Breaking
12 Feb 2026, Thu

റഷ്യൻ ജനറലിന് വെടിയേറ്റ സംഭവം; പ്രതി ദുബായിൽ പിടിയിൽ

മോസ്കോ ∙ റഷ്യൻ മിലിറ്ററി ഇന്റലിജൻസ് ഏജൻസിയുടെ ഉപമേധാവിയെ വെടിവച്ചെന്നു സംശയിപ്പെടുന്ന ആൾ ദുബായിൽ പിടിയിലായി. ഇയാളെ റഷ്യയ്ക്കു കൈമാറി. യുക്രെയ്ൻ വംശജനായ റഷ്യൻ പൗരൻ ലിബോമിർ കോർബയാണ് അറസ്റ്റിലായതെന്നു റഷ്യയുടെ ഫെഡറൽ സെക്യൂരിറ്റി സർവീസ് (എഫ്എസ്ബി) പറഞ്ഞു. ഇയാളുടെ കൂട്ടാളി മോസ്കോയിൽ പിടിയിലായിട്ടുണ്ട്. മറ്റൊരാൾ യുക്രെയ്നിലേക്കു കടന്നു. പ്രതിയെ അറസ്റ്റ് ചെയ്തു കൈമാറിയതിനു യുഎഇക്കു റഷ്യ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ നന്ദി അറിയിച്ചു.

സുൽത്താൻ നെഞ്ചോട് ചേർത്ത മലയാളി: വിങ്ങലായി ഒമാന്റെ പ്രിയപ്പെട്ട തോമസ് ഡോക്ടറുടെ വിയോഗം

പുതിയ ഐഫോൺ കൊണ്ടുവരാമോ? സ്വർണത്തിന്റെ പരിധി എത്ര? കസ്റ്റംസ് ‘ചെക്ക്’ ഒഴിവാക്കാം: പ്രവാസികൾ അറിയണം ഈ 10 കാര്യങ്ങൾ

വെള്ളിയാഴ്ച മോസ്കോയിലെ വസതിയിൽ മൂന്നുവട്ടം വെടിയേറ്റ ലഫ്. ജനറൽ വ്ളാഡിമിർ അലക്സിയേവ് (64) ആശുപത്രിയിലാണ്. യുക്രെയ്ൻ–റഷ്യ സമാധാന ചർച്ച അബുദാബിയിൽ പൂർത്തിയായതിനു പിന്നാലെയാണ് ആക്രമണം.

(Disclaimer : വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം Russian Defence Ministry എന്ന വെബ്സൈറ്റില്‍ നിന്ന്)

By admin

Leave a Reply

Your email address will not be published. Required fields are marked *