അബുദാബി ∙ വർക്ക് പെർമിറ്റ് നടപടിക്രമങ്ങൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഏറ്റെടുത്തതോടെ വർഷത്തിൽ 1000 തൊഴിൽ മണിക്കൂർ ലാഭിക്കാനായെന്നു മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു. നേരത്തേ 10 ദിവസം എടുത്തിരുന്ന നടപടികൾ എഐ സംവിധാനത്തിലൂടെ നിമിഷങ്ങൾക്കകം പൂർത്തിയാകുന്നു. പ്രവർത്തനച്ചെലവ് 99% കുറഞ്ഞതാണു മറ്റൊരു ശ്രദ്ധേയമായ നേട്ടം. തൊഴിലിടങ്ങളിലെ സുരക്ഷാ വീഴ്ചകൾ കണ്ടെത്താനും റിപ്പോർട്ടുകൾ തയാറാക്കാനും ഇപ്പോൾ എഐ നിരീക്ഷണ സംവിധാനം ഉപയോഗിക്കുന്നു.
പുതിയ ഐഫോൺ കൊണ്ടുവരാമോ? സ്വർണത്തിന്റെ പരിധി എത്ര? കസ്റ്റംസ് ‘ചെക്ക്’ ഒഴിവാക്കാം: പ്രവാസികൾ അറിയണം ഈ 10 കാര്യങ്ങൾ
‘കളിപ്പാട്ടമല്ല, ഐഫോൺ വേണം’! യൂസഫലിയോട് പെൺകുട്ടി: കൽബയിൽ ലുലു ഉദ്ഘാടനത്തിനിടെ ഹൃദയസ്പർശിയായ നിമിഷം; വിഡിയോ വൈറൽ
അപേക്ഷകരുടെ രേഖകൾ പരിശോധിച്ച് നിബന്ധനകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതും പോരായ്മകളുണ്ടെങ്കിൽ പുതിയവ സമർപ്പിക്കാനുള്ള നിർദേശം നൽകുന്നതും പൂർണമായ അപേക്ഷകൾ സ്വീകരിക്കുന്നതും അല്ലാത്തവ നിരസിക്കുന്നതുമെല്ലാം ഇപ്പോൾ നിർമിത ബുദ്ധി തന്നെ.
അതിനാൽ മനുഷ്യധ്വാനം ലഘൂകരിക്കാനും തെറ്റുകൾ കുറയ്ക്കാനും സാധിച്ചതായുംചൂണ്ടിക്കാട്ടി. കഴിഞ്ഞവർഷം 1.3 കോടി വർക്ക് പെർമിറ്റിന് അനുമതി നൽകി.
സർക്കാർ സേവനങ്ങളിലെ ചുവപ്പുനാട ഒഴിവാക്കുന്നതിനായുള്ള ‘സീറോ ഗവൺമെന്റ് ബ്യൂറോക്രസി’ പദ്ധതിയുടെ രണ്ടാം ഘട്ടത്തിലാണു കൂടുതൽ മേഖലകളിലേക്ക് എഐ വ്യാപിപ്പിച്ചത്.
ADVERTISEMENT

