Breaking
13 Feb 2026, Fri

കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യുണിറ്റി അവതരിപ്പിച്ച നാഗമണ്ഡല നാടകം ശ്രദ്ധേയമായി

ജനുവരി 10ന് കോള്‍ചെസ്റ്റര്‍ മലയാളി കമ്യൂണിറ്റി അവതരിപ്പിച്ച നാഗമണ്ഡല നാടകം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് സാങ്കേതിക വിദ്യ ഉപയോഗിച്ച് ശ്രദ്ദേയമായി. നാടകത്തിന്റെ പൂര്‍ണ്ണതയ്ക്കുവേണ്ടി നാടകത്തിലെ പ്രധാന കഥാപത്രമായ നാഗത്തെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസിന്റെ സഹായത്താല്‍ സ്റ്റേജിലെ സ്ക്രീനീല്‍ പുനരാവിഷ്കരിച്ചതാണ് കാണികളെ അദ്ഭുതപ്പെടുത്തിയത്.

ദുബായിൽ വരുന്നു വമ്പൻ തൊഴിലവസരങ്ങൾ, മലയാളികളടക്കം യുഎഇയിൽ തൊഴിൽ തേടുന്നവർക്ക് പ്രതീക്ഷ; ഈ മേഖലയിൽ 20,000 സാധ്യതകൾ!

ദുബായ് ഇന്ത്യയുടെ അപ്പർ ക്ലാസ് സിറ്റി; ഷോപ്പ് തുടങ്ങാൻ വളരെ എളുപ്പം: ഗൾഫിലെ വലിയ ജ്വല്ലറി തുറക്കാൻ ജോയ് ആലുക്കാസ്

കന്നടയിൽ രചിക്കപ്പെട്ട ഈ നാടകം മനുഷ്യബന്ധങ്ങളിലെ അധികാരം ആഗ്രഹം പുരുഷ മേധാവിത്വം എന്നിവയെ കുറിച്ചാണ് സംസാരിക്കുന്നത്. ‘പരിചിതമായ ഒരു കഥ വീണ്ടും പറയുകയല്ല ഞങ്ങളുടെ ലക്ഷ്യം വിവിധ തലമുറകളിലും സംസ്കാരങ്ങളിലുമായി ഈ കഥ എന്നും എന്തുകൊണ്ട് പ്രസക്തമാണ് എന്ന് പരിശോധിക്കുകയായിരുന്നു’, നാടകത്തിന്റെ സംവിധായകനായ സുമേഷ് അരവിന്ദാക്ഷൻ പറഞ്ഞു.

39 MINUTES AGO

പൊലീസ് കമാൻഡോയെ ഭർത്താവ് ഡംബൽകൊണ്ട് തലയ്ക്കടിച്ചു കൊന്നു; യുവതി 4 മാസം ഗർഭിണി

Latest News

1 HOUR 1 MINUTE AGO

കെഎസ്ആർടിസി ബസിനടിയിൽപ്പെട്ട് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം; അപകടം ആലപ്പുഴ കുത്തിയത്തോട്ടിൽ

1 HOUR 13 MINUTES AGO

‘സിപിഎമ്മിനു വലതു വ്യതിയാനം’; രാഷ്ട്രീയ നിരീക്ഷകൻ ബി.എൻ. ഹസ്കർ പാർട്ടി വിട്ടു, ഇനി ആർഎസ്പിക്കൊപ്പം

Latest News

നാടകത്തിലെ അഭിനേതാക്കൾ സുഷമ ശ്രീനിവാസ, സുമേഷ് അരവിന്ദാക്ഷൻ, ജോസൻ കുഞ്ഞുമോൻ, സീമ ഗോപിനാഥ്, ഷനിൽ അനങ്കാരത്ത്, രാജി ഫിലിപ്സ്, ജയ്സൺ മാത്യു, ജിമിൻ ജോർജ്, അച്ചിന കൃഷ്ണ, മഹാലക്ഷ്മി മോഹൻ, നീതു ജിമിൻ, ശിൽപ സിബിൻ എന്നിവരായിരുന്നു. വോയിസ് ഓവർ പിന്തുണ നൽകിയത് എയ്ഞ്ചൽ റാണി & രാജി ഫിലിപിസ്. സാങ്കേതിക സഹായവും ഉപദേശവും വിഗ്നേഷ് വ്യാസ്, ആദർശ് കുര്യൻ എന്നിവർ നിർവഹിച്ചു.

രംഗ സംവിധാനം നിർവഹിച്ചത് ജോബി ജോർജ്, ജിമിൻ ജോർജ്, അനൂപ് ചിമ്മൻ ഷനിൽ അലങ്കാരത്ത് എന്നിവരായിരുന്നു. നാടകത്തിന്റെ ആമുഖം അവതരിപ്പിച്ചത് ഈ സംഘത്തിന്റെ ക്രിയേറ്റീവ് മെന്റർ കൂടിയായ അരുൺ തങ്കം ആയിരുന്നു. പ്രദർശന ദിവസത്തിൽ ലൈറ്റിങ് സഹായം നൽകിയത് വിനു വി രത്നമ്മ. ടീസർ ട്രെയിലർ ഉൾപ്പെടെയുള്ള പ്രചാരണ പ്രവർത്തനങ്ങൾ സീമ ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള ഭദ്രം സ്കൂൾ ഓഫ് ഡാൻസ് കൈകാര്യം ചെയ്തു.

ADVERTISEMENT

(വാര്‍ത്ത അയച്ചത്: ജിജോ വാളിപ്ലാക്കീല്‍)

By admin

Leave a Reply

Your email address will not be published. Required fields are marked *