ഷാർജ/അബുദാബി ∙ ദുരിതസമയത്ത് ധീരമായ ഇടപെടലുകളിലൂടെ രക്ഷാപ്രവർത്തനത്തിൽ നിർണായക പങ്കുവഹിച്ച താമസക്കാരെ ആദരിച്ച് ഷാർജ സിവിൽ ഡിഫൻസും അബുദാബി പൊലീസും. അൽ മംസാർ മേഖലയിലെ ഒരു ടവറിന്റെ ബാൽക്കണിയിലുണ്ടായ തീ അണയ്ക്കാൻ ധീരമായി പ്രവർത്തിച്ച മൂന്ന് പ്രവാസികളെയാണ് ഷാർജ സിവിൽ ഡിഫൻസ് അതോറിറ്റി ആദരിച്ചത്.
ഡൽഹി സ്ഫോടനം: ശക്തമായി അപലപിച്ച് യുഎഇ
അവധിക്ക് നാട്ടിൽ എത്തിയ യുവതിയെ എയർപോർട്ടിൽ നിന്ന് ഹോട്ടലിൽ കൊണ്ടുപോയി പീഡിപ്പിച്ചു; കെണിയൊരുക്കിയത് പണവും ഐഫോണും തിരിച്ചുനൽകാമെന്നു പറഞ്ഞ്
തീ പടരുന്നത് തടയാനും സ്വത്ത് നാശനഷ്ടം കുറയ്ക്കാനും സഹായിച്ച അബ്ദുൽറഹ്മാൻ അബ്ദുല്ല അൽ ഹുസൈനി, അബ്ദുല്ല മുഹമ്മദ് അലി അൽ-മാലിജി, ഖാലിദ് മുഹമ്മദ് മുഹമ്മദ് അൽ-ബൈലി എന്നിവരെയാണ് അധികൃതർ അഭിനന്ദിച്ചത്. ഇവരുടെ ത്വരിതഗതിയിലുള്ള പ്രതികരണവും ധീരതയും സിവിൽ ഡിഫൻസ് പ്രശംസിച്ചു. ധൈര്യത്തിനുള്ള അംഗീകാരമായി മൂന്നുപേർക്കും സർട്ടിഫിക്കറ്റുകൾ സമ്മാനിക്കുന്ന ചിത്രങ്ങൾ അതോറിറ്റി പങ്കുവച്ചു.
∙ അബുദാബി: അപകടസമയത്തെ ശ്രദ്ധയ്ക്ക് പൗരന് പൊലീസ് ആദരം
ഈ മാസം 9-ന് അബുദാബിയിൽ നടന്ന വാഹനാപകടത്തിൽ റോഡിലെ മറ്റുള്ളവരെ സംരക്ഷിക്കാൻ വേഗത്തിൽ ഇടപെട്ട പൗരനെ പൊലീസ് ആദരിച്ചു. അൽ ഐനിലെ ട്രാഫിക് ആൻഡ് സെക്യൂരിറ്റി പട്രോൾസ് വകുപ്പിന്റെ ഡെപ്യൂട്ടി ഡയറക്ടറായ ലഫ്. കേണൽ സയീദ് അലി അൽ ഹസ്സാനിയും ട്രാഫിക് അവബോധ, വിദ്യാഭ്യാസ വിഭാഗവുമായി സഹകരിച്ച് റാഷിദ് ഹമദ് അൽ കത്ബിക്കാണ് നന്ദിപത്രവും പ്രശംസാപത്രവും നൽകിയത്.
ജീവിതങ്ങളും സ്വത്തുക്കളും സംരക്ഷിക്കുന്നതിൽ നിയമപാലകരുമായി ഫലപ്രദമായി സഹകരിച്ചതിനും മഹത്തായ നിലപാടിനും ലഫ്. കേണൽ അൽ കത്ബിയെ അഭിനന്ദിച്ചു. പൗരന്റെ ഉയർന്ന സുരക്ഷാ അവബോധവും ധൈര്യവും ഉത്തരവാദിത്തബോധവും അദ്ദേഹം എടുത്തുപറഞ്ഞു.
(Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം Sharjah Civil Defence എന്ന എക്സ് അക്കൗണ്ടിൽ നിന്ന്)

