Breaking
20 Feb 2026, Fri

ജ്യോതി എൻഞ്ചിനീയറിങ് കോളജും എസ്.പി ഇൻഡസ്ട്രീസും ധാരണ പത്രം ഒപ്പുവച്ചു

തൃശൂർ∙ ജ്യോതി എൻഞ്ചിനീയറിങ് കോളജും എസ്.പി. ഇൻഡസ്ട്രീസും തമ്മിൽ ധാരണ പത്രം ഒപ്പു വെച്ചു. ഇതിലൂടെ ജ്യോതി എഞ്ചിനീയറിങ്ങ് കോളജിലെ വിദ്യാർത്ഥികൾക്ക് ലിഥിയം ബാറ്ററികളെക്കുറിച്ച് കൂടുതൽ അറിവുകൾ നേടാൻ സാധിക്കും. ഇലക്ട്രിക് വാഹനങ്ങൾക്കും, സോളാർ ഉപയോഗങ്ങൾക്കും, എനർജി സ്റ്റോർ ചെയ്യുന്ന ഉപകരണങ്ങൾക്കും വേണ്ടി ലിഥിയം ബാറ്ററികൾ നിർമ്മിക്കുന്ന കമ്പനിയാണ് എസ് പി ഇന്റസ്ട്രീസ്. എൻജിനീയറിങ് കോളേജിലെ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ വകുപ്പിന്റെ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സഹായത്തോടെ ഉന്നത നിലവാരം പുലർത്താൻ കമ്പനിയും പുതിയ ഇലക്ട്രിക്ക് വെഹിക്കിൾ, സോളാർ യുഗത്തിൽ കുട്ടികൾക്ക് നൂതനമായ അറിവുകൾ ലഭ്യമാക്കാൻ ജ്യോതി എൻജിനീയറിങ് കോളജും ലക്ഷ്യമിടുന്നു.‌

അക്കാദമിക്ക് ഡയറകടർ റെവ. ഡോ. ജോസ് കണ്ണമ്പുഴ, എസ് പി ഇൻഡസ്ട്രീസ് മേധാവി ജെറി ജോസ്, ജ്യോതി പ്രിൻസിപ്പൽ ഡോ. സോജൻലാൽ, ഇലക്ട്രോണിക് ആൻഡ് കമ്മ്യൂണിക്കേഷൻ ഡിപ്പാർട്ട്മെന്റ് മേധാവി ഡോ. ജോസ് പി തെറാട്ടിൽ, ഡോ. പ്രജൂൺ, ആന്റണി തേറാട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *