Breaking
12 Feb 2026, Thu

സെക്കന്‍ഡില്‍ ഒരു ഫോണ്‍ പുറത്തിറക്കുന്ന ഫാക്ടറി! മനുഷ്യ ജോലിക്കാരേയില്ല! ഷഓമിയുടെ ഡാര്‍ക്ക് റോബട്ട് ഫാക്ടറി!

ഒരൊറ്റ മനുഷ്യന്‍ പോലും പണിയെടുക്കാത്ത ഫാക്ടറിയുമായി ഉപകരണ നിര്‍മ്മാണ മേഖലയില്‍ പുത്തന്‍ മാറ്റത്തിന് തുടക്കമിട്ടിരിക്കുകയാണ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാവ് ഷഓമി. ബെയ്ജിങിലെ ചാങ്പിങിലുള്ള ( Changping) കൂറ്റന്‍ ഫാക്ടറിയിലാണ് അത്യാധുനിക റോബട്ടിക്‌സും, നിര്‍മിത ബുദ്ധിയും പ്രയോജനപ്പെടുത്തുന്ന നിര്‍മാണ സംവിധാനം ഒരുക്കി പ്രവര്‍ത്തിപ്പിക്കാന്‍ തുടങ്ങിയിരിക്കുന്നത്.

ഐഫോൺ ഇനി ‘മനസ്’ വായിക്കും ഡെലുലു ആകും; കള്ളം പറയാൻപോലും പറ്റില്ല, പിന്നിൽ ഇസ്രയേലി ടെക്നോളജി

ഒരു സെക്കന്‍ഡില്‍ ഒരു ഫോണ്‍ വച്ച്, മറ്റു ഫാക്ടറികള്‍ക്ക് സാധിക്കാത്തത്ര വേഗതയിലാണ് സ്മാര്‍ട്​ഫോണുകൾ സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്! ഈ ഡാര്‍ക് ഫാക്ടറി ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ജോലിക്കാരുടെ മുഖത്ത് ഇരുളിമ പടര്‍ത്തിയേക്കുമോയെന്ന ആശങ്കയിലാണ് ടെക് വിദഗ്ദര്‍.

സ്മാര്‍ട്ട്‌ഫോണുകളുടെ കാലം കഴിയുന്നു! എന്താണ് ആ ‘എഐ ഉപകരണം’? ചൈന ഉയര്‍ത്തുന്ന വെല്ലുവിളി

തൊഴിലില്ലായ്മയിലേക്ക് നയിക്കുമോ?

രാത്രിയെന്നോ, പകലെന്നോ ഇല്ലാതെ ഷഓമിയുടെ ഈ ”ഡാര്‍ക്ക് റോബട് ഫാക്ടറി”യില്‍ നിര്‍മാണം നിര്‍ബാധം തുടരുകയാണ്! സാങ്കേതികവിദ്യാപരമായ ഒരു വിജയം തന്നെയാണ് ഇതെങ്കിലും താമസിയാതെ ലോകമെമ്പാടുമായി ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് താമസിയാതെ ജോലി പോയേക്കാമെന്ന ഭീതിയും പടരുകയാണ്. ലോകത്തിലെ ഏറ്റവും നൂതനമായ ഫാക്ടറി സംവിധാനമാണ് ഷഓമി ഇപ്പോള്‍ പ്രവര്‍ത്തിപ്പിച്ചു തുടങ്ങിയിരിക്കുന്നത്.

നിര്‍മാണരംഗത്ത് വമ്പന്‍ മാറ്റം

റോബടിക്‌സ് ശക്തിപ്രാപിച്ചാല്‍ അത് തൊഴിലില്ലായ്മയ്ക്ക് വഴിവച്ചേക്കാം എന്ന പ്രവചനം ശരിവയ്ക്കുന്ന രീതിയിലാണ് പുതിയ മാറ്റം സംഭവിച്ചിരിക്കുന്നത്. ഉപകരണ നിര്‍മ്മാണത്തിലെ വഴിത്തിരിവാണ് ഇതെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഒരു ഷഓമി കമ്പനിയുടെ കാര്യത്തില്‍ മാത്രമല്ല ഇത്, മറിച്ച് ചൈനയിലെ വ്യാവസായിക മേഖലയില്‍ മുഴുവന്‍ പടര്‍ന്നുകൊണ്ടിരിക്കുന്ന ഒന്നാണ് ഈ മാറ്റമത്രെ.

