Breaking
17 Jul 2026, Fri

രണ്ട് പുതിയ കാറുകൾ; ഭാവിയുടെ ഹരിത വാഹനങ്ങൾക്ക് പുതിയ പ്ലാറ്റ്ഫോമുമായി ജെഎസ്ഡബ്ല്യു എംജി

ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കമിട്ടുകൊണ്ട് ജെഎസ്ഡബ്ല്യു എംജി മോട്ടോർ ഇന്ത്യ തങ്ങളുടെ പുത്തൻ വാഹന പ്ലാറ്റ്‌ഫോം ആയ ‘എഡിഎപിടി’ (Advanced Drive Architecture Platform Technology) ഔദ്യോഗികമായി പുറത്തുവിട്ടു. ഇന്ത്യയിലെ ആദ്യത്തെ മൾട്ടി-ന്യൂ എനർജി വെഹിക്കിൾ ആർക്കിടെക്ചർ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ പ്ലാറ്റ്‌ഫോം, ഭാവിയിലെ എംജി കാറുകളുടെ അടിത്തറയായി മാറും. ഈ സാമ്പത്തിക വർഷത്തിൽ തന്നെ ഈ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള ഇലക്ട്രിക് വാഹനവും ഒരു പ്ലഗ്-ഇൻ ഹൈബ്രിഡ് മോഡലും ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കുമെന്നും കമ്പനി സ്ഥിരീകരിച്ചു. എന്താണ് എഡിഎപിടി പ്ലാറ്റ്‌ഫോം? ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ തന്നെ വിവിധ തരത്തിലുള്ള നൂതന ഇന്ധന സാങ്കേതികവിദ്യകൾ ഉൾക്കൊള്ളിക്കാൻ സാധിക്കും എന്നതാണ് എഡിഎപിടിന്റെ പ്രധാന പ്രത്യേകത. ഈ ആർക്കിടെക്ചറിൽ ഇലക്ട്രിക് വാഹനങ്ങൾ, ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങൾ, പ്ലഗ്-ഇൻ ഹൈബ്രിഡ് വാഹനങ്ങൾ എന്നിങ്ങനെ നാലു തരം വാഹനങ്ങൾ നിർമിക്കാൻ സാധിക്കും. റേഞ്ച് എക്സ്റ്റെൻഡർ ഇലക്ട്രിക് വാഹനങ്ങൾ ഈ പ്ലാറ്റ്‌ഫോമിൽ പരമ്പരാഗത പെട്രോൾ, ഡീസൽ എൻജിനുകൾ മാത്രമുള്ള വാഹനങ്ങൾ ഉണ്ടായിരിക്കില്ല. പകരം പൂർണ്ണമായും ഇലക്ട്രിക്, ഹൈബ്രിഡ് സാങ്കേതികവിദ്യകൾക്ക് മാത്രമായാണ് ഇത് വികസിപ്പിച്ചിരിക്കുന്നത്. പ്രധാന സാങ്കേതിക സവിശേഷതകൾ ഹൈബ്രിഡ് വാഹനങ്ങളുടെ പ്രവർത്തനക്ഷമതയും ഡ്രൈവിങ് സുഖവും പരമാവധി വർധിപ്പിക്കുന്നതിനായി അത്യാധുനിക സാങ്കേതികവിദ്യകളാണ് ഇതിൽ കോർത്തിണക്കിയിരിക്കുന്നത്: ഡെഡിക്കേറ്റഡ് ഹൈബ്രിഡ് എൻജിൻ: കുറഞ്ഞ ഇന്ധന ഉപഭോഗവും ഉയർന്ന തെർമൽ എഫിഷ്യൻസിയും നൽകാനായി ഹൈബ്രിഡ് കാറുകൾക്ക് വേണ്ടി മാത്രം നിർമ്മിച്ച പ്രത്യേക എൻജിൻ. ഡെഡിക്കേറ്റഡ് ബാറ്ററി സിസ്റ്റം: പെട്ടെന്നുള്ള ഇലക്ട്രിക് റെസ്പോൺസും ഉയർന്ന സുരക്ഷയും കാര്യക്ഷമതയും ഉറപ്പാക്കുന്ന ബാറ്ററി. 