രാംനാഥ് ഗോയങ്കെ പുരസ്കാര ജേതാവും വസ്തുതകളിലൂന്നി വാർത്തകൾ നൽകുന്ന മാധ്യമപ്രവർത്തകയുമായ ഫയ ഡിസൂസ (Faye D’Souza) സോഷ്യൽ മീഡിയയുടെയും വാർത്താ മാധ്യമങ്ങളുടെയും പുതുലോകത്തെപ്പറ്റി വിശദീകരിക്കാന് ടെക്സ്പെക്റ്റേഷൻസ് 2026 വേദിയിലെത്തുന്നു. ഫെബ്രുവരി 27-ന് കൊച്ചി ക്രൗൺ പ്ലാസയിൽ നടക്കുന്ന ടെക് കോൺക്ലേവിൽ ഡോ. അനിൽ എബ്രഹാമുമായി സംവദിക്കും.
What you should read next
ടോണി ജോസ്: ജീവന്റെ കോഡ് തേടിയുള്ള യാത്ര വിവരിക്കാൻ ടെക്സ്പെക്റ്റേഷൻസിലേക്കെത്തുന്നു!
ഇന്ത്യയിലെ മാധ്യമപ്രവർത്തകർക്കിടയിൽ, ഭയമില്ലാതെ വാർത്തകൾ ജനങ്ങളിലെത്തിക്കുന്ന ഒരാളായാണ് ഫയ അറിയപ്പെടുന്നത്. ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ 30 ലക്ഷത്തിലധികം ഫോളോവേഴ്സും 200 ദശലക്ഷത്തിലധികം വ്യൂസുമുള്ള അവർ, സാമൂഹികവും സാമ്പത്തികവുമായ വിഷയങ്ങളിൽ നൽകുന്ന വിശ്വസനീയവും പക്ഷപാതരഹിതവുമായ വാർത്തകളിലൂടെയാണ് ജനശ്രദ്ധ നേടിയത്.
എവിടെ, എപ്പോൾ?
തീയതി: 2026 ഫെബ്രുവരി 27.
വേദി: ഹോട്ടൽ ക്രൗൺ പ്ലാസ, കൊച്ചി.
ശ്രദ്ധേയമാക്കിയ ‘ദ് അർബൻ ഡിബേറ്റ്’
കരുത്തുറ്റ അവതരണശൈലിയാണ് ഫയയെ എക്കാലത്തും വ്യത്യസ്തയാക്കിയിരുന്നത്. മിറർ നൗവിലെ ‘ദ് അർബൻ ഡിബേറ്റ്’ (The Urban Debate) എന്ന പ്രോഗ്രാമാണ് അവരെ ദേശീയ തലത്തിൽ പ്രശസ്തയാക്കിയത്. ഭരണകൂടത്തിന്റെ വീഴ്ചകൾ ചൂണ്ടിക്കാണിച്ച്, അധികാരികളെക്കൊണ്ട് അവരുടെ ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ പ്രേരിപ്പിക്കുന്ന തരത്തിലുള്ള പത്രപ്രവർത്തനം ജനങ്ങൾ ഏറ്റെടുത്തു. പൗരന്മാരുടെ ഭാഗത്തുനിന്ന് കാര്യങ്ങളെ നോക്കിക്കാണാനും, അവരുടെ പ്രശ്നങ്ങൾ മുഖ്യധാരയിലെത്തിക്കാനും അവർ കാണിച്ച ആർജ്ജവമാണ് ഫയയെ രാജ്യത്തിന് പ്രിയങ്കരിയാക്കിയത്.
What you should read next
സാങ്കേതികവിദ്യ ഇന്ത്യയുടെ ഡിജിറ്റൽ ഭൂപടം എങ്ങനെ മാറ്റിമറിയ്ക്കും; വിശദീകരിക്കാൻ സന്ദീപ് ദത്ത ടെക്സ്പെക്റ്റേഷൻസില്
സ്വതന്ത്ര മാധ്യമപ്രവർത്തനവും ‘ബീറ്റ്റൂട്ട് ന്യൂസും’
2020-ൽ യുവജനങ്ങളുടെ താല്പര്യങ്ങൾക്ക് മുൻതൂക്കം നൽകിക്കൊണ്ട് ‘ബീറ്റ്റൂട്ട് ന്യൂസ്’ (Beatroot News) എന്ന സ്വതന്ത്ര വാർത്താ സംരംഭത്തിന് തുടക്കം കുറിച്ചു. സാമ്പത്തികം, ആരോഗ്യം, ഭരണപരം തുടങ്ങിയ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ബീറ്റ്റൂട്ട് ന്യൂസ്, സാമൂഹിക പരിഷ്കരണം എന്ന ആശയത്തിനാണ് ഊന്നൽ നൽകുന്നത്.
സ്വതന്ത്ര മാധ്യമപ്രവർത്തന രംഗത്തെ മികച്ച സംഭാവനകൾ പരിഗണിച്ച് 2018-ൽ റെഡ്ഇങ്ക് (RedInk) അവാർഡും ഫയയെ തേടിയെത്തിയിട്ടുണ്ട്.
ADVERTISEMENT
പ്രധാന സെഷനുകളും പ്രമുഖരും
ദേശീയ-രാജ്യാന്തര തലത്തിലുള്ള പ്രമുഖർ വിവിധ സെഷനുകളിൽ സംസാരിക്കും:
സന്ദീപ് ദത്ത (AWS): ക്ലൗഡ്, എഐ സാങ്കേതികവിദ്യകൾ ഇന്ത്യയുടെ ഭാവി എങ്ങനെ മാറ്റുന്നു എന്നതിനെക്കുറിച്ച് സംസാരിക്കും.
അതുൽ സോനേജ (Tech Mahindra): സോഫ്റ്റ്വെയർ സേവന രംഗത്തെ പുതിയ മാറ്റങ്ങളെക്കുറിച്ച് വിശദീകരിക്കും.
ഫയ ഡിസൂസ & ഡോ. അനിൽ എബ്രഹാം: സോഷ്യൽ മീഡിയയുടെയും വാർത്താ മാധ്യമങ്ങളുടെയും പുതിയ ലോകത്തെക്കുറിച്ച് ചർച്ച ചെയ്യും.
സിനിമാ താരങ്ങൾ: ജയസൂര്യ, നവ്യ നായർ, രമേഷ് പിഷാരടി തുടങ്ങിയവർ സിനിമയും താരപരിവേഷവും 2030-ഓടെ എങ്ങനെ പരിണമിക്കും എന്നതിനെക്കുറിച്ച് സംസാരിക്കും.
What you should read next
ആദിത്യ കാന്തി: ഇന്ത്യയിലെ മാറിയ പരസ്യ സംസ്കാരത്തിന്റെ അമരക്കാരൻ ടെക്സ്പെക്റ്റേഷൻസിൽ
ടെക്സ്പെക്റ്റേഷൻസിനായി റജിസ്റ്റർ ചെയ്യുന്നവർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ
ADVERTISEMENT
പ്രീമിയം പ്ലസ് പാസുകൾ സോൾഡ് ഔട്ട് ആയിരിക്കുന്നു. നിലവിൽ 1,499 രൂപയുടെ ‘ഏർലി ബേർഡ്’ ഓഫറിൽ ലഭ്യമായ പ്രീമിയം പാസ് എടുക്കുന്നവർക്ക് താഴെ പറയുന്ന ആനുകൂല്യങ്ങൾ ലഭിക്കും:
പ്രധാന വേദി: മെയിൻ ഓഡിറ്റോറിയത്തിലെ എല്ലാ കീനോട്ട് പ്രസംഗങ്ങളും പാനൽ ചർച്ചകളും നേരിട്ട് കാണാം.
നെറ്റ്വർക്കിങ്: ടെക് വിദഗ്ധരും സ്റ്റാർട്ടപ്പ് സംരംഭകരുമായി നേരിട്ട് ആശയവിനിമയം നടത്താം.
ഡിജിറ്റൽ സേവനങ്ങൾ: ടെക്സ്പെക്റ്റേഷൻസ് മൊബൈൽ ആപ്പ് ഫീച്ചറുകൾ, സെഷനുകളുടെ വീഡിയോ ആർക്കൈവ്സ് എന്നിവ ലഭ്യമാകും.
മനോരമ ഓൺലൈനിൽ നിന്നുള്ള ആനുകൂല്യങ്ങൾ: മനോരമ ഓൺലൈൻ പ്രീമിയം സബ്സ്ക്രിപ്ഷന് പ്രത്യേക ഡിസ്കൗണ്ട് വൗച്ചറുകൾ ലഭ്യമാകും.
എങ്ങനെ റജിസ്റ്റർ ചെയ്യാം?
താൽപ്പര്യമുള്ളവർക്ക് www.techspectations.com എന്ന വെബ്സൈറ്റ് സന്ദർശിച്ച് ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ടിക്കറ്റുകൾ പരിമിതമായതിനാൽ നേരത്തെ ബുക്ക് ചെയ്യുന്നവർക്ക് ‘ഏർലി ബേർഡ്’ ആനുകൂല്യം ലഭിക്കും.
ADVERTISEMENT

