Breaking
12 Feb 2026, Thu

ഇന്റർനെറ്റിൽ അശ്ലീല വിഡിയോ തിരഞ്ഞ യുവാവ് കണ്ടത് സ്വന്തം ദൃശ്യങ്ങൾ; ഞെട്ടിക്കുന്ന ദുരനുഭവം!

ഇന്റർനെറ്റിൽ അശ്ലീല വിഡിയോ തിരഞ്ഞ യുവാവ് കണ്ടത് ഞെട്ടിക്കുന്ന സ്വന്തം ദൃശ്യങ്ങൾ. കാമുകിക്കൊപ്പമുള്ള സ്വകാര്യ നിമിഷങ്ങൾ ഒരു പോൺ സൈറ്റിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നു! ചൈനയിലെ ഷെൻഷെനിൽ ഹോട്ടലിൽ താമസിക്കാനെത്തിയ ഹോങ്കോങ് സ്വദേശിയായ എറിക്കിനും (യഥാർത്ഥ പേരല്ല) കാമുകിക്കുമാണ് ഈ ദുരനുഭവം ഉണ്ടായത്.

30 ദിവസംകൊണ്ട് ചൊവ്വയിലെത്താം..പ്ലാസ്മ പ്രൊപ്പൽഷൻ സാങ്കേതികവിദ്യയുമായി റഷ്യ

ഒളിക്യാമറയുടെ ഭീകരത

2023-ലാണ് സംഭവത്തിന്റെ തുടക്കം. ഷെൻഷെനിലെ ഒരു ഹോട്ടലിൽ എറിക്കും കാമുകി എമിലിയും ഏതാനും ദിവസങ്ങൾ താമസിച്ചിരുന്നു. ആഴ്ചകൾക്ക് ശേഷം പതിവുപോലെ ഒരു അഡൽറ്റ് സൈറ്റ് സന്ദർശിച്ച എറിക്, അതിലെ ഒരു വിഡിയോ കണ്ട് സ്തംഭിച്ചുപോയി. വീഡിയോയിലെ മുറിയും അതിലെ വസ്തുക്കളും താൻ താമസിച്ച ഹോട്ടലിന്റേതാണെന്ന് അയാൾക്ക് പെട്ടെന്ന് മനസ്സിലായി.

ADVERTISEMENT

നിമിഷങ്ങൾക്കകം കാമുകിയുമായി മുറിയിലേക്ക് പ്രവേശിക്കുന്നതും ബാഗുകൾ വെക്കുന്നതും തുടർന്ന് നടന്ന സ്വകാര്യ നിമിഷങ്ങളും വിഡിയോയിൽ തെളിഞ്ഞു. ഏകദേശം ഒരു മണിക്കൂറോളം നീളുന്ന ദൃശ്യങ്ങളാണ് ഒളിക്യാമറയിൽ പതിഞ്ഞത്. പതിനായിരക്കണക്കിന് ആളുകളാണ് അപ്പോഴേക്കും ആ വിഡിയോ കണ്ടിരുന്നത്.

ഇരയായപ്പോള്‍

മറ്റുള്ളവർ അറിയാതെ ഒളിക്യാമറയിൽ പകർത്തിയ (Spycam porn) വീഡിയോകൾ കാണുന്ന ശീലമുണ്ടായിരുന്നയാളാണ് എറിക് എന്ന് റിപ്പോർട്ടുകൾ.ഒടുവിൽ താൻ തന്നെ അതിന്റെ ഇരയായി മാറിയപ്പോൾ മാത്രമാണ് അതിന്റെ ഭീകരത അയാൾക്ക് ബോധ്യപ്പെട്ടത്.

ADVERTISEMENT

തകർന്ന ജീവിതം

എറിക് വിവരം പറഞ്ഞപ്പോൾ കാമുകി എമിലിക്ക് ആദ്യം വിശ്വസിക്കാനായില്ല. വിഡിയോ കണ്ടതോടെ അവർ മാനസികമായി തകർന്നുപോയി. വീട്ടുകാരോ സുഹൃത്തുക്കളോ സഹപ്രവർത്തകരോ ഈ ദൃശ്യങ്ങൾ കാണുമോ എന്ന ഭയത്തിലാണ് അവർ ഇപ്പോൾ കഴിയുന്നത്. സംഭവത്തിന് ശേഷം ആഴ്ചകളോളം ഇരുവരും പരസ്പരം സംസാരിച്ചിരുന്നില്ല. ഇപ്പോൾ ഹോട്ടലുകളിൽ താമസിക്കാൻ പോലും ഇവർക്ക് ഭയമാണ്. പുറത്തിറങ്ങുമ്പോൾ തിരിച്ചറിയാതിരിക്കാൻ തൊപ്പി ധരിക്കാറുണ്ടെന്നും ഇവർ പറയുന്നു.

ചൈനയിലെ ഒളിക്യാമറ മാഫിയ

ADVERTISEMENT

ചൈനയിൽ അശ്ലീല ദൃശ്യങ്ങൾ നിർമ്മിക്കുന്നതും പ്രചരിപ്പിക്കുന്നതും നിയമവിരുദ്ധമാണെങ്കിലും പത്തു വർഷത്തിലേറെയായി ഇത്തരം ഒളിക്യാമറ മാഫിയകൾ അവിടെ സജീവമാണ്. ഹോട്ടൽ മുറികളിൽ ഒളിക്യാമറയില്ലെന്ന് ഉറപ്പുവരുത്താൻ ചൈനീസ് സർക്കാർ കഴിഞ്ഞ വർഷം കർശന നിയമങ്ങൾ കൊണ്ടുവന്നിരുന്നു. എങ്കിലും ആയിരക്കണക്കിന് പുതിയ വീഡിയോകൾ ഇപ്പോഴും ഇന്റർനെറ്റിൽ വിൽപനയ്ക്ക് എത്തുന്നുണ്ട്.

ഒരു ബിബിസി അന്വേഷണത്തിൽ ചൈനയിലെ വിവിധ ഹോട്ടലുകളിൽ നിന്നായി 180-ലധികം ഒളിക്യാമറകളാണ് കണ്ടെത്തിയത്.ഇപ്പോൾ ഇത്തരം സൈറ്റുകൾ സന്ദർശിക്കുന്നത് എറിക് നിർത്തി. തന്റെ ദൃശ്യങ്ങൾ വീണ്ടും പ്രത്യക്ഷപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കാൻ മാത്രമാണ് അയാൾ ഇപ്പോൾ ഇന്റർനെറ്റിൽ തിരയുന്നത്.

What you should read next

സിംകാർഡുകളിൽനിന്നും ലഭിച്ചത് 191 ഗ്രാം സ്വർണം; വിഡിയോ വൈറലായതോടെ പഴയ സിം തേടി ആളുകൾ, പക്ഷേ..

By admin

Leave a Reply

Your email address will not be published. Required fields are marked *