Breaking
12 Feb 2026, Thu

ഓക്‌സിജന്‍ മൊബൈൽ ഉത്സവത്തിനു തുടക്കം

കോ​ട്ട​യം: ഓ​ക്‌​സി​ജ​ന്‍ ദ് ​ഡി​ജി​റ്റ​ല്‍ എ​ക്‌​സ്‌​പേ​ര്‍ട്ട് സ്മാ​ര്‍ട്ട്‌​ഫോ​ണ്‍ പ്രേ​മി​ക​ള്‍ക്കാ​യി ഒ​രു​ക്കു​ന്ന വ​ലി​യ വി​ല്‍പ​ന​മേ​ള​യാ​യ ഓ​ക്‌​സി​ജ​ന്‍ മൊ​ബൈ​ല്‍ ഉ​ത്സ​വ​ത്തി​നു തു​ട​ക്ക​മാ​യി. സം​സ്ഥാ​ന​ത്തു​ട​നീ​ള​മു​ള്ള ഓ​ക്‌​സി​ജ​ന്‍റെ 45 ഷോ​റൂ​മു​ക​ളി​ലും മേ​ള ആ​രം​ഭി​ച്ചു. ലോ​കോ​ത്ത​ര ബ്രാ​ന്‍ഡു​ക​ളു​ടെ വി​പു​ല​മാ​യ ശേ​ഖ​രം മേ​ള​യി​ലു​ണ്ട്.

ക​ഴി​ഞ്ഞ 25 വ​ര്‍ഷ​മാ​യി കേ​ര​ള​ത്തി​ലെ മൊ​ബൈ​ല്‍ റീ​ടെയ്‌ല്‍ രം​ഗ​ത്തെ ട്ര​സ്റ്റ​ഡ് ബ്രാ​ന്‍ഡ് എ​ന്ന നി​ല​യി​ലു​ള്ള അ​ത്യാ​ധു​നി​ക ഫീ​ച്ച​റു​ക​ളു​ള്ള പ്രീ​മി​യം ഫോ​ണു​ക​ള്‍ മു​ത​ല്‍ ബ​ജ​റ്റ് ഫ്ര​ണ്ട്‌ലി മോ​ഡ​ലു​ക​ള്‍ വ​രെ ഒ​രു​ക്കി​യി​രി​ക്കു​ന്ന​തി​ലൂ​ടെ എ​ല്ലാ വി​ഭാ​ഗം ജ​ന​ങ്ങ​ളി​ലേ​ക്കും മൊ​ബൈ​ല്‍ ഫോ​ണ്‍ എ​ത്തി​ക്കു​ക എ​ന്ന വ​ലി​യ ല​ക്ഷ്യ​മാ​ണ് ഓ​ക്‌​സി​ജ​ന്‍ മു​ന്നോ​ട്ടുവയ്​ക്കു​ന്ന​ത്.

ഏ​തൊ​രു സാ​ധാ​ര​ണ​ക്കാ​ര​നും ത​ങ്ങ​ളു​ടെ ബ​ജ​റ്റി​ന് ഇ​ണ​ങ്ങു​ന്ന സ്മാ​ര്‍ട്ട്‌​ഫോ​ണു​ക​ള്‍ ഏ​റ്റ​വും ആ​ക​ര്‍ഷ​ക​മാ​യ വി​ല​യി​ല്‍ സ്വ​ന്ത​മാ​ക്കാ​മെ​ന്ന​താ​ണ് മേ​ള​യു​ടെ പ്ര​ത്യേ​ക​ത.

ഗു​ണ​മേ​ന്മ​യു​ള്ള ഉ​ത്പ​ന്ന​ങ്ങ​ള്‍ക്കൊ​പ്പം കു​റ​ഞ്ഞ ഡൗ​ണ്‍പേ​യ്മെ​ന്‍റ്, ല​ളി​ത​മാ​യ ത​വ​ണ വ്യ​വ​സ്ഥ​ക​ള്‍, മി​ക​ച്ച എ​ക്‌​സ്‌​ചേ​ഞ്ച് ബോ​ണ​സു​ക​ള്‍ എ​ന്നി​വ​യും ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്കാ​യി ഒ​രു​ക്കി​യി​ട്ടു​ണ്ട്. പ​ര്‍ച്ചേ​സു​ക​ള്‍ കൂ​ടു​ത​ല്‍ ല​ളി​ത​മാ​ക്കാ​ന്‍ മു​ന്‍നി​ര ധ​ന​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ളു​ടെ ആ​ക​ര്‍ഷ​ക​മാ​യ ഇ​എം​ഐ സൗ​ക​ര്യ​ങ്ങ​ളും ഓ​ക്‌​സി​ജ​ന്‍ ഷോ​റൂ​മു​ക​ളി​ല്‍ ല​ഭ്യ​മാ​ണ്.

പ​ര്‍ച്ചേ​സു​ക​ള്‍ക്കു​ശേ​ഷ​മു​ള്ള മി​ക​ച്ച സേ​വ​നം ഉ​റ​പ്പാ​ക്കാ​ന്‍ വി​ദ​ഗ്ധ​രാ​യ സാ​ങ്കേ​തി​ക പ്ര​വ​ര്‍ത്ത​ക​ര്‍ അ​ട​ങ്ങു​ന്ന എ​ക്‌​സ്‌​പേ​ര്‍ട്ട് സ​ര്‍വീ​സ് ടീ​മി​നെ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. മൊ​ബൈ​ല്‍ ഫോ​ണു​ക​ളു​ടെ ഏ​തു ത​ക​രാ​റു​ക​ളും കൃ​ത്യ​ത​യോ​ടെ​യും വേ​ഗ​ത്തി​ലും പ​രി​ഹ​രി​ക്കു​വാ​നു​ള്ള വി​പു​ല​മാ​യ സ​ര്‍വീ​സ് സൗ​ക​ര്യ​ങ്ങ​ളും പ്ര​ത്യേ​ക സു​ര​ക്ഷാ പ​ദ്ധ​തി​ക​ളും ഉ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ല​ഭ്യ​മാ​ണ്.

Oxygen Mobile Festival Smartphone

By admin

Leave a Reply

Your email address will not be published. Required fields are marked *