കാലങ്ങളായി ടെക് ലോകം കാത്തിരിക്കുന്ന ആപ്പിളിന്റെ ‘ഫോൾഡബ്ൾ ഫോൺ’ ഉടൻ യാഥാർഥ്യമായേക്കും. വിപണിയിൽ ഇറങ്ങുന്നതിന് മുൻപേ തന്നെ ആപ്പിളിന്റെ ഈ പുതിയ പരീക്ഷണം ചർച്ചയായിരിക്കുകയാണ്. പുസ്തകം പോലെ തുറക്കാവുന്ന ഫോണായിരിക്കും ആപ്പിൾ ഇറക്കുക എന്നായിരുന്നു നേരത്തെയുള്ള റിപ്പോർട്ടുകൾ. എന്നാൽ ഇപ്പോൾ വരുന്ന വാർത്തകൾ അങ്ങനെയല്ല.
സെക്കന്‍ഡില്‍ ഒരു ഫോണ്‍ പുറത്തിറക്കുന്ന ഫാക്ടറി! മനുഷ്യ ജോലിക്കാരേയില്ല! ഷഓമിയുടെ ഡാര്‍ക്ക് റോബട്ട് ഫാക്ടറി!
സാംസങ്ങിന്റെയും മോട്ടറോളയുടെയും പാത പിന്തുടർന്ന് ‘ക്ലാംഷെൽ’ (Clamshell) രീതിയിലുള്ള മടക്കുഫോണാണ് ആപ്പിൾ പരീക്ഷിക്കുന്നതെന്നാണ് ബ്ലൂംബെർഗിലെ പ്രമുഖ ടെക് അനലിസ്റ്റ് മാർക്ക് ഗുർമാൻ റിപ്പോർട്ട് ചെയ്യുന്നത്.
What you should read next
ആണവ മിസൈലുകളിൽ ഇന്ധനത്തിന് പകരം വെള്ളം!വൻ അഴിമതി വിവരങ്ങൾ ചൈനയെ ഞെട്ടിക്കുന്നു, എന്താണ് സംഭവിക്കുന്നത്?
എന്താണ് ക്ലാംഷെൽ ഡിസൈൻ?
നമ്മുടെ പഴയ ഫ്ലിപ്പ് ഫോണുകൾ പോലെ, അല്ലെങ്കിൽ പൗഡർ ബോക്സ് പോലെ ലംബമായി മടക്കാവുന്ന ചെറിയ ചതുരശ്ര ആകൃതിയിലുള്ള ഫോണാണിത്. സാംസങ്ങിന്റെ ഗാലക്സി Z ഫ്ലിപ്പ് സീരീസ് ഈ രീതിയിലുള്ളതാണ്.
ADVERTISEMENT
ഗുർമാൻ പറയുന്നത്: ആപ്പിൾ നിലവിൽ ഈ ചെറിയ മടക്കുഫോൺ പരീക്ഷണഘട്ടത്തിലാണ്. ഇത് വിജയിക്കുമെന്ന കാര്യത്തിൽ കമ്പനിക്ക് വലിയ പ്രതീക്ഷയുണ്ട്. എന്നാൽ ഇത് വിപണിയിൽ എന്ന് എത്തുമെന്ന കാര്യത്തിൽ ഉറപ്പായിട്ടില്ല. എങ്കിലും ഈ വർഷം തന്നെ ആപ്പിൾ ഫോൾഡബിൾ വിപണിയിലേക്ക് കടന്നേക്കുമെന്നാണ് സൂചന.
സിംകാർഡുകളിൽനിന്നും ലഭിച്ചത് 191 ഗ്രാം സ്വർണം; വിഡിയോ വൈറലായതോടെ പഴയ സിം തേടി ആളുകൾ, പക്ഷേ..
മത്സരം കടുക്കും: ആപ്പിൾ ഈ ഡിസൈനുമായി വന്നാൽ പ്രധാനമായും ഏറ്റുമുട്ടുക വിപണിയിലെ വമ്പന്മാരായ സാംസങ്ങിന്റെ ഏറ്റവും പുതിയ ഗാലക്സി Z ഫ്ലിപ്പ് 7 (Galaxy Z Flip 7), മോട്ടറോള റേസർ (Motorola Razr) എന്നിവരുമായിട്ടായിരിക്കും. ഐഫോൺ കൂടി മടക്കാൻ തുടങ്ങിയാൽ ആൻഡ്രോയിഡ് ഫോൾഡബിൾ ഫോണുകൾക്ക് അത് വലിയ വെല്ലുവിളിയാകും.
ADVERTISEMENT

