Breaking
12 Feb 2026, Thu

വീട് പൂട്ടി ദൂരയാത്ര പോകുകയാണോ? ഇനി പൊലീസിനെ ആപ് വഴി അറിയിക്കാം

കേരളത്തിലെ മിക്ക വീടുകളിലും സ്വർണമടക്കമുള്ള വിലപിടിപ്പുള്ള സാധനങ്ങൾ സൂക്ഷിച്ചിട്ടുണ്ടാകും. പലരും വീടും പൂട്ടി കുടുംബസമേതം യാത്രകൾ പോകാറുണ്ട്. അതുകൊണ്ട് മോഷണത്തിനുള്ള സാധ്യതയും മുൻകൂട്ടിക്കാണണം. മുൻകരുതലെടുക്കണം.

വീട് പൂട്ടി ദീർഘനാളത്തേക്ക് യാത്ര പോകുന്നവർ, വിവരം പ്രാദേശിക പൊലീസ് സ്‌റ്റേഷനിൽ അറിയിക്കുന്നത് നല്ലതാണ്. എന്നാൽ പലർക്കും ഇതിൽ മടിയുണ്ടാകും. എന്നാലിനി പൊലീസ് സ്‌റ്റേഷൻ കയറാതെതന്നെ വീട് പൂട്ടി യാത്ര പോകുന്നത് പൊലീസിനെ അറിയിക്കാം.

ഇതിനായി പൊലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പ് ആയ പോൽ ആപ്പിലെ (Pol-App) ‘Locked House Information’ സൗകര്യം വിനിയോഗിക്കാം. വീട് സ്ഥിതി ചെയ്യുന്ന ഭാഗങ്ങളിൽ പൊലീസ് പ്രത്യേക നിരീക്ഷണം നടത്തും. പരമാവധി 14 ദിവസം വരെ വീടും പരിസരവും പൊലീസിന്റെ നിരീക്ഷണത്തിലായിരിക്കും.

View this post on Instagram

യാത്രപോകുന്ന ദിവസം, വീട് സ്ഥിതി ചെയ്യുന്ന ലൊക്കേഷൻ, വീട്ടുപേര്, വീടിനു സമീപത്തുള്ള ബന്ധുക്കളുടെയോ അയൽവാസികളുടെയോ പേരും ഫോൺ നമ്പറും എന്നിവ ആപ്പിൽ നൽകേണ്ടതുണ്ട്. ഗൂഗിൾപ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും പോൽ ആപ്പ് (Pol-App) ലഭ്യമാണ്. അപ്പോൾ ഇന്നുതന്നെ ആപ് ഡൗൺലോഡ് ചെയ്ത്, ആവശ്യം വരുമ്പോൾ ഈ സൗകര്യം പ്രയോജനപ്പെടുത്താം.

ADVERTISEMENT

By admin

Leave a Reply

Your email address will not be published. Required fields are marked *