Breaking
24 Feb 2026, Tue

‘സുനിത വില്യംസിന് സംഭവിച്ചത് കൽപന ചൗളയുടേതിന് സമാനമായ ദുരന്തം’; ‘എ’ ക്ലാസില്‍പ്പെടുത്തി നാസ, ഞെട്ടലിൽ ശാസ്ത്രലോകം

സുനിത വില്യംസിന്റെയും ബുച്ച് വിൽമോറിന്റെയും സ്റ്റാർലൈനർ ദൗത്യത്തിൽ കനത്ത പിഴവുകളുണ്ടായെന്ന് ഔദ്യോഗികമായി സമ്മതിച്ച് നാസ. പത്ത് ദിവസത്തെ ദൗത്യത്തിനായി പോയി ഒരുവര്‍ഷത്തോളം ബഹിരാകാശത്ത് കുടുങ്ങിപ്പോയ സുനിത വില്യംസും ബുഷ് വില്‍മോറും നേരിട്ടത് ടൈപ് എ വിഭാഗത്തില്‍പ്പെടുന്ന ദുരന്തമെന്ന് നാസ.

ബോയിങ് സ്റ്റാർലൈനർ ദൗത്യത്തിലുണ്ടായ പിഴവുകളെ നാസയുടെ ഏറ്റവും ഗുരുതരമായ അപകട വിഭാഗമായ ‘ടൈപ്പ് എ മിഷാപ്പ്’ (Type A Mishap) ആയാണ് ഇപ്പോൾ വർഗ്ഗീകരിച്ചിരിക്കുന്നത്.

What you should read next

അന്യഗ്രഹജീവികളെക്കുറിച്ച് വെളിപ്പെടുത്തുന്ന ആദ്യ പ്രസിഡന്റാകാൻ ട്രംപ്; ഒബാമയ്ക്ക് മറുപടിയോ?

2003-ൽ ഇന്ത്യൻ വംശജയായ കൽപ്പന ചൗളയുൾപ്പെടെ ഏഴ് പേരുടെ ജീവൻ കവർന്ന കൊളംബിയ ബഹിരാകാശ പേടക ദുരന്തത്തിന് നൽകിയ അതേ ഗൗരവമാണ് ഈ പരാജയത്തിനും നാസ നൽകിയിരിക്കുന്നത്. നാസ ബഹിരാകാശയാത്രികരായ ബുച്ച് വിൽമോറും സുനിത വില്യംസും ബഹിരാകാശത്ത് ‘കുടുങ്ങിപ്പോയിരുന്നു’ എന്ന ആരോപണം നാസ ആദ്യം അംഗീകരിച്ചിരുന്നില്ല.

എന്താണ് ‘ടൈപ്പ് എ’ മിഷാപ്?

നാസയുടെ മാനദണ്ഡങ്ങൾ പ്രകാരം ഏറ്റവും മാരകമായ അപകടങ്ങളെയാണ് ‘ടൈപ്പ് എ’ വിഭാഗത്തിൽ ഉൾപ്പെടുത്തുന്നത്. പേടകത്തിന് പൂർണ്ണമായ നാശനഷ്ടം സംഭവിക്കുക, 2.5 ദശലക്ഷം ഡോളറിലധികം നഷ്ടമുണ്ടാകുക, അല്ലെങ്കിൽ മനുഷ്യജീവൻ നഷ്ടപ്പെടുകയോ ഗുരുതരമായ പരിക്കുകൾ സംഭവിക്കുകയോ ചെയ്യുന്ന സാഹചര്യങ്ങളിലാണ് ഈ ലേബൽ നൽകുന്നത്.

ADVERTISEMENT

കൽപ്പന ചൗളയുടെ ജീവൻ നഷ്ടപ്പെട്ട കൊളംബിയ ദുരന്തത്തിന് ശേഷം ഒരു ദൗത്യത്തിന് ഇത്തരമൊരു ഗൗരവ സ്വഭാവം നൽകുന്നത് ആദ്യമായാണ്. എൻജിനീയറിങ് പരാജയത്തിന് പുറമെ നേതൃത്വത്തിന്റെ ഭാഗത്തുനിന്നുണ്ടായ വലിയ വീഴ്ചയായും നാസ ഇതിനെ കണക്കാക്കുന്നു.

എട്ടുദിവസം പ്ലാൻ ചെയ്തു, നീണ്ടത് ഒൻപത് മാസം

What you should read next

സുന്ദർ പിച്ചൈയുടെ വമ്പന്‍ പ്രഖ്യാപനം; സമുദ്ര കേബിൾ ശൃംഖല, 1,500 കോടി ഡോളറിന്റെ ഡാറ്റ സെന്ററും ഇന്ത്യയിൽ!

2024 ജൂൺ 5-നാണ് സുനിത വില്യംസും ബുച്ച് വിൽമോറും സ്റ്റാർലൈനർ പേടകത്തിൽ ഐഎസ്എസിലേക്ക് പുറപ്പെട്ടത്. ജൂൺ 13-ന് മടങ്ങാനായിരുന്നു ആദ്യ പദ്ധതിയെങ്കിലും പേടകത്തിന്റെ ത്രസ്റ്ററുകളിലുണ്ടായ തകരാറുകളും ഹീലിയം ചോർച്ചയും ദൗത്യത്തെ തകിടം മറിച്ചു. സുനിതയുടെയും വിൽമോറിന്റെയും ജീവൻ അപകടത്തിലാക്കി ബോയിങ് പേടകത്തിൽ മടങ്ങുന്നത് സുരക്ഷിതമല്ലെന്ന് കണ്ടതോടെ, സെപ്റ്റംബർ 6-ന് പേടകം യാത്രക്കാരില്ലാതെ ഭൂമിയിൽ തിരിച്ചിറക്കിയിരുന്നു. നീണ്ട ഒൻപത് മാസങ്ങൾക്ക് ശേഷം സ്‌പേസ് എക്‌സിന്റെ ഡ്രാഗൺ പേടകത്തിലാണ് ഇരുവരും 2025 ഫെബ്രുവരി തിരികെ എത്തുന്നത്.

അവർ ശരിക്കും ‘കുടുങ്ങിപ്പോയതാണോ’?, ഒടുവിൽ സമ്മതിച്ചു

ADVERTISEMENT

ഇതൊരു ‘എക്സ്റ്റെൻഡഡ് മിഷൻ’ അഥവാ നീട്ടിനൽകിയ ദൗത്യം എന്നാണ് നാസ വിശേഷിപ്പിച്ചിരുന്നത്. എന്നാൽ പേടകത്തിന്റെ സാങ്കേതിക തകരാറുകൾ മൂലം മാസങ്ങളോളം ബഹിരാകാശത്ത് തുടരേണ്ടി വന്നത് ഒരു ‘കുടുങ്ങൽ’ തന്നെയായിരുന്നു.

പ്രധാന വിവരങ്ങൾ ഒറ്റനോട്ടത്തിൽ:

ദൗത്യം: ബോയിങ് സ്റ്റാർലൈനർ (ആദ്യ പരീക്ഷണ പറക്കൽ)

പുറപ്പെട്ടത്: 2024 ജൂൺ 5

ADVERTISEMENT

മടക്കയാത്ര: 2025 ഫെബ്രുവരി (സ്‌പേസ് എക്സ് പേടകത്തിൽ)

By admin

Leave a Reply

Your email address will not be published. Required fields are marked *