ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉച്ചകോടിക്കായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഇന്ത്യയിലെത്തുന്നതിന് മുന്നോടിയായി, പ്രതിരോധ മന്ത്രാലയം നിർണ്ണായകമായ ഒരു തീരുമാനത്തിലേക്ക് കടക്കുകയാണ്. 114 റഫാൽ യുദ്ധവിമാനങ്ങൾ കൂടി വാങ്ങാനുള്ള 3.25 ലക്ഷം കോടി രൂപയുടെ കരാറിന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് അധ്യക്ഷനായ ഡിഫൻസ് അക്വിസിഷൻ കൗൺസിൽ (DAC) ഈ മാസം അംഗീകാരം നൽകാൻ സാധ്യതയുണ്ട്.
നിക്കോളാസ് മഡുറോയെ സ്വന്തം രാജ്യത്തു കയറി റാഞ്ചി കടത്തിയ ആ കപ്പൽ: ഇയോ ജിമ…ഈ പേരിനുപിന്നിലൊരു ചരിത്രമുണ്ട്
ഈ കരാർ യാഥാർഥ്യമായാൽ വ്യോമസേനയുടെ കരുത്ത് ഇരട്ടിയാകും (Squadron Strength) നിലവിൽ ഇന്ത്യൻ വ്യോമസേനയ്ക്ക് (IAF) 30 യുദ്ധവിമാന സ്ക്വാഡ്രണുകൾ മാത്രമാണുള്ളത്. അനുവദിക്കപ്പെട്ട 42 സ്ക്വാഡ്രണുകൾ എന്ന ലക്ഷ്യത്തേക്കാൾ ഇത് വളരെ കുറവാണ്. പാക്കിസ്ഥാനിൽ നിന്നും ചൈനയിൽ നിന്നുമുള്ള ഭീഷണികൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഈ കുറവ് നികത്താൻ 114 റഫാലുകൾ ആവശ്യമാണത്രെ. കരാർ പൂർത്തിയാകുന്നതോടെ, നിലവിലുള്ളവയും നാവികസേനയുടെ 26 വിമാനങ്ങളും ചേർത്ത് ഇന്ത്യയുടെ കൈവശം ഏകദേശം 150-ലധികം റഫാലുകളുടെ ഒരു വമ്പൻ വ്യൂഹം തന്നെയുണ്ടാകും.
Image Credit: dassault-aviation
വിമാനങ്ങളിലെ ‘രാജാവ്’
4.5 ജനറേഷൻ വിമാനങ്ങളിലെ ‘രാജാവ്’ അഞ്ചാം തലമുറ യുദ്ധവിമാനമായ AMCA (Advanced Medium Combat Aircraft) വികസിപ്പിക്കാൻ സമയമെടുക്കുന്നതിനാലും, തേജസ് മാർക്ക് 1A (Tejas MkIA) യുടെ നിർമ്മാണം എൻജിൻ ലഭ്യതക്കുറവ് മൂലം (GE Engine issues) മന്ദഗതിയിലായതിനാലും, റഫാൽ പോലുള്ള ഒരു ‘4.5 ജനറേഷൻ പ്ലസ്’ വിമാനം ഇന്ത്യക്ക് അനിവാര്യമാണ്. ‘ഓപ്പറേഷൻ സിന്ദൂർ’ (Operation Sindoor) പോലുള്ള ദൗത്യങ്ങളിൽ റഫാലിന്റെ ആക്രമണശേഷി ഇന്ത്യ നേരിട്ട് കണ്ടതാണ്.
What you should read next
ആകാശം ഭയാനകമായ ചോരച്ചുവപ്പ് നിറത്തിലേക്ക് മാറി; പടിവാതിലിൽ എത്തി സൗരക്കൊടുങ്കാറ്റ്, അപകടകരം?
ADVERTISEMENT
മാരക പ്രഹരശേഷി
റഫാലിനെ ഏറ്റവും അപകടകാരിയാക്കുന്നത് അതിലെ ആയുധങ്ങളാണ്:
Meteor Missiles: ദൃശ്യപരിധിക്കപ്പുറമുള്ള (Beyond Visual Range) ലക്ഷ്യങ്ങളെ തകർക്കാൻ.
SCALP Missiles: ദീർഘദൂര ക്രൂയിസ് മിസൈലുകൾ.
ADVERTISEMENT
Laser-Guided Bombs: കൃത്യതയാർന്ന ആക്രമണത്തിന്. ഈ ആയുധങ്ങൾ ഉപയോഗിച്ച് ശത്രുമേഖലയിൽ കടന്നുചെല്ലാതെ തന്നെ ആക്രമണം നടത്താൻ ഇന്ത്യക്ക് സാധിക്കും.
തദ്ദേശീയ നിർമ്മാണം
18 വിമാനങ്ങൾ ഫ്രാൻസിൽ നിന്ന് നേരിട്ട് പറന്നെത്തും (Fly away condition). ബാക്കി 96 എണ്ണം ഇന്ത്യയിൽ തന്നെ നിർമ്മിക്കും. ഇതിൽ 60 ശതമാനത്തോളം തദ്ദേശീയ ഘടകങ്ങൾ ഉപയോഗിക്കും. ഡസ്സോൾട്ട് ഏവിയേഷനും (Dassault) ഇന്ത്യൻ സ്വകാര്യ കമ്പനികളും ചേർന്നാകും ഇത് നിർമ്മിക്കുക. 88 സിംഗിൾ സീറ്ററുകളും 26 ട്വിൻ സീറ്ററുകളുമാണ് പദ്ധതിയിലുള്ളത്.
30 ദിവസംകൊണ്ട് ചൊവ്വയിലെത്താം..പ്ലാസ്മ പ്രൊപ്പൽഷൻ സാങ്കേതികവിദ്യയുമായി റഷ്യ
ത്രിതല ഭീഷണി നേരിടാൻ
ADVERTISEMENT
പാക്കിസ്ഥാനും ചൈനയും തമ്മിലുള്ള സൗഹൃദം ഇന്ത്യക്ക് വെല്ലുവിളിയായിരുന്നു. എന്നാൽ ഇപ്പോൾ പാക്കിസ്ഥാനും ബംഗ്ലാദേശും തമ്മിലുള്ള വർദ്ധിച്ചുവരുന്ന തന്ത്രപരമായ യോജിപ്പും (Strategic Collusion) സുരക്ഷാ ഉദ്യോഗസ്ഥർ ഗൗരവത്തോടെയാണ് കാണുന്നത്. ഈ സാഹചര്യത്തിൽ അതിർത്തികളിൽ സമ്പൂർണ്ണ ആധിപത്യം സ്ഥാപിക്കാൻ റഫാൽ അനിവാര്യമാണ്.

