ന്യൂഡൽഹി∙ ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ മേഖലയിൽ സുപ്രധാന നാഴികക്കല്ല് സൃഷ്ടിച്ച് അഹമ്മദാബാദ് ആസ്ഥാനമായ അസിസ്റ്റ ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ്. ഭ്രമണപഥത്തിൽ ഭൂമിയെ ചുറ്റുന്ന വസ്തുക്കളെ മറ്റൊരു ഉപഗ്രഹത്തിൽനിന്ന് നിരീക്ഷിക്കാനും ചിത്രമെടുക്കാനുമുള്ള പുതിയ തദ്ദേശീയ സാങ്കേതിക വിദ്യ വികസിപ്പിച്ചിരിക്കുകയാണ് അസിസ്റ്റ ഇൻഡസ്ട്രീസ്. ‘ഓർബിറ്റ് സ്നൂപ്പിങ്’ എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഭ്രമണപഥത്തിലെ മറ്റ് വസ്തുക്കളുടെ ചിത്രമെടുക്കുന്നത്.
ഫെബ്രുവരി മൂന്നിനായിരുന്നു പുതിയ സാങ്കേതിക വിദ്യ വിജയകരമായി പരീക്ഷിച്ചത്. 80 കിലോ ഭാരമുള്ള ഭൗമ നിരീക്ഷണ ഉപഗ്രഹമായ എഎഫ്ആർ ഉപയോഗിച്ചായിരുന്നു പരീക്ഷണം. രാജ്യാന്തര ബഹിരാകാശ നിലയത്തിന്റെ (ഐഎസ്എസ്) ചിത്രങ്ങളാണ് അസിസ്റ്റ വിജയകരമായി പകർത്തിയത്. വെല്ലുവിളി നിറഞ്ഞതായിരുന്നു ദൗത്യം. ശക്തമായ സൂര്യപ്രകാശത്തിന്റെ സാന്നിധ്യത്തിലും അസിസ്റ്റ ഐഎസ്എസിന്റെ രണ്ട് ചിത്രങ്ങള് പകർത്തി. യഥാക്രമം 300, 250 കിലോമീറ്റർ അകലെ നിന്നാണ് ഈ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.
What you should read next
റഷ്യൻ എണ്ണ വാങ്ങുമോ?; ‘താത്വിക അവലോകന’വുമായി ഇന്ത്യ, ‘കൈവിടാതെ’ ഈ കമ്പനികൾ, കടുത്ത നിരീക്ഷണവുമായി യുഎസ്
Latest News
ഭ്രമണപഥത്തിലെ വസ്തുക്കളുടെ കൃത്യമായ ട്രാക്കിങ് അസിസ്റ്റ വഴി നടത്താൻ സാധിക്കുമെന്നതാണ് പ്രത്യേകത. ഇതേ സാങ്കേതികവിദ്യ ഉപയോഗിച്ച് ഭാവിയിൽ ബാലിസ്റ്റിക് മിസൈലുകളെ നിരീക്ഷിക്കാൻ സാധിക്കുമെന്നും വിലയിരുത്തപ്പെടുന്നു. 50,000 കോടി രൂപയിലധികം വിലമതിക്കുന്ന 50-ലധികം ഉപഗ്രഹങ്ങളാണ് ഇന്ന് ഇന്ത്യ ബഹിരാകാശത്ത് പ്രവർത്തിപ്പിക്കുന്നത്. ആശയവിനിമയം, നാവിഗേഷൻ, ഭൂനിരീക്ഷണം തുടങ്ങിയവയാണ് ഈ ഉപഗ്രഹങ്ങളുടെ പ്രവർത്തനം. ഭ്രമണപഥത്തിലെ ഈ ഉപഗ്രഹങ്ങളെ കൃത്യതയോടെ നിരീക്ഷിക്കാനും സമയബന്ധിതമായ വിവരങ്ങൾ ലഭിക്കാനും പുതിയ സാങ്കേതിക വിദ്യ സഹായിക്കും.
അഹമ്മദാബാദിലെ വരാനിരിക്കുന്ന ഇലക്ട്രോ-ഒപ്റ്റിക്കൽ പേലോഡ് നിർമാണ കേന്ദ്രത്തിൽ നിന്ന് 25 സെന്റീമീറ്റർ വരെ റെസല്യൂഷനിൽ ഐഎസ്എസിന്റെ ചിത്രം പകർത്താൻ ശേഷിയുള്ള അടുത്ത തലമുറ തദ്ദേശീയ പേലോഡുകൾ നിർമിക്കുകയാണെന്നാണ് അസിസ്റ്റ സ്പേസ് പറയുന്നത്. ഭ്രമണപഥത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് നിരീക്ഷിക്കാനും മനസ്സിലാക്കാനുമുള്ള രാജ്യത്തിന്റെ കഴിവ് പുതിയ സാങ്കേതിക വിദ്യയുടെ സഹായത്തോടെ വികസിക്കുകയാണ്.
ADVERTISEMENT
(Disclaimer: ഈ വാർത്തയ്ക്കൊപ്പമുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @NetramDefence എന്ന എക്സ് അക്കൗണ്ടിൽനിന്ന് എടുത്തിട്ടുള്ളതാണ്.)
2 MINUTES AGO
ശത്രു ഉപഗ്രഹങ്ങളെ നിരീക്ഷിക്കാം, ഭ്രമണപഥത്തിൽ ചാരക്കണ്ണുകൾ തുറന്ന് ഇന്ത്യ; ദൗത്യം വിജയകരമാക്കി അസിസ്റ്റ
Latest News
11 MINUTES AGO
‘കേന്ദ്രത്തിന് എന്താണ് അസ്വസ്ഥത?; യുഎസിന് വിപണി തുറന്നു കൊടുക്കുന്നതിന്റെ ആദ്യപടിയോ ഇത്’
Latest News
18 MINUTES AGO
ഇന്ത്യയ്ക്ക് ട്രംപിന്റെ ഇരട്ട ഷോക്ക്? റഷ്യൻ എണ്ണയെ കെവിട്ടാൽ പെട്രോൾ, ഡീസൽ വില കത്തും, ചബഹാറും നിശ്ചലം, ഒറ്റപ്പൈസ നീക്കിവച്ചില്ല!

