Breaking
13 Feb 2026, Fri

ക്രിപ്റ്റോ കറൻസി മുതൽ മിലിട്ടറി വരെ; ക്വാണ്ടം യുഗത്തിലെ സുരക്ഷാ വെല്ലുവിളികൾ ചർച്ചയായി ‘സമ്മിറ്റ് ഓഫ് ഫ്യൂച്ചർ’

മാറിക്കൊണ്ടിരിക്കുന്ന ആധുനിക സാങ്കേതികവിദ്യകൾക്കൊപ്പം രാജ്യത്തിന്റെ പ്രതിരോധ മേഖലയും കൂടുതൽ സ്മാർട്ടാകണമെന്ന് വിദഗ്ദ്ധർ. കൊച്ചി ജെയിൻ യൂണിവേഴ്സിറ്റി ക്യാംപസിൽ ആരംഭിച്ച ‘ദ് സമ്മിറ്റ് ഓഫ് ഫ്യൂച്ചർ 2026′ വേദിയിലായിരുന്നു സൈബർ സുരക്ഷയും ക്വാണ്ടം കംപ്യൂട്ടിങ് ഉയർത്തുന്ന പുതിയ സാധ്യതകളെക്കുറിച്ചുള്ള ചർച്ചകൾ നടന്നത്.

ഭാവിയുടെ ഉച്ചകോടിക്ക് കൊച്ചിയിൽ തുടക്കം;’സമ്മിറ്റ് ഓഫ് ഫ്യൂച്ചർ’ ആവേശം

പരിപാടിയുടെ ഒന്നാം ദിനത്തിൽ നടന്ന “Future-Proof Defence: Smarter Tech for Smarter Threats” എന്ന പാനൽ ചർച്ചയിൽ ഈ മേഖലയിലെ പ്രമുഖർ സംസാരിച്ചു. ഭാവിയിലെ പ്രതിരോധ സംവിധാനങ്ങളിൽ ക്വാണ്ടം കംപ്യൂട്ടിങ് വരുത്താൻ പോകുന്ന വിപ്ലവകരമായ മാറ്റങ്ങളെക്കുറിച്ച് ഐബിഎം പ്രതിനിധി ഡോ. ദിനകരൻ വിനായഗമൂർത്തി വിശദീകരിച്ചു.

50 MINUTES AGO

‘കേരളത്തിന്റെ സമ്പത്ത് വ്യവസ്ഥ തകർത്തു, ഒരു പ്രസക്തിയുമില്ലാത്ത നടപ്പാക്കാൻ പോകാത്ത ബജറ്റ്, ഖജനാവിൽ പൂച്ച പെറ്റു കിടക്കുന്നു’

Latest News

1 HOUR 11 MINUTES AGO

വിമാനം ലാൻഡ് ചെയ്യാൻ രണ്ടാമതും ശ്രമം, തൊട്ടടുത്ത നിമിഷം തീജ്വാല; അവസാനമായി കേട്ടത് ആ വാക്ക്

Latest News

1 HOUR 11 MINUTES AGO

ടോൾ പ്ലാസയിലെ കുരുക്ക് ഒഴിവാക്കാൻ എംഎൽഇഎഫ് സംവിധാനം വരുന്നു; ആദ്യമായി മൈസൂരു–ബെംഗളൂരു എക്സ്പ്രസ് വേയിൽ

Bengaluru News

സൂപ്പർ കംപ്യൂട്ടറുകളെ വെല്ലുന്ന ക്വാണ്ടം കരുത്ത്

ADVERTISEMENT

നിലവിലുള്ള സൂപ്പർ കംപ്യൂട്ടറുകളെക്കാൾ വേഗത്തിൽ വിവരങ്ങൾ കൈകാര്യം ചെയ്യാൻ ക്വാണ്ടം സിസ്റ്റത്തിന് സാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വെറും 120 പെർഫെക്റ്റ് ‘ക്യൂബിറ്റുകൾ’ (Qubits) ഉപയോഗിച്ച് ഇന്ന് ലോകത്തുള്ള മുഴുവൻ സൂപ്പർ കംപ്യൂട്ടറുകളെക്കാളും വേഗത്തിൽ ഡാറ്റാ പ്രോസസിങ് നടത്താൻ ഇത്തരം സംവിധാനങ്ങൾക്ക് കഴിയും.

