ലണ്ടൻ ∙ ചലനശേഷി പൂർണമായും നഷ്ടപ്പെട്ടവർക്ക് വിപ്ലവകരമായ മാറ്റങ്ങൾ വാഗ്ദാനം ചെയ്യുന്ന ഇലോൺ മസ്കിന്റെ ‘ന്യൂറാലിങ്ക്’ ബ്രെയിൻ ചിപ്പ് പരീക്ഷണം യുകെയിലും വലിയ മുന്നേറ്റം കുറിക്കുന്നു. യുകെയിലെ ആദ്യ പരീക്ഷണത്തിന് തയാറായ സെബാസ്റ്റ്യൻ ഗോമസ് പെന എന്ന മെഡിക്കൽ വിദ്യാർഥി, ഈ സാങ്കേതികവിദ്യ തന്റെ ജീവിതത്തിൽ “മാന്ത്രികമായ” മാറ്റങ്ങളാണ് വരുത്തിയതെന്ന് സാക്ഷ്യപ്പെടുത്തി.
ദുബായിൽ വരുന്നു വമ്പൻ തൊഴിലവസരങ്ങൾ, മലയാളികളടക്കം യുഎഇയിൽ തൊഴിൽ തേടുന്നവർക്ക് പ്രതീക്ഷ; ഈ മേഖലയിൽ 20,000 സാധ്യതകൾ!
ദുബായ് ഇന്ത്യയുടെ അപ്പർ ക്ലാസ് സിറ്റി; ഷോപ്പ് തുടങ്ങാൻ വളരെ എളുപ്പം: ഗൾഫിലെ വലിയ ജ്വല്ലറി തുറക്കാൻ ജോയ് ആലുക്കാസ്
മെഡിക്കൽ സ്കൂളിലെ ഒന്നാം വർഷ പഠനം പൂർത്തിയാക്കിയ സമയത്തുണ്ടായ അപകടത്തെത്തുടർന്നാണ് സെബാസ്റ്റ്യന് കഴുത്തിന് താഴെ പൂർണമായും ചലനശേഷി നഷ്ടപ്പെട്ടത്. യുകെയിൽ ഈ ഉപകരണത്തിന്റെ സുരക്ഷിതത്വവും കാര്യക്ഷമതയും പരിശോധിക്കുന്ന പരീക്ഷണത്തിനായി തിരഞ്ഞെടുക്കപ്പെട്ട ഏഴ് പേരിൽ ഒരാളാണ് അദ്ദേഹം. ചിപ്പ് ഘടിപ്പിച്ചതിലൂടെ തന്റെ കൈകാലുകൾ ചലിക്കുന്നില്ലെങ്കിലും സാങ്കേതിക വിദ്യയിലൂടെ സ്വയം കാര്യങ്ങൾ ചെയ്യാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് സെബാസ്റ്റ്യൻ.
39 MINUTES AGO
പൊലീസ് കമാൻഡോയെ ഭർത്താവ് ഡംബൽകൊണ്ട് തലയ്ക്കടിച്ചു കൊന്നു; യുവതി 4 മാസം ഗർഭിണി
Latest News
1 HOUR 1 MINUTE AGO
കെഎസ്ആർടിസി ബസിനടിയിൽപ്പെട്ട് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം; അപകടം ആലപ്പുഴ കുത്തിയത്തോട്ടിൽ
1 HOUR 13 MINUTES AGO
‘സിപിഎമ്മിനു വലതു വ്യതിയാനം’; രാഷ്ട്രീയ നിരീക്ഷകൻ ബി.എൻ. ഹസ്കർ പാർട്ടി വിട്ടു, ഇനി ആർഎസ്പിക്കൊപ്പം
Latest News
ലണ്ടൻ യൂണിവേഴ്സിറ്റി കോളജ് ഹോസ്പിറ്റലിൽ (UCLH) അഞ്ച് മണിക്കൂർ നീണ്ടുനിന്ന ശസ്ത്രക്രിയയിലൂടെയാണ് ചിപ്പ് ഘടിപ്പിച്ചത്. 1,024 ഇലക്ട്രോഡുകളുമായി ബന്ധിപ്പിച്ചിരിക്കുന്ന ഈ ചിപ്പ് തലച്ചോറിൽ കൈകളുടെ ചലനം നിയന്ത്രിക്കുന്ന ഭാഗത്താണ് ഘടിപ്പിച്ചിരിക്കുന്നത്. മനുഷ്യന്റെ മുടിയേക്കാൾ പത്ത് മടങ്ങ് കനം കുറഞ്ഞ നൂലുകൾ തലച്ചോറിലെ ലോലമായ കോശങ്ങളിൽ ഘടിപ്പിക്കാൻ ന്യൂറാലിങ്കിന്റെ തന്നെ ‘ആർ1’ റോബട്ടിന്റെ സഹായമാണ് തേടിയത്.
