Breaking
5 Feb 2026, Thu

ക്യാമറയിൽ എഫക്ടുകൾ ഉടനെത്തുന്നു; ഉപയോക്താക്കൾക്ക് പുതിയ ഫീച്ചറുമായി വാട്സ്ആപ്പ് | new-feature-in-whatsapp-camera

ന്യൂഡല്‍ഹി: ഇനി തേർഡ് പാർട്ടി ആപ്പുകളുടെ സഹായം ഇല്ലാതെ ചിത്രങ്ങൾ എഡിറ്റ് ചെയ്യാം. അതിനാവശ്യമായ ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് വാട്സ്ആപ്പ്. ഉപയോക്താക്കള്‍ക്ക് മെച്ചപ്പെട്ട ദൃശ്യാനുഭവം ഇതിലൂടെ ലഭിക്കും. ക്യാമറയില്‍ ഇഫക്റ്റുകള്‍ പ്രയോഗിക്കാന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന പുതിയ ഫീച്ചര്‍ പരീക്ഷണഘട്ടത്തിലാണ്. ഫോട്ടോകളിലും വീഡിയോകളിലും ഉപയോക്താവിന് കൂടുതല്‍ നിയന്ത്രണം ലഭിക്കുന്ന തരത്തിലാണ് പുതിയ ഫീച്ചര്‍ വരുന്നത്.

പുതിയ കാമറ ബാക്ക്ഗ്രൗണ്ടുകളും ഫില്‍ട്ടറുകളും ആപ്പിന്റെ കാമറ യൂസര്‍ ഇന്റര്‍ഫേസില്‍ നിന്ന് ആക്സസ് ചെയ്യാന്‍ കഴിയുന്ന വിധമാണ് ക്രമീകരണം വരിക. വാട്‌സ്ആപ്പ് ചാറ്റില്‍ താഴെയുള്ള ബാറില്‍ നിന്ന് കാമറ ബട്ടണ്‍ ടാപ്പുചെയ്ത് പുതിയ ഫീച്ചര്‍ ഉപയോഗിക്കാന്‍ കഴിയുംവിധമാണ് സംവിധാനം വരിക. തുറന്നുവരുന്ന പുതിയ സ്‌ക്രീനില്‍ നിന്ന് ഇമേജ് ഫില്‍ട്ടറുകളും വീഡിയോ ബാക്ക്ഗ്രൗണ്ടുകളും തെരഞ്ഞെടുക്കാന്‍ കഴിയുംവിധമാണ് ക്രമീകരണം വരിക.

ചിത്രങ്ങള്‍ക്കായി ഉപയോക്താക്കള്‍ക്ക് വാം, കൂള്‍, ബ്ലാക്ക് ആന്റ് വൈറ്റ്, ലൈറ്റ് ലീക്ക്, ഡ്രീമി, പ്രിസം ലൈറ്റ്, ഫിഷ്‌ഐ, വിന്റേജ് ടിവി, ഫ്രോസ്റ്റഡ് ഗ്ലാസ്, ഡ്യുവോ ടോണ്‍ എന്നിങ്ങനെയുള്ള ഫില്‍ട്ടറുകളുടെ ശ്രേണിയില്‍ നിന്ന് തെരഞ്ഞെടുക്കാം. വീഡിയോ കോളുകളെ സംബന്ധിച്ചിടത്തോളം, ബ്ലര്‍, ലിവിംഗ് റൂം, ഓഫീസ്, കഫേ, പെബിള്‍സ്, ഫുഡി, സ്മൂഷ്, ബീച്ച്, സണ്‍സെറ്റ്, സെലിബ്രേഷന്‍, ഫോറസ്റ്റ് എന്നിവയില്‍ നിന്ന് തെരഞ്ഞെടുക്കാന്‍ കഴിയുന്നവിധമാണ് ക്രമീകരണം.

കുറഞ്ഞ വെളിച്ചത്തില്‍ വീഡിയോ കോളുകള്‍ എടുക്കാന്‍ സഹായിക്കുന്ന ലോ ലൈറ്റ് മോഡ് ആണ് മറ്റൊന്ന്. പാടുകള്‍ നീക്കം ചെയ്യാനും ചര്‍മ്മത്തെ മിനുസപ്പെടുത്താനും കഴിയുന്ന ”ടച്ച് അപ്പ്” മോഡിനൊപ്പം വരുന്ന ഈ ഫീച്ചര്‍ ഉപയോക്താക്കള്‍ക്ക് ഏറെ സഹായകമാകും.

Content retrieved from: https://anweshanam.com/850863/new-feature-in-whatsapp-camera/.

By admin

Leave a Reply

Your email address will not be published. Required fields are marked *