Breaking
5 Feb 2026, Thu

സാംസങ് ഫോണുകൾ ഇനി മറവി കണ്ടുപിടിക്കും; അറിയാം ഡിജിറ്റല്‍ ബയോമാര്‍ക്കര്‍ ടെക്‌നോളജിയെക്കുറിച്ച്

മറവി രോഗമായ അള്‍ഷൈമേഴ്‌സ് വരാനുള്ള സാധ്യത നേരത്തെ തിറിച്ചറിയാനുള്ള ഫീച്ചര്‍ കൊണ്ടുവരാന്‍ സംസങ് ഒരുങ്ങുന്നതായി റിപ്പോർട്ട്. സാംസങ് ഗ്യാലക്‌സി ഫോണുകളിലും വാച്ചുകളിലുമാണ് പുതിയ ടെക്നോളജി കൊണ്ടുവരാൻ കമ്പനി തയാറെടുക്കുന്നതായി റിപ്പോർട്ടുള്ളത്. റിസേര്‍ച്ചര്‍മാര്‍ ഇതിനായി ഒരു ഡിജിറ്റല്‍ ബയോമാര്‍ക്കര്‍ ടെക്‌നോളജി വികസിപ്പിച്ചു എന്ന് കമ്പനി പ്രസിദ്ധീകരിച്ച ബ്ലോഗിൽ പറയുന്നു. ഒരാളുടെ ധാരണാശക്തിവിശേഷത്തിന് (cognitive) വരുന്ന മാറ്റങ്ങള്‍ തിരിച്ചറിയാനുള്ള ശേഷിയാണ് വികസിപ്പിച്ചിരിക്കുന്നത്. ഗ്യാലക്‌സി സ്മാര്‍ട്ട്‌ഫോണുകളും വാച്ചുകളും ഉപയോഗിക്കുന്നവരുടെ മള്‍ട്ടിമോഡല്‍ ഡേറ്റ വിശകലനം ചെയ്തായിരിക്കും അവരുടെ തലച്ചോറില്‍ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ കണ്ടെത്തുന്നത്. ‘ആപ്പുകള്‍ ഉപയോഗിക്കുന്ന രീതി, ടൈപ്പിങ് സ്പീഡ്, മെസേജിങ് പാറ്റേണുകള്‍, കോള്‍ ഫ്രീക്വന്‍സി, ഉറക്കം, സ്വരം’ എന്നിവ ആയിരിക്കും കമ്പനിയുടെ പുതിയ ടെക്‌നോളജി ഉപയോഗിച്ച് വിശകലനം ചെയ്യുക.

ചന്ദ്രനിലെ ജീവികളെ ക്ഷണിക്കാൻ ത്രികോണം വരയ്ക്കണം! ഗോസിന്റെ കിടിലൻ പദ്ധതി

സ്മാര്‍ട്ട്‌ഫോണുകളും സ്മാര്‍ട്ട് വാച്ചുകളും ഉപയോഗിക്കുന്നവരെക്കുറിച്ച് വിശദമായ വിവരങ്ങള്‍ രേഖപ്പെടുത്തുന്നു. ‘ഫോണ്‍ ഉപയോഗിക്കുന്ന ആളുടെ ശരീരത്തിന്റെ സവിശേഷതകള്‍, ശീലങ്ങള്‍ തുടങ്ങിയവ പഠിച്ചെടുക്കുന്നു’. അതിനാല്‍ തന്നെ ദിനചര്യകളില്‍ വരുന്ന മാറ്റങ്ങള്‍ അതിസൂക്ഷ്മമായി തന്നെ മനസിലാക്കാനാകും. ഒരാളുടെ ധാരണാശക്തിവിശേഷത്തില്‍ വരുന്ന മാറ്റങ്ങള്‍ മുൻപ് നടത്തിയ പഠനങ്ങളും ഡിജിറ്റല്‍ ബയോമാര്‍ക്കറുകള്‍ ഉപയോഗിച്ച് എളുപ്പത്തില്‍ വിശകലനം ചെയ്യാനാകുമെന്ന് കണ്ടെത്തിയിരുന്നു എന്ന് സാംസങ് പറയുന്നു. ഒരാള്‍ ഒരു ചെറിയ വാചകം ഓര്‍മിച്ചെടുത്ത്, അത് ആവര്‍ത്തിച്ചു പറയുന്നത് പരിശോധിച്ചാല്‍ അയാളുടെ തലച്ചോറിന്റെ ഷോർട്ട് ടേം മെമ്മറിയുമായി ബന്ധപ്പെട്ട ഭാഗത്തിന്റെ പ്രവര്‍ത്തനം വിലയിരുത്താനാകും. കൂടാതെ, ഒരാള്‍ക്ക് ഒഴുക്കോടെ സംസാരിക്കാനാകുന്നുണ്ടോ എന്നതും, സംസാരിക്കുന്നതിലെ കൃത്യതയും അയാളുടെ തലച്ചോറിന് ഭാഷ ഉപയോഗിക്കാനുള്ള ശേഷിയെക്കുറിച്ച് അറിയാനുള്ള മാര്‍ഗമായിരിക്കും.

