Breaking
12 Feb 2026, Thu

ആധാർ ദുരുപയോഗം ഇനി നടക്കില്ല! പഴങ്കഥയാകും ഫോട്ടോകോപ്പിയും; വേണ്ട വിവരങ്ങൾ മാത്രം ഈ ക്യുആർ വഴി നൽകാം; ഉടൻ വരുന്ന വമ്പൻ മാറ്റങ്ങൾ ഇവ…

ഹോട്ടലിൽ മുറിയെടുക്കാൻ ചെല്ലുമ്പോൾ ആദ്യം നിങ്ങളോടു ചോദിക്കുന്നത് ആധാർ കാർഡിന്റെ ഫോട്ടോകോപ്പിയായിരിക്കും. കൊടുക്കാൻ മനസ്സില്ലെങ്കിലും നിങ്ങളതിനു നിർബന്ധിതരാകും. നമ്മൾ കൊടുത്ത കാർഡ് ദുരുപയോഗം ചെയ്യപ്പെടുന്നില്ലെന്ന് എന്തെങ്കിലുമുറപ്പുണ്ടോ? അതിന്റെ പ്രിന്റ് ഉപയോഗിച്ച് നിങ്ങളുടെ പേരിൽ മറ്റൊരാൾ സിം കാർഡ് എടുത്താൽ? ആ സിം ഉപയോഗിച്ച് ക്രിമിനൽ പ്രവൃത്തിയിൽ ഏർപ്പെട്ടാൽ?
എന്തിനുമേതിനും ആധാർ കാർഡിന്റെ പകർപ്പു ചോദിക്കുകയും പങ്കുവയ്ക്കുകയും ചെയ്യുന്ന രീതിക്ക് ഇതാ പതിയെ അവസാനമാകുന്നു. ഹോട്ടൽ ഉദാഹരണം വീണ്ടുമെടുക്കാം. ആധാർ കോപ്പി നൽകുന്നതിനു പകരം നിങ്ങളുടെ ഐഡന്റിറ്റി ഡിജിറ്റലായി പരിശോധിച്ചുറപ്പാക്കാനൊരു സംവിധാനമുണ്ടെങ്കിലോ? ആധാർ നമ്പർ അടക്കമുള്ള സുപ്രധാന വിവരങ്ങൾ പങ്കുവയ്ക്കാതെ ഏറ്റവും കുറഞ്ഞ വിവരങ്ങൾ മാത്രം പങ്കുവയ്ക്കാനായാൽ? അത്തരമൊരു പുതിയ സംസ്കാരത്തിലേക്ക് ഇന്ത്യയെ മാറ്റാനുള്ള നിർണായക ശ്രമം പുതിയ ആധാർ മൊബൈൽ ആപ്പിലൂടെ ആധാർ അതോറിറ്റി (യുഐഡിഎഐ) തുടക്കംകുറിച്ചിരിക്കുകയാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *