Breaking
12 Feb 2026, Thu

പ്ര​തി​രോ​ധ​ത്തി​നു റിക്കാ​ർ​ഡ് വി​ഹി​തം; 7.85 ല​ക്ഷം കോ​ടി​യാ​യി ഉ​യ​ർ​ത്തി

ന്യൂ​ഡ​ൽ​ഹി: ഭാ​ര​ത​ത്തി​ന്‍റെ അ​തി​ർ​ത്തി സു​ര​ക്ഷ ശ​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​തി​രോ​ധ ബ​ജ​റ്റി​ൽ വ​ൻ വ​ർ​ധ​ന​ പ്ര​ഖ്യാ​പി​ച്ച് കേ​ന്ദ്ര ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ. 2026-27 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തേ​ക്ക് 7.85 ല​ക്ഷം കോ​ടി രൂ​പ​യാ​ണ് പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​ത്തി​ന് അ​നു​വ​ദി​ച്ച​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് പ്ര​തി​രോ​ധ വി​ഹി​ത​ത്തി​ൽ ഉ​ണ്ടാ​യ ഈ ​വ​ർ​ധ​ന​ രാ​ജ്യ​ത്തെ സൈ​നി​ക ച​രി​ത്ര​ത്തി​ലെ ത​ന്നെ റിക്കാ​ർ​ഡാ​ണ്.

സാ​യു​ധ സേ​ന​യു​ടെ ആ​ധു​നി​ക​വ​ത്ക​ര​ണ​ത്തി​നാ​യി മാ​ത്രം 2.19 ല​ക്ഷം കോ​ടി രൂ​പ​യാ​ണ് വ​ക​യി​രു​ത്തി​യ​ത്. ഇതു ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ​ക്കാ​ൾ 21.84 ശ​ത​മാ​നം കൂ​ടു​ത​ലാ​ണ്. പു​തി​യ വി​മാ​ന​ങ്ങ​ൾ​ക്കും എ​ൻ​ജി​നു​ക​ൾ​ക്കു​മാ​യി 63,733 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു. റ​ഫാ​ൽ യു​ദ്ധ​വി​മാ​ന​ങ്ങ​ൾ, അ​ന്ത​ർ​വാ​ഹി​നി​ക​ൾ തു​ട​ങ്ങി​യ​വ വാ​ങ്ങു​ന്ന​തി​നു​ള്ള ക​രാ​റു​ക​ൾ​ക്ക് ഇ​തു വേ​ഗം കൂ​ട്ടും.

പ്ര​തി​രോ​ധ മേ​ഖ​ല​യി​ലെ വി​മാ​ന​ങ്ങ​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കും നി​ർ​മാ​ണ​ത്തി​നു​മാ​യി ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന അ​സം​സ്‌​കൃ​ത വ​സ്തു​ക്ക​ളു​ടെ അ​ടി​സ്ഥാ​ന ക​സ്റ്റം​സ് ഡ്യൂ​ട്ടി ഒ​ഴി​വാ​ക്കി.

രാ​ജ്യ​ത്തി​ന്‍റെ മൊ​ത്തം ആ​ഭ്യ​ന്ത​ര ഉ​ത്പാ​ദ​ന​ത്തി​ന്‍റെ 11 ശ​ത​മാ​ന​മാ​ണ് പ്ര​തി​രോ​ധ​ത്തി​നാ​യി മാ​റ്റി​വ​ച്ച​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ഇ​ത് എട്ടു ശ​ത​മാ​ന​മാ​യി​രു​ന്നു. സൈ​നി​ക​രു​ടെ പെ​ൻ​ഷ​ൻ വി​ഹി​തം 1.71 ല​ക്ഷം കോ​ടി രൂ​പ​യാ​യി ഉ​യ​ർ​ത്തി.

‘ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​ർ’ പോ​ലു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ൾ നേ​രി​ടാ​ൻ സേ​ന​യെ കൂ​ടു​ത​ൽ സ​ജ്ജ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഈ ​ഫ​ണ്ട് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. ‘ആ​ത്മ​നി​ർ​ഭ​ർ ഭാ​ര​ത്’ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ത​ദ്ദേ​ശീ​യ​മാ​യ ആ​യു​ധ നി​ർ​മാ​ണ​ത്തി​നും ഗ​വേ​ഷ​ണ​ത്തി​നും ബ​ജ​റ്റ് വ​ലി​യ പി​ന്തു​ണ ന​ൽ​കു​ന്നു​ണ്ട്.

Defence Sector 7.85 lakh crores

By admin

Leave a Reply

Your email address will not be published. Required fields are marked *