‘ഫോൺ കിട്ടിയാൽ പിന്നെ ഒരു വാശിയുമില്ല. അടങ്ങിയിരുന്ന് കളിക്കും’ മക്കളുടെ ഈ സ്വഭാവത്തെക്കുറിച്ച് ഏറെ അഭിമാനത്തോടെ പറയുന്ന മാതാപിക്കളാണോ നിങ്ങൾ? അല്ലെങ്കിൽ മക്കളെ അടക്കിയിരുത്തുന്നതിനായി മൊബൈൽ ഫോൺ നൽകുന്നവരാണോ? എങ്കിൽ ഒന്നറിഞ്ഞിരിക്കുക നിങ്ങൾ നിങ്ങളുടെ മക്കളെ വിഷാദരോഗത്തിന് അടിമയാക്കിക്കൊണ്ടിരിക്കുകയാണ്.
കുട്ടികളിലെ മൊബൈൽ ഉപയോഗം സംബന്ധിച്ച് അമേരിക്കയിലെ വിർജീനിയ സർവകലാശാലയിൽ നടന്ന പഠനത്തിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. പതിവായി രണ്ടു മണിക്കൂറിൽ കൂടുതൽ സ്ക്രീൻ സമയം ചെലവിടുന്ന 1000 കുട്ടികളിൽ നടത്തിയ പഠനത്തിൽ മനശാഃശാസ്ത്രപരമായ പ്രയാസങ്ങൾ കണ്ടെത്തി. വിഷാദം, ഉത്കണ്ഠ. ശ്രദ്ധക്കുറവ്, പെരുമാറ്റ പ്രശ്നങ്ങൾ എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ ഇവരിൽ സാധാരണമായിരുന്നു
41 MINUTES AGO
5 ദിവസം അവധിയെടുക്കേണ്ട, കോട്ടയത്തെയും കൊച്ചിയിലെയും ഗതാഗതക്കുരുക്ക് ഒഴിവാക്കാം; ഇനി പറന്നിറങ്ങാം
53 MINUTES AGO
രണ്ടാം വിവാഹത്തിലെ ഭാര്യയെ സംശയം; വീടിനു തീയിട്ട മധ്യവയസ്കൻ പിടിയിൽ, ഭാര്യയ്ക്കും മകനും പൊള്ളലേറ്റു
Latest News
57 MINUTES AGO
പ്രശ്നങ്ങൾ പറഞ്ഞു തീർക്കുന്നതിനിടെ പൊലീസിന് മുന്നിൽ വച്ച് അക്രമം; ഭാര്യയെ വധിക്കാൻ ശ്രമിച്ച് ഭർത്താവ്
Latest News
മൊബൈലിന്റെ ഉപയോഗം കുട്ടികളിൽ വരുത്തുന്ന സ്വഭാവ വൈകല്യങ്ങൾ സംബന്ധിച്ച പഠനങ്ങൾ ഇതിനു മുൻപും നടന്നിട്ടുണ്ടെങ്കിലും കുട്ടികളെ മൊബൈൽ ഉപയോഗത്തിൽ നിന്നും പിന്തിരിപ്പിക്കാൻ മാതാപിതാക്കൾക്ക് ഇനിയും കഴിഞ്ഞിട്ടില്ല എന്നതാണ് വാസ്തവം. കുഞ്ഞുങ്ങളെ അടക്കിയിരുത്താന്‍ ഇന്നത്തെ കാലത്ത് മാതാപിതാക്കള്‍ വളരെ എളുപ്പത്തില്‍ കണ്ടെത്തിയൊരു വിദ്യയാണ് കയ്യില്‍ മൊബൈല്‍ ഫോണ്‍ നല്‍കുക എന്നത്. എന്നാൽ ഈ ഇത്തിരിക്കുഞ്ഞൻ മൊബൈൽ ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങളെ പറ്റി പലരും അറിയുന്നില്ല.
