Breaking
12 Feb 2026, Thu

സയൻസ് സിറ്റി: ബജറ്റിൽ 30.70 കോടി രൂപ വകയിരുത്തി; പ്രതീക്ഷ

കുറവിലങ്ങാട് ∙ കോഴായിലെ സയൻസ് സിറ്റി വികസനത്തിനു ഇത്തവണയും ബജറ്റിൽ ഫണ്ട്. പക്ഷേ എത്ര രൂപ ലഭിക്കുമെന്ന കാര്യത്തിൽ ഉറപ്പില്ല. സംസ്ഥാനത്തെ വിവിധ ശാസ്ത്ര സാങ്കേതിക മ്യൂസിയങ്ങളുടെ വികസനത്തിനു ബജറ്റിൽ 30.70 കോടി രൂപയാണ് വകയിരുത്തിയത്. ഇതിൽ കോഴാ സയൻസ് സിറ്റിയും ഉൾപ്പെടും.ചാലക്കുടി,പരപ്പനങ്ങാടി മേഖല ‌സയൻസ് സെന്ററുകൾ,കൊട്ടാരക്കര സയൻസ് മ്യൂസിയം എന്നിവ ഉൾപ്പെടെ ശാസ്ത്ര സാങ്കേതിക മ്യൂസിയങ്ങളുടെ വികസനത്തിനാണ് 30.70 കോടി രൂപ. ഇതിൽ ഒരു വിഹിതം കോഴാ സയൻസ് സിറ്റിക്കും ലഭിക്കും. എത്ര കോടിയാണ് സയൻസ് സിറ്റിക്കായി നീക്കിവയ്ക്കുക എന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയമാണ്. ഇക്കാര്യത്തിൽ താമസിയാതെ നടപടി ഉണ്ടാകും.

സയൻസ് സിറ്റി വികസനത്തിനായി വിവിധ ഘട്ടങ്ങളിൽ ഫണ്ട് അനുവദിച്ചെങ്കിലും പണം കിട്ടിയില്ലെന്ന പ്രതിസന്ധി നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ വർഷം 5 കോടി രൂപ അനുവദിച്ചെങ്കിലും സാമ്പത്തിക വർഷം അവസാനിക്കാറായിട്ടും പണം നൽകിയിട്ടില്ല. നിലവിൽ കോഴാ സയൻസ് സിറ്റിയിൽ ഒന്നാംഘട്ടത്തിലെ ശാസ്ത്രകേന്ദ്രം മാത്രമാണ് തുറന്നത്.റോഡുകളുടെ ഒന്നാംഘട്ട നവീകരണവും നടപ്പാക്കി.

31 SECONDS AGO

ആയിരങ്ങൾക്ക് തലചായ്ക്കാൻ ഇടമൊരുക്കിയ ‘കോൺഫിഡന്റ്’ നായകൻ: ‘വിശ്വാസം’ ബാക്കിവച്ച് റോയിയുടെ മടക്കം; നടുക്കം മാറാതെ പ്രവാസ ലോകം

15 MINUTES AGO

‘കണ്ണ് ചൂഴ്ന്നെടുത്തു, തല അടിച്ചു തകർത്തു’: 12 വയസ്സുകാരനെ ക്രൂരമായി കൊലപ്പെടുത്തിയ രണ്ടാനച്ഛൻ പിടിയിൽ

Latest News

16 MINUTES AGO

സിസേറിയനു ശേഷം ജനനേന്ദ്രിയത്തിലൂടെ വിസർജ്യം; കുഞ്ഞിനു പാൽ കൊടുക്കാൻ പോലും കഴിയുന്നില്ല: നരകയാതനയിൽ യുവതി

Thiruvananthapuram

റോഡുകളുടെ തുടർ വികസനം, മോഷൻ സിമുലേറ്റർ നിർമാണം,സ്പേസ് തിയറ്റർ പൂർത്തീകരണം തുടങ്ങിയവ നടപ്പാക്കാനുണ്ട്. ആദ്യഘട്ട ഉദ്ഘാടനത്തിനു ശേഷം സംസ്ഥാന സർക്കാർ 3 കോടി രൂപ അനുവദിച്ചതായി പ്രഖ്യാപനം വന്നിരുന്നു. പക്ഷേ തുടർനടപടി ഉണ്ടായില്ല.സ്പേസ് തിയറ്ററിന്റെ നിർമാണവുമായി ബന്ധപ്പെട്ടു സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ചിട്ടുണ്ട്. സാങ്കേതിക അനുമതി ലഭ്യമായാൽ ‍തുടർ നിർമാണ ജോലികളിലേക്കു കടക്കാൻ സാധിക്കും. പക്ഷേ ഇതു പൂർത്തിയാക്കണമെങ്കിൽ കൂടുതൽ ഫണ്ട് അനുവദിക്കണം.

By admin

Leave a Reply

Your email address will not be published. Required fields are marked *