സമൂഹ മാധ്യമ ആപ്പുകള്‍ ഉപയോഗിക്കുന്ന രീതിയും ഫോണ്‍ കോളുകള്‍ നടത്തുന്നത് കുറയുന്നുണ്ടോ എന്നു പരിശോധിക്കുന്നതും ഒരാളുടെ തലച്ചോറിന്റെ പ്രവര്‍ത്തനത്തെക്കുറിച്ചുള്ള ഉള്‍ക്കാഴ്ചകള്‍ നല്‍കുമെന്നും പറയപ്പെടുന്നു. മുകളില്‍ പറഞ്ഞ കാര്യങ്ങളാണ് ഏറ്റവും സാധാരണമായി വരുന്ന മറവി രോഗമായ അള്‍ഷൈമേഴ്‌സിന് ഉള്ളത്. സാംസങ് ഗ്യാലക്‌സി സ്മാര്‍ട്ട്‌ഫോണുകളില്‍ നിന്നും വെയറബിള്‍സില്‍ നിന്നും ശേഖരിക്കുന്ന ഡേറ്റ വിശകലനം ചെയ്ത് അള്‍ഷൈമേഴ്‌സിന്റെ വരവ് നേരത്തെ തിരിച്ചറിയാന്‍ സാധിക്കുമെന്നാണ് സാംസങ് പറഞ്ഞുവയ്ക്കുന്നത്. അത്തരം മുന്നറിയിപ്പു ലഭിച്ചാല്‍ വേണ്ട മുന്നൊരുക്കങ്ങള്‍ നടത്താന്‍ വ്യക്തികള്‍ക്ക് സാധിച്ചേക്കും. രണ്ടു പഠനങ്ങളെ ആസ്പദമാക്കിയാണ് സാംസങ് പുതിയ ടെക്‌നോളജി അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്.

ഐഫോണ്‍ 16 പ്രോ 75,000 രൂപയ്ക്ക്? 15 സീരിസിന് ആമസോണിൽ വമ്പന്‍ വിലക്കുറവ്!

ഒന്നമാതായി സ്മാര്‍ട്ട്‌ഫോണുകളിലെ ടൈപ്പിങ് രീതി അല്ലെങ്കില്‍ പാറ്റേണ്‍ വിശകലനം നടത്തുക എന്നതാണ്. രണ്ടാമത്തേത് ഗ്യാലക്‌സി വാച്ചുകള്‍ ഉപയോഗിച്ച് നടപ്പിന്റെ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ പഠിക്കുക എന്നതാണ്. ഇതു രണ്ടും ഉപയോഗിച്ച് ഒരാളുടെ ഓർമയ്ക്ക് കുറവു വന്നു തുടങ്ങിയിട്ടുണ്ടോ എന്ന് നിരീക്ഷിക്കാനാകുമെന്നാണ് കമ്പനി പറയുന്നത്. ഈ വര്‍ഷം ജൂലൈയില്‍ ഡെന്‍മാര്‍ക്കിലെ കോപ്പന്‍ഹേഗനില്‍ നടന്ന ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് ഓഫ് ദ ഐഇഇഇ എൻജീനിയറിങ് ഇന്‍ മെഡിസിന്‍ ആന്‍ഡ് ബയൊളജി സൊസൈറ്റി (ഇഎംബിഎസ്) സമ്മേളനത്തില്‍ തങ്ങളുടെ കണ്ടെത്തലുകള്‍ സാംസങ് അവതരിപ്പിച്ചിരുന്നു. ആ പ്രബന്ധങ്ങള്‍ കോണ്‍ഫറന്‍സിലെ ഏറ്റവും മികച്ച 7 ശതമാനം ഗവേഷണങ്ങള്‍ക്കിടയില്‍ സ്ഥാനംപിടിച്ചിരുന്നു. തങ്ങളുടെ പഠനങ്ങള്‍ ആശുപത്രികളലും മറ്റും നടക്കുന്ന മറവിരോഗ ടെസ്റ്റുകളോട് കിടപിടിക്കുന്നതാണ് എന്നാണ്. അതേസമയം, പുതിയ ടെക്‌നോളജി സ്മാര്‍ട്ട്‌ഫോണുകളിലും വാച്ചുകളിലും ഉടന്‍ ഉള്‍ക്കൊള്ളിക്കാനുള്ള ശേഷിയിലായോ എന്ന കാര്യം കമ്പനി വ്യക്തമാക്കിയിട്ടില്ല. അതിനായി അല്‍പകാലം കാത്തിരിക്കേണ്ടി വന്നേക്കാം.

By admin

Leave a Reply

Your email address will not be published. Required fields are marked *