ADVERTISEMENT
മൊബൈൽ ഉപയോഗം കൂടുമ്പോൾ ഇല്ലാതാകുന്നത് കുഞ്ഞുങ്ങൾ
∙ മുതിർന്ന ആളുകളെ അപേക്ഷിച്ച് കുഞ്ഞുങ്ങളുടെ തലയോട്ടിക്കു കട്ടി കുറവായതു കൊണ്ട് മൊബൈലിൽ നിന്നു വരുന്ന ഇലക്ട്രോ മാഗ്നറ്റിക്ക് റേഡിയേഷൻ മുതിർന്നവരേക്കാൾ 60 ശതമാനം കുട്ടികളെ ദോഷകരമായി ബാധിക്കുന്നു. ഇത് ബുദ്ധിയുടെ വളർച്ചയെ സാരമായി ബാധിക്കുന്നു
What you should read next
മാതാപിതാക്കളേ ഇത് വൈകാരിക പീഡനം; ഇത്തരം പെരുമാറ്റങ്ങൾ ഒഴിവാക്കൂ!
∙ ഹൈപ്പർ ആക്റ്റീവ് ആയ കുട്ടികളെ അടക്കിയിരുത്താനാണ് മാതാപിതാക്കൾ ഫോൺ നൽകുന്നത്. എന്നാൽ ഇത്തരം കുട്ടികളിൽ പ്രശ്നങ്ങൾ കൂടിവരുന്നതിന് മൊബൈൽ ഫോണിന്റെ ഉപയോഗത്തിന് പങ്കുണ്ട്.
ADVERTISEMENT
∙ ദിവസവും പതിവായി ദീർഘസമയം വിഡിയോ ഗെയിം ഉൾപ്പെടെയുള്ളവ കളിക്കുന്ന കുട്ടികളിൽ ആത്മഹത്യാ പ്രവണത, ആത്മാരാധന എന്നിവ കാണുന്നതായി പഠനങ്ങളുണ്ട്. മാത്രമല്ല ഇവർക്ക് ഭാവനാപരമായ കഴിവുകൾ ഇല്ലാതാകുകയും ചെയ്യും.
∙ പതിവായി രണ്ടു മണിക്കൂറിൽ കൂടുതൽ സ്ക്രീൻ സമയം ചെലവിടുന്ന 1000 കുട്ടികളിൽ നടത്തിയ പഠനത്തിൽ മനശാഃശാസ്ത്രപരമായ പ്രയാസങ്ങൾ കണ്ടെത്തി. വിഷാദം, ഉത്കണ്ഠ, ശ്രദ്ധക്കുറവ്, പെരുമാറ്റ പ്രശ്നങ്ങൾ എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നു
ജെന്റിൽ പേരന്റിങ് പിന്തുടരാം, കുട്ടികളെ എന്നന്നേക്കും ഹാപ്പിയാക്കാം!
∙ ശാരീരികമായ കളികൾ ഇല്ലാത്തതിനാൽ വ്യായാമം കുറയുന്നു. ഇത് പലവിധ രോഗങ്ങൾക്കും കാരണമാകുന്നു . ഫോണിന്റെ അമിതമായ ഉപയോഗം മൂലം പിടിവാശി, അമിതമായ ദേഷ്യം, ഇരിപ്പുറയ്ക്കാതെ നടക്കുക, നിസാര കാര്യങ്ങൾക്ക് വയലന്റാവുക, കൊച്ചുകുറ്റപ്പെടുത്തലുകൾക്കു പോലും സ്വയം മുറിവേൽപ്പിച്ചു ശിക്ഷിക്കുക എന്നിവയൊക്കെ ഇങ്ങനെയുള്ള കുട്ടികളിൽ കാണാറുണ്ട്.
ADVERTISEMENT
∙ മൂന്ന് വയസ്സിനു താഴെയുള്ള കുട്ടികളിലെ ദീർഘനേര ഗാഡ്ജറ്റ് ഉപയോഗം ശ്രദ്ധക്കുറവ് പഠനത്തകരാറുകൾ, ഗ്രഹണശേഷി സംബന്ധിച്ച പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകുന്നു
∙ അക്രമവാസനയുള്ള വിഡിയോ ഗെയിമുകൾ കുട്ടികളെ ദേഷ്യക്കാരും അക്രമണ പ്രവണതയുള്ളവരുമായി മാറ്റുന്നു. സഹപാഠികളോടും സഹോദരങ്ങളോടും വഴക്കുണ്ടാക്കുന്നതിന് ഇക്കൂട്ടർക്ക് മടിയുണ്ടാകില്ല.

