ഗാസ ∙ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ ഗാസയിൽ 2 സ്ത്രീകളും 6 കുട്ടികളും ഉൾപ്പെടെ 30 പലസ്തീൻകാർ കൊല്ലപ്പെട്ടു. ഒക്ടോബർ 10ന് വെടിനിർത്തൽ നിലവിൽ വന്നശേഷം ഗാസയിൽ ഏറ്റവുമധികം പേർ കൊല്ലപ്പെട്ട ആക്രമണമാണിത്. ഗാസ സിറ്റിയിൽ ഹമാസ് നിയന്ത്രണത്തിലുള്ള ഷെയ്ഖ് റദ്വാൻ പൊലീസ് സ്റ്റേഷനു നേരെ നടന്ന വ്യോമാക്രമണത്തിൽ ഓഫിസർമാർ ഉൾപ്പെടെ 14 പേർ കൊല്ലപ്പെട്ടു. സമീപമുള്ള ഒരു അപ്പാർട്മെന്റിൽ ബോംബ് വീണ് 3 കുട്ടികളും 2 സ്ത്രീകളും കൊല്ലപ്പെട്ടു.
ഇറാനിലെ ബന്ദർ അബ്ബാസിൽ സ്ഫോടനം; എട്ടുനില പാർപ്പിട സമുച്ചയത്തിന് കേടുപാടുകൾ, ഒരു മരണം, 14 പേർക്ക് പരുക്ക്
ഖാൻ യൂനിസിൽ അഭയാർഥികൾ താമസിച്ചിരുന്ന ടെന്റിനു നേരെയുണ്ടായ ആക്രമണത്തിൽ 7 പേർ കൊല്ലപ്പെട്ടു. റഫയിൽ ഒരു തുരങ്കത്തിനു നേരെയുണ്ടായ ആക്രമണത്തിൽ 3 ഹമാസ് പ്രവർത്തകരെ വധിച്ചതായി ഇസ്രയേൽ സേന അറിയിച്ചു. ഒരു ഹമാസ് കമാൻഡർ അറസ്റ്റിലായിട്ടുമുണ്ട്. വെടിനിർത്തൽ നിലവിൽ വന്നശേഷം ഇസ്രയേൽ ആക്രമണങ്ങളിൽ 513 പേർ കൊല്ലപ്പെട്ടതായി പലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
34 SECONDS AGO
ഇറാനിലെ ബന്ദർ അബ്ബാസിൽ സ്ഫോടനം; എട്ടുനില പാർപ്പിട സമുച്ചയത്തിന് കേടുപാടുകൾ, ഒരു മരണം, 14 പേർക്ക് പരുക്ക്
Latest News
34 SECONDS AGO
ഗാസയിൽ ഇസ്രയേൽ ആക്രമണങ്ങളിൽ 30 മരണം; വെടിനിർത്തൽ നിലവിൽ വന്നശേഷം ഏറ്റവുമധികം പേർ കൊല്ലപ്പെട്ട ആക്രമണം
Latest News
34 SECONDS AGO
ഇറാന്റെ ആണവ വൈദഗ്ദ്ധ്യം ഇല്ലാതാക്കാൻ കഴിയില്ലെന്ന് സൈനിക മേധാവി; പ്രസ്താവന യുഎസ് സൈനിക വിന്യാസത്തിനിടെ
Latest News

