Breaking
12 Feb 2026, Thu

സാമ്പത്തിക രംഗത്തെ വിപ്ലവം ഡിജിറ്റല്‍ യുഗത്തില്‍; ‘സമ്മിറ്റ് ഓഫ് ഫ്യൂച്ചറില്‍’ ഫിന്‍ടെക് വിദഗ്ദ്ധരുടെ ചര്‍ച്ച

ഡിജിറ്റല്‍ സാമ്പത്തിക രംഗത്തെ അതിവേഗത്തിലുള്ള വളര്‍ച്ചയും ഈ മേഖലയില്‍ ഇന്ത്യ കൈവരിച്ച ആഗോള നേതൃത്വവും ജെയിന്‍ യൂണിവേഴ്‌സിറ്റി സംഘടിപ്പിച്ച സമ്മിറ്റ് ഓഫ് ഫ്യൂച്ചറില്‍ ചര്‍ച്ചയായി. ‘ഫ്രം ക്യാഷ് ടു ക്ലിക്ക്‌സ്’ എന്ന വിഷയത്തില്‍ നടന്ന പാനല്‍ ചര്‍ച്ചയില്‍ പ്രമുഖ ഫിന്‍ടെക് വിദഗ്ദ്ധര്‍ സാങ്കേതികവിദ്യ എങ്ങനെയാണ് പണത്തെയും സാമ്പത്തിക വ്യവസ്ഥയെയും മാറ്റുന്നതെന്ന് വിശകലനം ചെയ്തു.

സാമ്പത്തിക രംഗത്തെ വിപ്ലവം ഡിജിറ്റല്‍ യുഗത്തില്‍; ‘സമ്മിറ്റ് ഓഫ് ഫ്യൂച്ചറില്‍’ ഫിന്‍ടെക് വിദഗ്ദ്ധരുടെ ചര്‍ച്ച

സാപ് ഫിയോണീര്‍ എം.ഡി കൗസ്തുഭ് ദേശ്പാണ്ഡെ, ടാര്‍ഗെറ്റ് ഡയറക്ടര്‍ അഭിഷേക് ഹര്‍ലാല്‍ക്ക, എന്‍കോര്‍ഡ് പ്രൈവറ്റ് ലിമിറ്റഡിലെ അശോക് സോളങ്കി എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. ഡിജിറ്റല്‍ ഇടപാടുകളില്‍ ഇന്ത്യ ലോകത്തിന് തന്നെ മാതൃകയാണെന്ന് കൗസ്തുഭ് ദേശ്പാണ്ഡെ പറഞ്ഞു. നോട്ടുനിരോധനം അപ്രതീക്ഷിതമായിരുന്നെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ അത് വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

17 MINUTES AGO

സി.ജെ.റോയിക്ക് മറ്റേതെങ്കിലും കേന്ദ്രങ്ങളുടെ ഭീഷണി? സാധ്യതകൾ പരിശോധിച്ച് അന്വേഷണ ഏജൻസികൾ

Latest News

31 MINUTES AGO

‘ജീവൻ തിരിച്ചു കിട്ടിയതു മഹാഭാഗ്യം’; കെട്ടുകാഴ്ചയ്ക്കിടെ തിടമ്പേറ്റിയ ആന യുവാവിനെ തൊഴിച്ചു നിലത്തിട്ടു

31 MINUTES AGO

ഗേറ്റ് പൂട്ടി, ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ചു; സിൽവർ ലൈൻ: കല്ലിടൽ തട​ഞ്ഞത് ജീവനൊടുക്കുമെന്ന് പറഞ്ഞ്…

ഫിന്‍ടെക് രംഗത്തെ വെല്ലുവിളികളെക്കുറിച്ചും സൈബര്‍ തട്ടിപ്പുകളെക്കുറിച്ചും ജാഗ്രത പാലിക്കണമെന്ന് അശോക് സോളങ്കി ഓര്‍മ്മിപ്പിച്ചു. സാമ്പത്തിക സാങ്കേതികവിദ്യയെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ അവബോധം ഉണ്ടാകണമെന്നും യുവാക്കളെ സാമ്പത്തിക സുരക്ഷയെക്കുറിച്ച് ബോധവാന്മാരാക്കണമെന്നും പാനല്‍ നിര്‍ദ്ദേശിച്ചു. വരും ദശാബ്ദങ്ങളില്‍ പണം കൂടുതല്‍ സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമാകുമെന്നും ഇടപാടുകള്‍ ഉപഭോക്താക്കളുടെ പൂര്‍ണ്ണ നിയന്ത്രണത്തിലാകുമെന്നും അവര്‍ വിലയിരുത്തി.

By admin

Leave a Reply

Your email address will not be published. Required fields are marked *