പല നിര്‍മാണ മേഖലകളിലും ഷഓമിയുടേതിന് സമാനമായ ഫാക്ടറികള്‍ സ്ഥാപിക്കാനുള്ള സാധ്യതകള്‍ ആരായുകയാണ് കമ്പനികള്‍. ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ മുതല്‍ കാറുകള്‍ വരെ ഇത്തരത്തില്‍ പണിതെടുക്കാനുളള ശ്രമമാണ് ആരംഭിച്ചിരിക്കുന്നത്. മനുഷ്യാധ്വാനമില്ലാതെ ഓട്ടോമേഷന്‍ വഴി ഉല്‍പ്പന്ന നിര്‍മ്മാണം ലക്ഷ്യമിടുകയാണ് ചൈനീസ് കമ്പനികള്‍.

ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ജോലി പോയേക്കാം

ADVERTISEMENT

സമ്പൂര്‍ണമായി ഓട്ടമേറ്റ് ചെയ്ത ഈ ഫാക്ടറിയിക്ക് കാര്യക്ഷമത ഏറെയാണ്. മനുഷ്യ ജോലിക്കാരേക്കാളേറെ സൂക്ഷ്മതയുമുണ്ടെന്നാണ് സൂചന. ജോലിക്കാരെ വച്ചാലുണ്ടാകുന്നത്ര ചെലവും ഇല്ല. എന്നാല്‍, താമസിയാതെ ലോകമെമ്പാടും ഇപ്പോള്‍ നിലനില്‍ക്കുന്ന സാമ്പത്തിക സന്തുലിതത്വം നഷ്ടപ്പെടാന്‍ ഇടവരുത്തുന്നതാകാം പുതിയ മാറ്റം എന്നതാണ് ഭീതി പടര്‍ത്താന്‍ കാരണം. ആഗോള തലത്തില്‍ ദശലക്ഷക്കണക്കിന് ആളുകളാണ് നിര്‍മ്മാണ മേഖലയെ ആശ്രയിച്ച് ജീവിക്കുന്നത്. അവര്‍ക്കെല്ലാം പകരം യന്ത്രങ്ങള്‍ വരാമെന്നതാണ് പേടിക്കു കാരണം.

പ്രതീക്ഷയും മുന്നറിയിപ്പും

ഒരു വശത്ത് ചില ജോലികളെല്ലാം നിര്‍മിത ബുദ്ധി (എഐ) ഏറ്റെടുത്തു തുടങ്ങി. നിലവിലുള്ള ജോലിക്കാര്‍ക്ക് പുതിയ കഴിവുകള്‍ പകര്‍ന്നു നല്‍കേണ്ട റീസ്‌കില്ലിങ് പദ്ധതികളെക്കുറിച്ചുള്ള ചര്‍ച്ചകളും ആരംഭിച്ചു. ഇങ്ങനെ നോക്കിയാല്‍ ഷഓമിയുടെ ഡാര്‍ക് ഫാക്ടറി ഒരു പുത്തന്‍ പ്രതീക്ഷയും അതുപോലെ തന്നെ മുന്നറിയിപ്പുമാണ്. മനുഷ്യ ജോലിക്കാരെ ഒഴിവാക്കി പരിപൂര്‍ണ്ണ ഓട്ടോമേഷന്‍ എന്ന സ്വപ്‌നം നേടുമ്പോള്‍ സമൂഹത്തില്‍ സാമ്പത്തിക അസമത്വം വന്നേക്കാമെന്ന പേടിയും പടരുന്നു.

