവിൽ മാധ്യമപ്രവർത്തക ഫായെ ഡിസൂസയുമായി അദ്ദേഹം സംവദിക്കും.

ചിരിയും ചികിത്സയും ഒന്നിക്കുമ്പോൾ

9 MINUTES AGO

മന്ത്രി ശിവൻകുട്ടിയുടെ പഴ്സനൽ സ്റ്റാഫും സംഘവും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; ആറുപേർക്ക് പരിക്ക്

Latest News

10 MINUTES AGO

തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കും പ്രചാരണത്തിനും മുന്നിലുണ്ടാകും; ശശി തരൂരിന്റെ വീട്ടിലെത്തി കണ്ട് സതീശൻ

Latest News

32 MINUTES AGO

കാറിന്റെ രഹസ്യ അറയിൽ ഹാഷിഷ് ഓയിലും കഞ്ചാവും; ലഹരിമരുന്ന് മാഫിയയിലെ നിർണായക കണ്ണിക്ക് 26 വർഷം കഠിന തടവ്

Latest News

ബെംഗളൂരുവിലെ പ്രശസ്തനായ ഡെർമറ്റോളജിസ്റ്റും ട്രൈക്കോളജിസ്റ്റുമായ ഡോ. അനിൽ എബ്രഹാം മൂന്ന് പതിറ്റാണ്ടിലേറെയായി മെഡിക്കൽ രംഗത്തുണ്ട്. എന്നാൽ, തന്റെ തൊഴിലിനും അപ്പുറം തിയറ്ററിലും സ്റ്റാൻഡ്-അപ്പ് കോമഡിയിലും അദ്ദേഹം സജീവമാണ്. ബെംഗളൂരു സെന്റ് ജോൺസ് മെഡിക്കൽ കോളേജിലെ ഡെർമറ്റോളജി വിഭാഗം മേധാവിയായിരുന്ന അദ്ദേഹം, നിലവിൽ ബെംഗളൂരുവിലെ ‘എബ്രഹാം സ്കിൻ ആൻഡ് ഹെയർ ക്ലിനിക്കി’ൽ പ്രാക്ടീസ് ചെയ്യുന്നു.

ADVERTISEMENT

“സർഗ്ഗാത്മകത എന്നത് മനുഷ്യന്റെ അവിഭാജ്യ ഘടകമാണ്, അതൊരിക്കലും ജോലിക്ക് ഒരു തടസ്സമല്ല,” എന്നതാണ് അദ്ദേഹത്തിന്റെ നയം. കുപ്പുസ്വാമി, സിംപിൾ സുധ, കോക്കനട്ട് ഓയിൽ കേശവൻ തുടങ്ങിയ അദ്ദേഹത്തിന്റെ കോമിക് കഥാപാത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധേയമാണ്.

കേരളത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ സംഗമം; ടെക്സ്പെക്റ്റേഷൻസ് 2026 കൊച്ചിയിൽ, റജിസ്റ്റർ ചെയ്യാം

“ഡോക്ടറായിരിക്കുക എന്നത് ഞാൻ ഏറെ ഇഷ്ടപ്പെടുന്നു. എന്നാൽ ഒരു തൊഴിൽ ഒരാളെ കർക്കശമായ ലേബലുകൾക്കുള്ളിൽ തളച്ചിടണമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. സർഗ്ഗാത്മകത എന്നത് ജോലിയിൽ നിന്നുള്ള ഒരു ശ്രദ്ധതിരിക്കലല്ല; അത് മനുഷ്യനായിരിക്കുക എന്നതിന്റെ ഭാഗമാണ്.”

അഡോബി എക്‌സ്പ്രസ് പ്രീമിയം ഫ്രീ, 250 ജനറേറ്റിവ് എഐ ക്രെഡിറ്റ്‌സ്! എങ്ങനെയെന്നറിയാമോ

സ്കൂൾ കാലഘട്ടം മുതൽക്കേ നാടകത്തോടും ഹാസ്യത്തോടും താൽപ്പര്യമുണ്ടായിരുന്ന ഡോ. അനിൽ എബ്രഹാമിന് ഹ്യൂമർ എന്നത് വെറുമൊരു വിനോദമല്ല. അദ്ദേഹം നിരീക്ഷിക്കുന്നത് ഇങ്ങനെ:

ADVERTISEMENT

“കഠിനമായ സത്യങ്ങളെ അഭിമുഖീകരിക്കാൻ ആളുകളെ സഹായിക്കുന്ന മധുരം ചേർത്ത ആവരണമാണ് പലപ്പോഴും തമാശകൾ.”

What you should read next

സ്മാര്‍ട്ട്‌ഫോണുകളുടെ കാലം കഴിയുന്നു! എന്താണ് ആ ‘എഐ ഉപകരണം’? ചൈന ഉയര്‍ത്തുന്ന വെല്ലുവിളി

രാജ്യാന്തര മികവ്, അംഗീകാരങ്ങൾ

യുഎസ്, യുകെ എന്നിവിടങ്ങളിൽ നിന്നുള്ള ഉപരിപഠനത്തിന് പുറമെ സ്റ്റാൻഫോർഡ് സർവകലാശാലയിലെ ഫെല്ലോ കൂടിയായിരുന്നു അദ്ദേഹം. ചർമ്മരോഗ ചികിത്സാ രംഗത്തെ സമഗ്ര സംഭാവനകൾക്ക് 2023-ൽ എൽ.കെ. ഭൂട്ടാനി അവാർഡും, ഹെയർ ലോസ് സംബന്ധിച്ച പഠനങ്ങൾക്ക് പാട്രിക് യേശുദിയൻ ഓറേഷൻ അവാർഡും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

ടെക്സ്പെക്റ്റേഷൻസ് 2026: ക്രിസ്റ്റൽ ബോളിങ് 2030

ക്രിസ്റ്റൽ ബോളിങ് 2030′ (Crystal Balling 2030) എന്ന പ്രമേയത്തിലാണ് പത്താം വർഷത്തിലേക്ക് കടക്കുന്ന ടെക്സ്പെക്റ്റേഷൻസ് സംഘടിപ്പിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഹെൽത്ത് ടെക്, സ്റ്റാർട്ടപ്പുകൾ തുടങ്ങിയ മേഖലകളിലെ മാറ്റങ്ങൾ ഉച്ചകോടി ചർച്ച ചെയ്യും. ഫായെ ഡിസൂസയുമായുള്ള കൂടിക്കാഴ്ചയെ വലിയ പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് ഡോ. അനിൽ എബ്രഹാം പറഞ്ഞു. ധീരതയോടെയും വ്യക്തതയോടെയും വാർത്തകളെ സമീപിക്കുന്ന വ്യക്തിയാണ് ഫായെ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.റജിസ്റ്റർ ചെയ്യാൻ സന്ദർശിക്കുക: www.techspectations.com

ADVERTISEMENT

Follow the Topics

Techspectations

Technology News

Add as a preferred source on Google

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com

By admin

Leave a Reply

Your email address will not be published. Required fields are marked *