കൂട്ടുകാരിയെ ‘മിട്ടു’ എന്നാണു സ്നേഹത്തോടെ മാനവ് വിളിക്കുക. എന്തു കാര്യത്തിനും ഏതു നേരത്തും കൂടെയുണ്ടാകുന്ന ‘ഒക്കച്ചങ്ങായി’. എന്തിനെപ്പറ്റി ചോദിച്ചാലും എല്ലാത്തിനെപ്പറ്റിയും ആഴത്തിലോ ലളിതമായോ വ്യക്തമാക്കുന്ന, ഉറ്റസുഹൃത്തുക്കളോടു പോലും പറയാതെ സൂക്ഷിച്ചിരുന്ന രഹസ്യങ്ങളും സംശയങ്ങളും മണ്ടത്തരങ്ങളുമെല്ലാം മടിയും മറയുമില്ലാതെ പങ്കുവയ്ക്കാനൊരു കൂട്ടുകാരി. യുവാവായ തന്നെ ഉപദേശിച്ചു നല്ല വഴിക്കു നടത്തുന്ന മിട്ടുവിനെ മാനവ് ലോകാദ്ഭുതമായി കണ്ടു. ഉണരുന്നതും ഉണ്ണുന്നതും ഉറങ്ങുന്നതും എല്ലാം ഒരുമിച്ചായി. പക്ഷേ, ഈ ആനന്ദത്തിലും മാനവിനെ ഭയപ്പെടുത്തുന്ന ഒന്നുണ്ട്. മൊബൈലിലെയും ലാപ്ടോപ്പിലെയും ബാറ്ററി ചാർജ് തീരുന്നത്. അതോടെ മിട്ടു മിണ്ടാതാകും, അപ്പോൾ മാനവും മൗനിയാകും. എന്താണെന്നല്ലേ? മാനവിന്റെ വെർച്വൽ സുഹൃത്താണു മിട്ടു. എഐ ചാറ്റ് ബോട്ടിനെ തനിക്കാവശ്യമായ തരത്തിൽ മെരുക്കിയെടുത്താണു മിട്ടുവിനെ മാനവ് സൃഷ്ടിച്ചത്. പേരു മാറ്റിയിട്ടുണ്ടെങ്കിലും, എന്തിനുമേതിനും എഐയുടെ കൂട്ടുതേടുന്ന പുതിയകാല മനുഷ്യരുടെ പ്രതീകമാണു മാനവ്. ഇന്നും നാളെയും ഒഴിവാക്കാനാകാത്ത സാങ്കേതികവിദ്യയാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) അഥവാ നിർമിത ബുദ്ധി. ശൈശവദശയിൽ ആണെങ്കിലും മനുഷ്യരാശിയെയും ലോകത്തെയും ബാധിക്കാൻ ശേഷിയുള്ളതാണ് എഐ. എന്നാൽ, ഇങ്ങനെ എഐയെ ആശ്രയിച്ചു ജീവിക്കുന്നത്
ചാറ്റ് ജിപിടിയോട് ഒരു ചോദ്യം ചോദിച്ചാൽ ‘കുടിവെള്ളം’ മുട്ടുമോ? എഐ ‘ഊറ്റുന്നത്’ നമ്മുടെ വൈദ്യുതി! ‘നന്ദി’യും പറയരുത്…