മണിക്കൂറിന് 15 ലക്ഷം രൂപ! ഇറാന്റെ ഓരോ ചലനവും അറിയാൻ അമേരിക്ക ഒഴുക്കുന്നത് ശതകോടികള്‍; ആകാശത്ത് ‘റീപ്പറും’ ‘ട്രൈറ്റണും’!

ഷഓമിയുടെ ഫാക്ടറി സാങ്കേതികവിദ്യാപരമായ അത്ഭുതം

ഷഓമിയുടെ ഡാര്‍ക് ഫാക്ടറിയെ സാങ്കേതികവിദ്യാപരമായ അത്ഭുതം എന്നാണ് ബിജിആര്‍ വിശേഷിപ്പിച്ചിരിക്കുന്നത്. സമീപപ്രദേശങ്ങളെ പോലും റോബട്ടുകള്‍ നിയന്ത്രിക്കുന്ന സാഹചര്യം പോലും വന്നേക്കാമെന്ന് പറയുന്നു. ചൈനയുടെ റോബടിക്‌സ് ഫാക്ടറികളും, ഷഓമിയുടെ ഡാര്‍ക്ക് ഫാക്ടറിയും ഇത്തരം ഒരു സാധ്യത അതിവിദൂരമല്ല എന്ന തോന്നല്‍ വളര്‍ത്തുന്നു.

What you should read next

സിംകാർഡുകളിൽനിന്നും ലഭിച്ചത് 191 ഗ്രാം സ്വർണം; വിഡിയോ വൈറലായതോടെ പഴയ സിം തേടി ആളുകൾ, പക്ഷേ..

ലോകത്തിലെ ഏറ്റവും നൂതനമായ ഫാക്ടറിയില്‍ എല്ലാ ജോലികളും ചെയ്യുന്നത് യന്ത്രങ്ങളാണ്. മനുഷ്യര്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന പ്രശ്‌നം ഒക്കെ അങ്ങനെ പരിഹരിക്കപ്പെടുന്നു. ജോലിക്കാര്‍ ഉഴപ്പുന്നുണ്ടോ എന്നു നോക്കാനും ആളുവേണ്ട.

എന്തുകൊണ്ടാണ് ഡാര്‍ക് ഫാക്ടറി എന്ന പേരു വീണത്?

പ്രകാശമോ, മനുഷ്യരോ ഇല്ലാത്ത ഫാക്ടറി ആയതിനാലാണ് ഷഓമിയുടെ ഫാക്ടറിയെ ഇരുണ്ട ഫാക്ടറി എന്നു വിശേഷിപ്പിക്കുന്നത്. തങ്ങളുടെ കര്‍ത്തവ്യം നിര്‍വ്വഹിക്കാന്‍ റോബട്ടുകള്‍ക്ക് വെളിച്ചം വേണ്ട! മനുഷ്യര്‍ക്ക് വേണ്ട വെളിച്ചവും, ഹീറ്റിങ് അല്ലെങ്കില്‍ കൂളിങ് സംവിധാനങ്ങളും വേണ്ട. ഉദ്യോഗസ്ഥസമൂഹങ്ങളെ പാടെ ഒഴിവാക്കു

ADVERTISEMENT

ഉത്പാദനച്ചെലവ് കുറയ്ക്കാനും കാര്യക്ഷമത വര്‍ദ്ധിപ്പിക്കാനും ഷഓമിക്ക് സാധിച്ചിരിക്കുന്നു.