അതീവ രഹസ്യാത്മകത ആവശ്യമുള്ള മിലിട്ടറി കമ്മ്യൂണിക്കേഷൻസിലും ഗവൺമെന്റ് തലത്തിലുമായിരിക്കും ഈ സാങ്കേതികവിദ്യയുടെ ആദ്യ ചലനങ്ങൾ ഉണ്ടാകുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സുരക്ഷാ വെല്ലുവിളികളും പരിഹാരവും

ADVERTISEMENT

ക്വാണ്ടം സാങ്കേതികവിദ്യ നിലവിലെ സുരക്ഷാ എൻക്രിപ്ഷനുകളെ തകർക്കാൻ പ്രാപ്തമാണെന്ന മുന്നറിയിപ്പും ചർച്ചയിൽ ഉയർന്നു. ബിറ്റ്‌കോയിൻ പോലുള്ള ക്രിപ്‌റ്റോ കറൻസികളുടെ ഭാവിയെപ്പോലും ക്വാണ്ടം ഭീഷണി ബാധിച്ചേക്കാമെന്ന് ഐടി/സൈബർ സെക്യൂരിറ്റി മേഖലയിലെ പ്രമുഖയായ ഡോ. ശ്രാവണി സഹാപുരെ പറഞ്ഞു. എങ്കിലും, സാങ്കേതികവിദ്യ അപ്‌ഗ്രേഡ് ചെയ്യാൻ സാധിക്കുന്നതിനാൽ ഇതിന് പരിഹാരമുണ്ടെന്നും ബാങ്കിങ് ഇടപാടുകളും സൈനിക സന്ദേശങ്ങളും അടിയന്തരമായി ക്വാണ്ടം പ്രതിരോധമുള്ള((Quantum-resistant)) രീതിയിലേക്ക് (Post-quantum world) മാറ്റേണ്ടതുണ്ടെന്നും വ്യക്തമാക്കി.

സ്റ്റാർട്ടപ്പുകൾ ജാഗ്രത പാലിക്കണം

പുതിയ സംരംഭങ്ങൾ സൈബർ സുരക്ഷയ്ക്കായി വലിയ ബജറ്റ് മാറ്റിവെക്കുന്നതിലെ വെല്ലുവിളികളെക്കുറിച്ച് ക്രിപ്റ്റോ ഇൻവെസ്റ്റ്‌മെന്റ് പ്ലാറ്റ്‌ഫോമായ ബിറ്റ്സേവിന്റെ സ്ഥാപകനും സിഇഒയുമായ സാഖിൽ സുരേഷ് സംസാരിച്ചു. ആപ്പുകളോ സേവനങ്ങളോ വികസിപ്പിക്കുന്ന ആദ്യ ഘട്ടത്തിൽ തന്നെ സുരക്ഷാ ഓഡിറ്റിങുകൾ നടത്തുന്നത് ദീർഘകാലാടിസ്ഥാനത്തിൽ ഗുണം ചെയ്യുമെന്നും ഉപഭോക്താക്കളുടെ വിശ്വാസ്യത നിലനിർത്താൻ സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ADVERTISEMENT

ജനുവരി 29 മുതൽ ഫെബ്രുവരി 1 വരെ നീണ്ടുനിൽക്കുന്ന ‘സമിറ്റ് ഓഫ് ഫ്യൂച്ചറിൽ’ സാങ്കേതിക,വിദ്യാഭ്യാസ, വിനോദ മേഖലയിലെ നിരവധി പ്രമുഖർ പങ്കെടുക്കുന്നുണ്ട്. വരും ദിവസങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബട്ടിക്സ് തുടങ്ങിയ മേഖലകളിലെ നൂതന പ്രവണതകളും സമിറ്റിൽ ചർച്ചയാകും.

Follow the Topics

Computer Science

Artificial Intelligence

Jain University

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com

By admin

Leave a Reply

Your email address will not be published. Required fields are marked *