ബെംഗളൂരു ∙ മനോരമ ഓൺലൈനിന് വീണ്ടും പുരസ്കാരത്തിളക്കം. ഇന്റർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ (ഐഎഎംഎഐ) മൂന്നു പുരസ്കാരങ്ങൾ സ്വന്തമാക്കിയാണ് ഈ നേട്ടം. മനോരമ ഓൺലൈൻ ആപ് മികച്ച പ്രാദേശിക ഭാഷാ ആപ്പിനുള്ള രജതപുരസ്കാരവും കേരളത്തിലെ മികച്ച റസിഡൻസ് അസോസിയേഷനുകൾക്കുള്ള ചുറ്റുവട്ടം അവാർഡ്സ് മികച്ച ബ്രാൻഡഡ് കണ്ടന്റിനുള്ള വെങ്കല പുരസ്കാരവും ഡാൽമിയ ഓണം ആക്ടിവേഷൻ എന്ന ഡിജിറ്റൽ ഗെയിം കോണ്ടസ്റ്റ് മികച്ച ഫെസ്റ്റീവ് മാർക്കറ്റിങ് ക്യാംപെയ്നുള്ള വെങ്കലപുരസ്കാരവുമാണ് നേടിയത്.
What you should read next
വാർത്തകൾ, ഫീച്ചറുകൾ, പ്രീമിയം വിഭാഗം, വിഡിയോ, പോഡ്കാസ്റ്റ്, എന്നിങ്ങനെ മൾട്ടിമീഡിയ അനുഭവത്തിന്റെ സമ്പൂർണതയാണ് മനോരമ ഓൺലൈൻ ആപ്. ബ്രേക്കിങ് വാർത്തകൾക്കൊപ്പം രാഷ്ട്രീയം, സ്പോർട്സ്, സിനിമ, സംഗീതം, ലൈഫ്സ്റ്റൈൽ, ടെക്നോളജി എന്നിങ്ങനെ വൈവിധ്യമുള്ള വിഷയങ്ങളിലെ ഏറ്റവും പുതിയ സംഭവങ്ങളും വിശേഷങ്ങളും വിശകലനങ്ങളും വിശദമായും വ്യക്തമായും വായനക്കാരിലേക്കെത്തിക്കുന്ന ആപ്പിന്റെ സമഗ്രതയ്ക്കാണ് പുരസ്കാരം.
2 MINUTES AGO
വീണ്ടും പുരസ്കാരത്തിളക്കത്തിൽ മനോരമ ഓൺലൈൻ; നേട്ടം മൂന്ന് ഐഎഎംഎഐ അവാർഡുകൾ സ്വന്തമാക്കി
Latest News
25 MINUTES AGO
അപകട ഇൻഷുറൻസ്: കേന്ദ്ര സൗജന്യ പദ്ധതിയോട് ‘നോ’ പറഞ്ഞ് സംസ്ഥാനം, പകരം സ്വന്തം പദ്ധതി; വിവരങ്ങൾ നൽകാതെ ആരോഗ്യവകുപ്പ്
Latest News
35 MINUTES AGO
യുവതിയെ ബലാത്സംഗം ചെയ്ത് ജീവനോടെ കെട്ടിത്തൂക്കിയ സംഭവം; പ്രതിക്ക് ജീവപര്യന്തം കഠിന തടവ്
Latest News
കേരളത്തിലെ മികച്ച വീട്ടുകൂട്ടായ്മയെ കണ്ടെത്തി ആദരിക്കാനും പൊതുസമൂഹത്തിനു മുന്നിൽ അവതരിപ്പിക്കാനുമുള്ള മനോരമ ഓൺലൈനിന്റെ പദ്ധതിയാണ് ചുറ്റുവട്ടം പുരസ്കാരം. റസിഡൻസ് അസോസിയേഷനുകളുടെ, വിവിധ രംഗങ്ങളിലെ പ്രവർത്തനം വിലയിരുത്തി ഒരു വിദഗ്ധ സമിതിയാണ് വിജയികളെ കണ്ടെത്തുന്നത്. ചുറ്റുവട്ടം അവാർഡ്സിനാണ് മികച്ച ബ്രാൻഡഡ് കണ്ടന്റിനുള്ള വെങ്കല പുരസ്കാരം.
വീട്ടിലിരുന്ന് 4 മാസം ജോലി, കിട്ടിയത് രണ്ടര ലക്ഷം ലാഭം; വറ്റൽ വിറ്റ് ബജറ്റിലെ താരങ്ങൾ! ധനമന്ത്രിയുടെ ‘അഷ്വേഡ്’ പദ്ധതിയിൽ നിങ്ങൾക്കുമുണ്ടാക്കാം പണം
കേരളത്തിലേക്ക് വരും സ്റ്റാലിന്റെ ‘ടാപ്സ്’: കയ്യിൽ കിട്ടുന്ന പണം കൂടുമോ? എന്താണ് അഷ്വേഡ് പെൻഷൻ? വിശ്വസിക്കാമോ ധനമന്ത്രിയുടെ ഉറപ്പ്?
കോടികൾ സ്വപ്നം കാണുന്നത് ലക്ഷം കോടി കടമുള്ള സർക്കാർ! ‘സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആശങ്ക’; അധികചെലവിന്റെ കടവും കേന്ദ്രം വീട്ടണോ!
MORE PREMIUM STORIES
ഓണത്തിന് ഡാൽമിയ സിമന്റിസ്ന്റെ സഹകരണത്തോടെ മനോരമ ഓൺലൈൻ നടത്തിയ ഡിജിറ്റൽ ക്വിസ് മൽസരമാണ് ഡാൽമിയ ഓണം ആക്ടിവേഷൻ. പങ്കെടുക്കുന്നവരുടെ പൊതുവിജ്ഞാനമളക്കുന്ന രസകരമായ മൽസരത്തിനു മികച്ച പ്രതികരണമാണു ലഭിച്ചത്. വ്യത്യസ്തമായ ബ്രാൻഡിങ് ആശയം അവതരിപ്പിച്ച മൽസരത്തിനാണ് മികച്ച ഫെസ്റ്റീവ് മാർക്കറ്റിങ് ക്യാംപെയ്നുള്ള വെങ്കലപുരസ്കാരം ലഭിച്ചത്.
ADVERTISEMENT