എല്ലാം ഓട്ടമേറ്റഡ്

ഷഓമിയുടെ ഫാക്ടറിയില്‍ നൂതന റോബോട്ടിക്‌സ്, എഐ, മെഷീന്‍ വിഷന്‍, ഓട്ടോമേറ്റഡ് ലോജിസ്റ്റിക്‌സ് തുടങ്ങിയവ പ്രവര്‍ത്തിക്കുന്നേു. എഐ-കേന്ദ്രീകൃതമായ സിസ്റ്റം മേല്‍നോട്ടം വഹിക്കുന്ന ഈ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാണശാലയില്‍ ആയിരക്കണക്കിന് സെന്‍സറുകളാണ് എല്ലാം ഏകീകരിച്ച് പ്രവര്‍ത്തിപ്പിക്കുന്നത്. അസംബ്ലി, ഇന്‍സ്‌പെക്ഷന്‍, മെറ്റീരിയല്‍ ഹാന്‍ഡ്‌ലിങ്, പരിസ്ഥിതി നിയന്ത്രണം തുടങ്ങിയവയെല്ലാം പ്രവര്‍ത്തിക്കുന്നത് മനുഷ്യ ഇടപെടലേ ഇല്ലാതെയാണ്.

ഹൈപ്പര്‍ഐഎംപി

ഷഓമിയുടെ ഇന്റലിജന്റ് മാനുഫാക്ചറിങ് പ്ലാറ്റ്‌ഫോമായ (ഐഎംപി) ഹൈപ്പര്‍എംപിയാണ് (HyperIMP) എല്ലാത്തിനും മേല്‍നോട്ടം വഹിക്കുന്നത്. നിര്‍മ്മണത്തിന്റെ ഒരു ഘട്ടവും നിരീക്ഷണത്തില്‍ നിര്‍ത്തുകയും, വേണ്ട ക്രമീകരണം തത്സമയം നടത്തുകയും, ഗുണനിലവാരം ഉറപ്പാക്കുകയും ചെയ്യുന്നത് ഹൈപ്പര്‍എംപിയാണ്.

നിലവിലെ സംവിധാനം വച്ച് അസാധാരണമായ രീതിയില്‍ ഷഓമിക്ക് ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുമെന്നാണ് പറയുന്നത്. പ്രതിവര്‍ഷം 10 ദശലക്ഷം ഫോണുകളാണ് നിര്‍മ്മിച്ചെടുക്കാന്‍ സാധിക്കുന്നത്. മുഴുവന്‍ ശേഷിയിലും പ്രവര്‍ത്തിക്കുമ്പോള്‍ സെക്കന്‍ഡില്‍ ഒരു ഫോണ്‍ വച്ച് നിര്‍മ്മിച്ചെടുക്കാം.

ഇന്റലിജന്റ് മാനുഫ്ക്ചറിങ് ഇരുട്ടിലാക്കുന്നത് ജോലിക്കാരെ

ചൈനയിലെ നിര്‍മാണ മേഖല മുഴുവന്‍ അധികം താമസിയാതെ ഓട്ടമേറ്റ് ചെയ്യപ്പെട്ടേക്കാം. ഇത് ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും എത്തിയേക്കാം. ചെലവു ചുരുക്കാം എന്നതും കാര്യക്ഷമത വര്‍ദ്ധിപ്പിക്കാം എന്നതും ഏക് ഫാക്ടറി ഉടമയെ ആണ് ആകര്‍ഷിക്കാതിരിക്കുക? അത് ലോകമെമ്പാടുമായി ദശലക്ഷക്കണക്കിന് ജോലിക്കാരുടെ മുഖം ഇരുളാന്‍ ഇടവരുത്തിയേക്കും. വരും വര്‍ഷങ്ങളില്‍ പതിനായിരക്കണക്കിന് റോബട്ട് സംവിധാനങ്ങള്‍ വിന്യസിക്കപ്പെട്ടേക്കാം. അതോടെ നഗരങ്ങളില്‍ ജീവിക്കുന്നവരും ഗ്രാമങ്ങളില്‍ ജീവിക്കുന്നവരും തമ്മിലുള്ള അന്തരം വര്‍ദ്ധിച്ചേക്കാം. വിദ്യാഭ്യാസ രംഗത്തുപോലും അസമത്വം കൊടികുത്തി വാഴാന്‍ സാധിയതയുണ്ട് എന്ന മുന്നറിയിപ്പ് ഉയരുന്നു.

ADVERTISEMENT

By admin

Leave a Reply

Your email address will not be published. Required fields are marked *