തലച്ചോറിലെ നാഡീതരംഗങ്ങൾ ചിപ്പ് വഴി വയർലെസ് ആയി കംപ്യൂട്ടറിലേക്ക് അയക്കുന്നു. അവിടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സോഫ്റ്റ്വെയർ ഈ സന്ദേശങ്ങളെ വായിച്ചെടുക്കുകയും സെബാസ്റ്റ്യന്റെ ആഗ്രഹത്തിനനുസരിച്ച് ലാപ്ടോപ്പിലോ ഫോണിലോ ഉള്ള കർസർ ചലിപ്പിക്കുകയും ചെയ്യുന്നു. “നമ്മൾ ചിന്തിക്കുന്നു, അത് നടക്കുന്നു” എന്നാണ് സെബാസ്റ്റ്യൻ തന്റെ പുതിയ കഴിവിനെ വിശേഷിപ്പിച്ചത്.
ADVERTISEMENT
സാധാരണ വ്യക്തി കംപ്യൂട്ടർ മൗസ് ചലിപ്പിക്കുന്നതിനേക്കാൾ വേഗത്തിൽ തന്റെ ചിന്തകളിലൂടെ സെബാസ്റ്റ്യന് മെഡിക്കൽ പഠനത്തിനായുള്ള ഗവേഷണ പേപ്പറുകൾ ലാപ്ടോപ്പിൽ വായിക്കാനും ടെക്സ്റ്റ് ഹൈലൈറ്റ് ചെയ്യാനും വിൻഡോകൾ ഓപ്പൺ ചെയ്യാനും സാധിക്കുന്നുണ്ട്. ഈ പരീക്ഷണം ഇപ്പോഴും ആദ്യ ഘട്ടങ്ങളിലാണെന്ന് അധികൃതർ വ്യക്തമാക്കുന്നു. രണ്ട് വർഷം മുൻപ് അമേരിക്കയിലാണ് ആദ്യമായി ഇത് മനുഷ്യനിൽ ഘടിപ്പിച്ചത്. നിലവിൽ യുഎസ്, കാനഡ, യുകെ, യുഎഇ എന്നിവിടങ്ങളിലായി 21 പേർ ഈ ഉപകരണത്തിന്റെ സഹായത്തോടെ ജീവിക്കുന്നു.
സ്പൈനൽ കോഡ് ഇഞ്ചുറി, പക്ഷാഘാതം, എ.എൽ.എസ് (ALS) തുടങ്ങിയ രോഗങ്ങളാൽ തളർന്നുപോയവരിലാണ് പ്രധാനമായും ഈ പരീക്ഷണം നടക്കുന്നത്. കാഴ്ചയില്ലാത്തവർക്ക് ക്യാമറകളിൽ നിന്നുള്ള വിവരങ്ങൾ ചിപ്പ് വഴി തലച്ചോറിലെ കാഴ്ച നിയന്ത്രിക്കുന്ന ഭാഗത്തേക്ക് നൽകി കാഴ്ച തിരികെ നൽകാനുള്ള ശ്രമം. പക്ഷാഘാതം കാരണം സംസാരശേഷി നഷ്ടപ്പെട്ടവർക്ക് ചിന്തകളിലൂടെ സംസാരിക്കാൻ സാധിക്കുന്ന സാഹചര്യം ഒരുക്കുക. തളർന്നുപോയവർക്ക് ടെസ്ലയുടെ ‘ഓപ്റ്റിമസ്’ പോലുള്ള റോബട്ടുകളെ തങ്ങളുടെ ചിന്തകളിലൂടെ നിയന്ത്രിച്ച് സ്വയം സഞ്ചരിക്കാൻ സഹായിക്കുക എന്നത് ന്യൂറാലിങ്കിന്റെ ഭാവി പദ്ധതികളാണ്.
ADVERTISEMENT
എങ്കിലും, ഈ സാങ്കേതികവിദ്യയുടെ സുരക്ഷ, സ്വകാര്യത എന്നിവ സംബന്ധിച്ച ആശങ്കകൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. കൂടുതൽ വിപുലമായ പരീക്ഷണങ്ങൾക്കും പരിശോധനകൾക്കും ശേഷമേ ഇത് വിപണിയിൽ ലഭ്യമാകൂ.

