തിരുവല്ല ∙ ഫോൺ തകരാറിലായതിൽ മനംനൊന്ത് പത്തൊൻപതുകാരനായ നഴ്സിങ് വിദ്യാർഥി തൂങ്ങിമരിച്ചു. തിരുവല്ല കുറ്റൂർ തലയാർ മട്ടയ്ക്കൽ വീട്ടിൽ ആരോൺ അനിൽ ജോസാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്. തമിഴ്നാട്ടിലെ നഴ്സിങ് കോളജിൽ ഒന്നാംവർഷ വിദ്യാർഥിയായ ആരോൺ ഇന്നലെ തിരികെ പോകാനിരുന്നതാണ്. ഉപയോഗിച്ചിരുന്ന ഫോൺ രണ്ടു ദിവസമായി തകരാറിലായിരുന്നതിനാൽ ആരോൺ മനോവിഷമത്തിലായിരുന്നു. ഇതേത്തുടർന്നാണ് ആത്മഹത്യയെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം.
What you should read next
റീൽസിന് വേണ്ടി ആത്മഹത്യ അഭിനയിക്കുന്നതിനിടെ 27കാരിക്ക് ദാരുണാന്ത്യം; തെളിവായി മകളുടെ വാക്കുകൾ
Latest News
സംഭവസമയം ആരോണിന്റെ പിതാവ് മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മാതാവ് മകൾക്കൊപ്പം കാനഡയിലാണ്. കിടപ്പുമുറിയിലാണ് ആരോണിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞെത്തിയ പൊലീസ് ഇന്നു രാവിലെ പ്രാഥമിക പരിശോധന പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം വീട്ടിൽനിന്നും മാറ്റി.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്ലൈൻ നമ്പർ – 1056, 0471- 2552056)
1 MINUTE AGO
രണ്ടു ദിവസമായി ഫോൺ തകരാർ; മനംനൊന്ത് നഴ്സിങ് വിദ്യാർഥി തൂങ്ങി മരിച്ചു
Latest News
6 MINUTES AGO
‘കള്ളൻമാർക്കും അടിമകൾക്കും പ്രവേശനമില്ല’; വികസന മുന്നേറ്റ ജാഥയ്ക്ക് മുന്നേ പയ്യന്നൂരിൽ ഫ്ലക്സ് ബോർഡുകൾ
Latest News
32 MINUTES AGO
‘10 കോടി ഉണ്ടെങ്കിൽ എത്ര ചിക്കൻ ബിരിയാണി വാങ്ങി കഴിക്കാമായിരുന്നു’; ഷഹനാസിന്റെ വിഡിയോയും കമന്റുകളും