10-in-1 ഇന്റലിജന്റ് ഇലക്ട്രിക് ഡ്രൈവ് യൂണിറ്റ്: ഇന്ത്യയിൽ ആദ്യമായി അവതരിപ്പിക്കുന്ന ഈ യൂണിറ്റ് കാറിന്റെ സങ്കീർണ്ണതകൾ കുറയ്ക്കുകയും മികച്ച പെർഫോമൻസ് നൽകുകയും ചെയ്യുന്നു. ഇലക്ട്രോമാഗ്നറ്റിക് ഹൈബ്രിഡ് ട്രാൻസ്മിഷൻ: ലോകത്തിലെ ആദ്യത്തെ ഇലക്ട്രോമാഗ്നറ്റിക് ഡെഡിക്കേറ്റഡ് ഹൈബ്രിഡ് ട്രാൻസ്മിഷൻ സാങ്കേതികവിദ്യയാണ് ഇതിലുള്ളത്. ഇത് തടസ്സമില്ലാത്ത ഗിയർ മാറ്റവും മികച്ച ഡ്രൈവിംഗ് അനുഭവവും സമ്മാനിക്കും. സ്മാർട്ട് എനർജി മാനേജ്‌മെന്റും 4 ഡ്രൈവിങ് മോഡുകളും വാഹനത്തിന്റെ ഇന്റലിജന്റ് എനർജി മാനേജ്‌മെന്റ് സിസ്റ്റം റോഡിലെ സാഹചര്യങ്ങൾ സ്വയം വിലയിരുത്തി ഏറ്റവും അനുയോജ്യമായ ഡ്രൈവിങ് മോഡ് തിരഞ്ഞെടുക്കുന്നു. ഇതിനായി 4 മോഡുകൾ ലഭ്യമാണ്: പ്യുവർ ഇലക്ട്രിക് ഡ്രൈവ്: നഗരങ്ങളിലെ യാത്രകൾക്കായി പൂർണ്ണമായും നിശബ്ദവും കാര്യക്ഷമവുമായ ഇലക്ട്രിക് മോഡ്. സീരീസ് ഹൈബ്രിഡ് ഡ്രൈവ്: എൻജിൻ വൈദ്യുതി ഉത്പാദിപ്പിക്കുകയും ആ വൈദ്യുതി ഉപയോഗിച്ച് ഇലക്ട്രിക് മോട്ടോർ കാറിന്റെ ചക്രങ്ങൾ തിരിക്കുകയും ചെയ്യുന്ന രീതി. പാരലൽ ഹൈബ്രിഡ് ഡ്രൈവ്: ഉയർന്ന പെർഫോമൻസ് ആവശ്യമുള്ളപ്പോൾ എൻജിനും ഇലക്ട്രിക് മോട്ടോറും ഒന്നിച്ച് പ്രവർത്തിക്കുന്നു. എൻജിൻ ഡയറക്ട് ഡ്രൈവ്: ഹൈവേകളിലെ ദീർഘദൂര യാത്രകളിൽ കൂടുതൽ ഇന്ധനക്ഷമതയ്ക്കായി എൻജിൻ നേരിട്ട് ചക്രങ്ങളിലേക്ക് പവർ നൽകുന്നു. കൂടാതെ, ഇതിലെ REEV (Range Extender) സാങ്കേതികവിദ്യ വഴി, വാഹനം എപ്പോഴും ഇലക്ട്രിക് മോട്ടോറിലായിരിക്കും ഓടുക. എന്നാൽ ബാറ്ററി തീരാറാകുമ്പോൾ കാറിലുള്ള ഒരു ചെറിയ പെട്രോൾ എഞ്ചിൻ ഒരു ‘ജനറേറ്റർ’ പോലെ പ്രവർത്തിച്ച് ബാറ്ററി ചാർജ് ചെയ്തുകൊണ്ടിരിക്കും. വിപണിയിലെ മത്സരം ഇന്ത്യൻ വിപണിയിൽ ഹൈബ്രിഡ് കാറുകൾക്ക് ജനപ്രീതി കൂടുന്ന സമയത്താണ് എംജിയുടെ ഈ വലിയ ചുവടുവെപ്പ്. നിലവിൽ ഹ്യുണ്ടായ്, കിയ, ഹോണ്ട, ടാറ്റ, മഹിന്ദ്ര, മാരുതി സുസുക്കി, ടൊയോട്ട തുടങ്ങിയ പ്രമുഖ ബ്രാൻഡുകളെല്ലാം ഹൈബ്രിഡ് നിര വിപുലീകരിക്കാൻ ഒരുങ്ങുമ്പോൾ, ഈ അത്യാധുനിക പ്ലാറ്റ്‌ഫോമിലൂടെ ശക്തമായ മത്സരമുയർത്താനാണ് ജെഎസ്ഡബ്ല്യു എംജി ലക്ഷ്യമിടുന്നത്. ഈ പ്ലാറ്റ്‌ഫോമിൽ വരുന്ന ആദ്യ കാർ അടുത്തിടെ പരീക്ഷണ ഓട്ടത്തിനിടയിൽ കണ്ടെത്തിയ ‘എംജി സ്റ്റാർലൈറ്റ് 560’ (MG Starlight 560) അടിസ്ഥാനമാക്കിയുള്ള എസ്‌യുവി ആകാനാണ് സാധ്യത.

By admin

Leave a Reply

Your email address will not be published. Required fields are marked *