Breaking
13 Feb 2026, Fri

ബസിൽ അഭിഭാഷകയ്ക്ക് നേരെ അതിക്രമം; ഫോട്ടോ എടുക്കാൻ ശ്രമിക്കവേ യുവാവ് ഇറങ്ങിയോടി, പരാതി

ആറ്റിങ്ങൽ∙ തിരുവനന്തപുരം മംഗലപുരത്ത് അഭിഭാഷകയ്ക്കു നേരെ ബസിൽ അതിക്രമം. ബുധനാഴ്ച വൈകിട്ട് ആറ്റിങ്ങൽ കോടതിയിൽനിന്നും കണിയാപുരത്തെ വീട്ടിലേക്ക് ബസിൽ മടങ്ങും വഴിയാണ് അഭിഭാഷകയെ യുവാവ് ശല്യപ്പെടുത്തിയത്. തുടർന്ന് യുവാവിന്റെ ചിത്രം മൊബൈലിൽ ചിത്രീകരിക്കാൻ അഭിഭാഷക ശ്രമിച്ചു. ഇതുകണ്ട യുവാവ് മംഗലപുരത്ത് ബസ് നിർത്തിയപ്പോൾ ഇറങ്ങിയോടി. തുടർന്ന് അഭിഭാഷക മംഗലപുരം പൊലീസിൽ പരാതി നൽകി.

What you should read next

‘ആ വീടിനടുത്തു ചെന്നപ്പോൾ കൂട്ടുകാർ പറഞ്ഞു, മേയർ കാണണ്ട അടുത്ത കേസ് വരും’: ആര്യ തടഞ്ഞ ബസിലെ ഡ്രൈവർ ഇന്ന് സ്വിഗ്ഗി ബോയ്

Latest News

ശനിയാഴ്ചയും ആറ്റിങ്ങലിൽ ബസിൽ മറ്റൊരു അഭിഭാഷകയെ യുവാവ് ശല്യപ്പെടുത്തിയിരുന്നു. എറണാകുളം സ്വദേശിയായ അഭിഭാഷകയാണ് ആറ്റിങ്ങൽ പൊലീസിൽ പരാതി നൽകിയത്. ശനിയാഴ്ച രാവിലെ 10നാണ് സംഭവം. കൊട്ടിയത്തുനിന്ന് ആറ്റിങ്ങൽ കോടതിയിലേക്ക് വന്ന അഭിഭാഷകയെ സമീപം ഇരുന്ന യുവാവ് ശല്യപ്പെടുത്തുകയായിരുന്നു. യുവതി ഇതു ചോദ്യം ചെയ്തതോടെ മറ്റുയാത്രക്കാർ ഇടപെട്ടു.

What you should read next

‘നിങ്ങളുടെ വാക്കുകൾ ഞെട്ടിച്ചു; പുരുഷനായിരുന്നെങ്കിൽ അറസ്റ്റ് ചെയ്തേനെ’: ദീപയ്ക്ക് കോടതിയുടെ രൂക്ഷ വിമർശനം

Latest News

എന്നാൽ പൊലീസ് എത്തിയപ്പോഴേക്കും യുവാവ് കടന്നുകളഞ്ഞു. തുടർന്ന് മൊബൈൽ ഫോണിൽ പകർത്തിയ യുവാവിന്റെ ചിത്രം സഹിതം യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ‍ പൊലീസ് കേസെടുത്തിരുന്നു. ഈ പ്രതിയെ ഇനിയും പിടികൂടിയിട്ടില്ല.

18 SECONDS AGO

ബസിൽ അഭിഭാഷകയ്ക്ക് നേരെ അതിക്രമം; ഫോട്ടോ എടുക്കാൻ ശ്രമിക്കവേ യുവാവ് ഇറങ്ങിയോടി, പരാതി

Latest News

21 MINUTES AGO

ചെണ്ടമേളവും വാദ്യങ്ങളുമായി പ്രവർത്തകർ; കേരളത്തിൽനിന്നുള്ള ബിജെപി കൗൺസിലർമാർക്ക് ഡൽഹിയിൽ വൻ സ്വീകരണം

Latest News

1 HOUR 17 MINUTES AGO

‘ആ വീടിനടുത്തു ചെന്നപ്പോൾ കൂട്ടുകാർ പറഞ്ഞു, മേയർ കാണണ്ട അടുത്ത കേസ് വരും’: ആര്യ തടഞ്ഞ ബസിലെ ഡ്രൈവർ ഇന്ന് സ്വിഗ്ഗി ബോയ്

Latest News

By admin

Leave a Reply

Your email address will not be published. Required fields are marked *