Breaking
12 Feb 2026, Thu

കാക്കഞ്ചേരി കിൻഫ്ര ടെക്‌നോപാർക്കിൽ ഗ്ലോബൽ കേപ്പബിലിറ്റി സെന്റർ പ്രവർത്തനമാരംഭിച്ചു

മലപ്പുറം ∙ കാക്കഞ്ചേരി കിൻഫ്ര ടെക്‌നോപാർക്കിൽ ഗ്ലോബൽ കേപ്പബിലിറ്റി (ജിസിസി) സെന്റർ പ്രവർത്തനമാരംഭിച്ചു. യുഎഇ ആസ്ഥാനമായ എംഎസ് ഹോൾഡിങ്സ് ആണ് സെന്റർ ആരംഭിച്ചത്. വടക്കൻ കേരളത്തിലെ ആദ്യ ഗ്ലോബൽ കേപ്പബിലിറ്റി സെന്ററാണിത്. സാങ്കേതികവിദ്യ, ധനകാര്യ ഗവേഷണം – വികസനം എന്നിവ ഉൾപ്പെടുന്ന ആഗോള ബിസിനസ് പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്ന കേന്ദ്രമാണ് പ്രവർത്തനമാരംഭിച്ചത്. എംഎസ് ഹോൾഡിങ്സിന്റെ രാജ്യാന്തര ബിസിനസ്സുകളുടെ വേദിയായി ഗ്ലോബൽ കേപ്പബിലിറ്റി സെന്റർ മാറും. തിങ്കളാഴ്ച നടന്ന ചടങ്ങിൽ മന്ത്രി വി.അബ്ദുറഹ്മാൻ സെന്റർ ഉദ്ഘാടനം ചെയ്തു.

ജിസിസി മുഖേന കേരളത്തെ ആഗോള സേവന കേന്ദ്രമായി വികസിപ്പിക്കാനാണ് എംഎസ് ഹോൾഡിങ്സ് ലക്ഷ്യമിടുന്നത്. പ്രാദേശികമായി ലഭ്യമായ കഴിവുറ്റ പ്രഫഷനലുകളെ ആഗോള ബിസിനസ് പ്രവർത്തനങ്ങളുമായി ബന്ധിപ്പിക്കുന്നതാണ് കേന്ദ്രത്തിന്റെ പ്രധാന ദൗത്യം. നിലവിൽ ഏകദേശം 100 പേർക്ക് തൊഴിൽ നൽകുന്ന ജിസിസി, അടുത്ത അഞ്ച് വർഷത്തിനകം 2,000ത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുള്ള പദ്ധതികളാണ് തയാറാക്കുന്നത്. ഇതിലൂടെ നേരിട്ടും പരോക്ഷവുമായ തൊഴിൽ സാധ്യതകൾ വർധിക്കുകയും പ്രദേശത്തിന്റെ സാമ്പത്തിക പ്രവർത്തനങ്ങൾ ശക്തമാകുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി എംഎസ് ഹോൾഡിങ്സ് സ്ഥാപകനും സിഇഒയുമായ മുഹമ്മദ് ഷഫീക്ക് പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *